ശാസ്ത്ര സാഹിത്യ പരിഷത്ത് കാര്‍ഷിക പുരയിടം പരിപാടി സംഘടിപ്പിക്കും
Sep 22, 2012, 15:52 IST
പാടി : ശാസ്ത്ര സാഹിത്യ പരിഷത്ത് കാര്‍ഷിക പുരയിടം പരിപാടി സംഘടിപ്പിക്കുന്നു. ദിനംപ്രതി കാര്‍ഷിക രംഗത്തെ ഇടപെടലുകള്‍ കുറഞ്ഞു വരുന്നു. കാര്‍ഷിക രംഗം കാര്യക്ഷമമാക്കാന്‍ ശാസ്ത്രീയ കൃഷിമുറകള്‍, വിപണനം എന്നീ കാര്യങ്ങളില്‍ ശാസ്ത്രീയത അത്യാവശ്യമായിരിക്കുകയാണ്.
പുരയിടങ്ങള്‍ ഒഴിച്ചിടുന്ന അവസ്ഥ വര്‍ദ്ധിച്ചുവരികയാണ്. പാഴായി കിടക്കുന്ന ഇത്തരം കൃഷി ഭൂമികളെ ഉല്പാദന ക്ഷമമാക്കുവാനും വീട്ടുമുറ്റത്തെ മാലിന്യത്തെ ശാസ്ത്രീയമായി സംസ്ക്കരിച്ച് പ്രയോജനപ്പെടുത്തുവാന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ ലക്ഷ്യംവെച്ചാണ് 'വേണം മറ്റൊരു കാര്‍ഷിക കേരളം' എന്ന പരിപാടിയുമായി കേരളത്തിലെ എല്ലാ ജില്ലകളിലും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തിക്കുന്നത്.
ഇതിന്റെ ഭാഗമായി 'കാര്‍ഷിക പുരയിടം' എന്ന പരിപാടി ശാസ്ത്ര സാഹിത്യ പരിഷത്ത് കാസര്‍കോട് മേഖലയും എ.കെ.ജി.സ്മാരക ഗ്രന്ഥശാല പാടിയുമായി സഹകരിച്ച് ഞായറാഴ്ച വൈകിട്ട് 3.30 ന് പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞന് ഡോ.കെ.എം.ശ്രീകുമാര്‍ ഉല്‍ഘാടനം ചെയ്യും. പുരയിട കൃഷിരംഗത്തെ അനുഭവപാഠം ചര്‍ച പി.കുഞ്ഞിക്കണ്ണന് മാസ്റ്റര്‍(കെ.എസ്.എസ്.പി.ജില്ലാ പ്രസിഡന്റ്) നയിക്കും. സൗജന്യ വിത്തുവിതരണവും നടക്കും.
Keywords : Agriculture, House, Products-exhibition, waste, District, kasaragod, Kerala