city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Soap from cucumber | വെള്ളരിയില്‍ നിന്ന് സോപ്; പുത്തിഗെ കൃഷി ഓഫീസര്‍ നഫീസത് ഹംശീനയുടെ ആശയത്തിന് പ്രിയമേറുന്നു; നിര്‍മിക്കാന്‍ ഇനി കുടുംബശ്രീയും

പുത്തിഗെ: (www.kasargodvartha.com) പഞ്ചായതിലെ വെള്ളരികര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ കൃഷി ഓഫീസര്‍ ബി എച് നഫീസത് ഹംശീനയുടെ ആശയത്തില്‍ രൂപംകൊണ്ട വെള്ളരി സോപിന് പ്രിയമേറുന്നു. പുത്തിഗെ മുഹിമ്മാത് ഹയര്‍സെകന്‍ഡറി സ്‌കൂള്‍ അധ്യാപകനായ ഹനീഫ ഹിംസാക്കാണ് സോപ് ആദ്യമായി നിര്‍മിച്ചത്. പഞ്ചായതിലെ വെള്ളരി കര്‍ഷകരില്‍ നിന്ന് ശേഖരിച്ച് ശുദ്ധമായ വെളിച്ചെണ്ണയില്‍ നിര്‍മിച്ച വെള്ളരി സോപിന് 'കുകുമിസ്' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
                        
Soap from cucumber | വെള്ളരിയില്‍ നിന്ന് സോപ്; പുത്തിഗെ കൃഷി ഓഫീസര്‍ നഫീസത് ഹംശീനയുടെ ആശയത്തിന് പ്രിയമേറുന്നു; നിര്‍മിക്കാന്‍ ഇനി കുടുംബശ്രീയും

അഞ്ച് ഹെക്ടറോളം വെള്ളരി കൃഷിയുള്ള പഞ്ചായതാണ് പുത്തിഗെ. വെള്ളരിയില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടായതോടെ കര്‍ഷകര്‍ക്ക് നേരിയ ആശ്വാസം ലഭിച്ചു. പപ്പായ സോപാണ് അടുത്ത ലക്ഷ്യം. പഞ്ചായത് പരിധിയിലെ പപ്പായ കര്‍ഷകരില്‍നിന്നും പഴുത്ത പപ്പായ ശേഖരിച്ച് വെള്ളരി സോപിന് സമാനമായി പപ്പായ സോപ് എന്ന ആശയം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് പുത്തിഗെ പഞ്ചായത്.

എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ സോപിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കൃഷിഭവനിലും അധ്യാപകന് വ്യക്തിപരമായും നിരവധി ഓര്‍ഡറുകള്‍ ലഭിച്ചു വരുന്നുണ്ട്. ഒരു തവണ ഉപയോഗിച്ച ശേഷം വീണ്ടും വെള്ളരി സോപ് അന്വേഷിക്കുകയാണ് ഉപഭോക്താക്കളെന്ന് അദ്ദേഹം പറയുന്നു. സോപ് നിര്‍മാണ രംഗത്തേക്ക് കൂടുതല്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഉടന്‍ വെള്ളരി സോപ് നിര്‍മാണത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി കര്‍ഷകര്‍ക്ക് മികച്ച വരുമാനമാര്‍ഗം സൃഷ്ടിച്ച് നല്‍കാനുള്ള ശ്രമത്തിലാണ് പുത്തിഗെ പഞ്ചായതും കൃഷിഭവനുമെന്നും, ചര്‍മ സംരക്ഷണത്തിനും താരന്‍ അകറ്റാനും മികച്ച ഉത്പന്നമാണ് വെള്ളരി സോപൊന്നും കൃഷി ഓഫീസര്‍ ബി എച് നഫീസത് ഹംശീന പറഞ്ഞു.

Keywords: News, Kerala, Kasaragod, Top-Headlines, Kudumbasree, Agriculture, Puthige, Farmer, Soap from cucumber, Puthige Agriculture Officer Nafisat Hamsheena, Soap from cucumber; idea of Puthige Agriculture Officer Nafisat Hamsheena.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia