കൃഷി വിജ്ഞാനകേന്ദ്രത്തില്‍ മോഷണം; രണ്ടുപേര്‍ക്കെതിരെ കേസ്
Feb 28, 2017, 15:44 IST
മഞ്ചേശ്വരം: (www.kasargodvartha.com 28.02.2017) കൃഷി വിജ്ഞാന കേന്ദ്രത്തില്‍ സൂക്ഷിച്ച സിമന്റ് തൂണുകളും കമ്പിവേലിയും മോഷണം പോയ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ജനുവരി 27ന് വോര്‍ക്കാടി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ കോമ്പൗണ്ടില്‍ സൂക്ഷിച്ച 48,000 രൂപ വിലവരുന്ന കമ്പിവേലിയും ഇത് സ്ഥാപിക്കുന്നതിനുള്ള സിമന്റ് തൂണുകളുമാണ് രണ്ടംഗസംഘം കടത്തിക്കൊണ്ടുപോയത്. കമ്പിവേലിയും തൂണുകളും .പിന്നീട് സമീപത്തെ പറമ്പില്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.
നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് മോഷണമുതലുകള്‍ കസ്റ്റഡിയിലെടുത്തു. എന്നാല്‍ കൃഷി വിജ്ഞാനകേന്ദ്രം അധികൃതര്‍ക്ക് പരാതി നല്‍കാന്‍ തയ്യാറാകാതിരുന്നതിനാല്‍ ആദ്യം പോലീസ് കേസെടുത്തിരുന്നില്ല. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വരികയും കൃഷി മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്ന് കൃഷി വകുപ്പ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് രണ്ട് പേര്‍ക്കെതിരെ കേസെടുത്തത്.
ഇവ കടത്താനുപയോഗിച്ച വാഹനത്തെക്കുറിച്ചും അന്വേഷിച്ച് വരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Manjeshwaram, news, Robbery, case, Police, Agriculture, Robbery; Case against two