city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Task force formed | കര്‍ഷകര്‍ക്ക് ആശ്വാസം; കാട്ടാനയെ തുരത്താന്‍ പ്രത്യേക കര്‍മസേനയ്ക്ക് രൂപം നല്‍കി; നടപടി അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന്

ഉദുമ: (www.kasargodvartha.com) മുളിയാര്‍, ദേലംപാടി, ബേഡകം, കുറ്റിക്കോല്‍, കാറഡുക്ക പഞ്ചായതുകളില്‍ കാട്ടാനശല്യം മൂലം പ്രദേശവാസികള്‍ കഷ്ടത അനുഭവിക്കുന്ന സാഹചര്യത്തില്‍ കാട്ടാനയെ തുരത്താന്‍ പ്രത്യേക കര്‍മസേനയ്ക്ക് രൂപം നല്‍കി. പ്രിന്‍സിപല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ബെന്നിച്ചന്‍ തോമസിനെ നേരിട്ട് കണ്ട് നല്‍കിയ നിവേദനത്തില്‍ അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എ കാട്ടാന ശല്യം മൂലമുള്ള ദുരിതങ്ങള്‍ വ്യക്തമാക്കിയിരുന്നു.
  
Task force formed | കര്‍ഷകര്‍ക്ക് ആശ്വാസം; കാട്ടാനയെ തുരത്താന്‍ പ്രത്യേക കര്‍മസേനയ്ക്ക് രൂപം നല്‍കി; നടപടി അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന്

എംഎല്‍എയുടെ സാന്നിധ്യത്തില്‍ തന്നെ പിസിസിഎഫ് ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് ജില്ലയിലെ കാട്ടാന ശല്യം തടയുന്നതിനുള്ള ഫലപ്രദമായ നടപടികളെ കുറിച്ച് ചര്‍ച ചെയ്തു. തുടര്‍ന്ന് സിഎച് കുഞ്ഞമ്പു എംഎല്‍എയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങിയ പന്ത്രണ്ടോളം വരുന്ന കാട്ടാന കൂട്ടങ്ങളെ കാട്ടിലേക്ക് തിരികെ കയറ്റിവിടുന്നതിന് പ്രത്യേക കര്‍മസേന രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കി.
          
Task force formed | കര്‍ഷകര്‍ക്ക് ആശ്വാസം; കാട്ടാനയെ തുരത്താന്‍ പ്രത്യേക കര്‍മസേനയ്ക്ക് രൂപം നല്‍കി; നടപടി അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന്

വനം വകുപ്പിന്റെ കണ്ണൂര്‍ നോര്‍തേന്‍ സര്‍കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ മേല്‍നോട്ടത്തില്‍ കണ്ണൂരിന് കീഴിലുള്ള സ്റ്റാഫുകള്‍, വയനാട് വൈല്‍ഡ്ലൈഫ് ഡിവിഷന്‍ സ്റ്റാഫ്, കാസര്‍കോട് ഫ്ലയിങ് സ്‌ക്വാഡ് ഡിവിഷന്‍ സ്റ്റാഫ്, കണ്ണൂര്‍, കാസര്‍കോട് ആര്‍ആര്‍ടി സ്റ്റാഫുകള്‍ എന്നിവരെ ഉള്‍പെടുത്തി പ്രത്യേക കര്‍മസേന രൂപീകരിച്ച് കാട്ടനകളെ കാട്ടിലേക്ക് തിരികെ കയറ്റി വിടുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

You Might Also Like:

Keywords: News, Kerala, Top-Headlines, Elephant-Attack, Animal, MLA, Agriculture, Farmer, Special task force formed to chase wild elephant.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia