കാഴ്ചക്കാരുടെ മനംകവര്‍ന്ന് സ്വാശ്രയ ഭാരത്- 2014 ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം
Oct 16, 2014, 17:20 IST
പടന്നക്കാട്: (www.kasargodvartha.com 16.10.2014) വിജ്ഞാനവും കൗതുകവും കോര്‍ത്തിണക്കി പടന്നക്കാട് കാര്‍ഷിക കോളജില്‍ ഒരുക്കിയ സ്വാശ്രയ ഭാരത് ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. സാംസ്കാരിക സമന്വയങ്ങളുടെ നാടായ കാസര്‍കോടിന്റെ മണ്ണില്‍ ആദ്യമായി ഒരുക്കിയ പ്രദര്‍ശനം കാണാന്‍ മൂന്നാം ദിനമാകുമ്പോഴേക്കും തിരക്ക് ഏറുകയാണ്.
പ്രതിരോധ മേഖലകളിലെ സംവിധാനങ്ങളെ കുറിച്ച് പഠനവും നിര്‍മാണവും നടത്തുന്ന ഡി.ആര്.ഡി.ഒ, ആറ്റോമിക് എനര്‍ജി വിഭാഗം, വെറ്റിനറി ആന്‍ഡ് ആനിമ യൂണിവേഴ്സിറ്റി, സി.പി.സി.ആര്.ഐ, കേരള കാര്‍ഷിക സര്‍വകലാശാല, വനംവകുപ്പ്, നാളികേര വികസന കോര്പറേഷന്, ഫിഷറീസ് വകുപ്പ്, പരിയാരം മെഡിക്കല്‍ കോളജ്, വിവിധ സര്‍ക്കാര്‍ സര്‍ക്കാരിതര വകുപ്പുകള്‍ മേളയില്‍ എത്തുന്നവരുടെ മനം കവരുകയാണ്.
കലാമണ്ഡലം കൃഷ്ണന് നായര്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ഉപയോഗിച്ച ആട്ടവിളക്ക്, ഖുര്‍ആന്‍ മുമ്പ് ഉപയോഗിച്ചിരുന്ന വിശുദ്ധ ഗ്രന്ഥമായ ഇഞ്ചീല്‍, നാഴികവട്ട കൊട്ടുവടി, തുടങ്ങി പഴമയുടെ സൗന്ദര്യവും അപൂര്‍വതയും ആവാഹിച്ച നിരവധി വസ്തുക്കള്‍ കൊണ്ട് നജാത്ത് എച്ച്.എച്ച്.എസും, മാട്ടൂല്‍ നോര്‍ത്ത് വനിതാ കോളജും ചേര്‍ന്ന് ഒരുക്കിയ ചരിത്ര പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. സ്വാശ്രയ ഭാരത് 2014 ശാസ്ത്ര സാങ്കേതിക പ്രദര്‍ശന നഗരിയില്‍ ഒരുക്കിയ പ്രദര്‍ശനം കാഴ്ചക്കാരില്‍ കൗതുകവും വിജ്ഞാനവും പകരുന്നു.
ഡി.ആര്.ഡി.ഒ ഇന്ത്യന്‍ പ്രതിരോധ മേഖലകളില്‍ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങള്‍ പരിചയപ്പെടുത്തുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേദഗണിതത്തിന്റെ കാണാപ്പുറങ്ങള്‍ മനസിലാക്കി കൊടുക്കുന്ന സ്വദേശി ശാസ്ത്ര കൗണ്ടറും മേളയില്‍ ഉണ്ട്. ഗാഡ്ഗില്‍ കമ്മിറ്റി റിപോര്‍ട്ട് യാഥാര്‍ത്ഥ്യങ്ങളും ഉത്കണ്ഠകളും, ഇന്ത്യന്‍ ഗണിതശാസ്ത്രത്തിന്റെ സുവര്‍ണകാലഘട്ടം, ശാസ്ത്രത്തിന് ഭരതത്തിന്റെ സംഭാവന, തുടങ്ങിയ പുസ്തകങ്ങള്‍ അവിടെ ലഭ്യമാണ്.
ഊര്‍ജ പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തില്‍ അതിന്റെ ഉത്പാദനത്തെക്കുറിച്ചും, വിതരണത്തെക്കുറിച്ചും, വിവരിക്കുകയാണ് അറ്റോമിക് എനര്‍ജി വിഭാഗം. റെഡിയേഷന് ഉപയോഗിച്ച് നിര്‍മിക്കുന്ന 41 തരം ഭക്ഷ്യ ഉല്പന്നങ്ങളെക്കുറിച്ച് പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചാര്‍ട്ടുകളിലൂടെ അറ്റോമിക് എനര്‍ജിയിലെ സയന്റിഫിക് ഓഫീസറായ സതീഷ് അയ്യര്‍ വിവരിക്കുമ്പോള്‍ കാഴ്ച്ചക്കാരില്‍ അത്ഭുതം ജനിക്കുന്നു.
ഏറ്റവും വലിയ തേങ്ങയായ സാന്ഡ്രമോണ് മുതല്‍ ചെറിയ ഇനമായ ലെക്കഡീന് മൈക്രോ വരെ സി.പി.സി.ആര്.ഐ സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ തനത് ഉത്പന്നമായ നീര, വിവിധതരത്തിലുള്ള നാളികേരങ്ങള്‍, അടയ്ക്ക, കൊക്കോ തുടങ്ങിയവ അവിടെ കാണാം. തദ്ദേശീയമായി ഉത്പാദിപ്പിച്ച ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങളുമായി നാളികേര വികസന കോര്പറേഷന് മേളയിലെ സാന്നിധ്യമാണ്.
കാസര്‍കോട് ആദ്യമായി എത്തിയ ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം കാണാന്‍ തിരക്കേറുകയാണ്. സ്വദേശീ ശാസ്ത്ര പ്രസ്ഥാവും കേരള കാര്‍ഷിക സര്‍വകലാശാല, സി.പി.സി.ആര്.ഐ, സിയുകെ എന്നിവ സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന അറിവും അതിലേറ കാഴ്ചക്കാരില്‍ കൗതുകവും ഉണര്‍ത്തുന്ന സ്വാശ്രയ ഭാരത് 2014 ശാസ്ത്ര സാങ്കേതിക പ്രദര്‍ശനം മേള 19ന് സമാപിക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kanhangad, Kerala, Agriculture, CPCRI, Science-technology expo in Padannakkadu.
Advertisement: