പച്ചക്കറി, വാഴ, കൂണ് കൃഷിക്ക് ധനസഹായം നല്കുന്നു
Jan 19, 2012, 15:15 IST
കാസര്‍കോട്: രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ (ആര്.കെ.വൈ) സാമ്പത്തിക സഹായത്തോടെ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് ജില്ലയില്‍ സൂക്ഷ്മ കൃഷി, സംരക്ഷിത കൃഷി, ടിഷ്യുക്കള്‍ച്ചര്‍ വാഴകൃഷി, കൂണ്‍കൃഷി എന്നിവ നടപ്പിലാക്കുന്നു. സംരക്ഷിത കൃഷി സാങ്കേതിക വിദ്യ ഉപയോഗിച്ച് പച്ചക്കറികളും കട്ട് ഫ്ളവറും കൃഷി ചെയ്യുന്നതിനായി ഗ്രീന്‍ഹൗസ് നിര്‍മ്മിക്കുന്നതിന് ചതുരശ്രമീറ്ററിന് 425/- രൂപയും, ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ പച്ചക്കറികളുടെ നടീല്‍ വസ്തു 500 ചതുരശ്രമീറ്റര്‍ സ്ഥലത്ത് ഉല്പാദിപ്പിക്കുന്നതിന് യൂണിറ്റൊന്നിന് 4 ലക്ഷം രൂപയും ധനസഹായമായി നല്കുന്നു. കൂടാതെ സൂക്ഷ്മ കൃഷി സാങ്കേതിക വിദ്യ ഉപയോഗിച്ച് പച്ചക്കറി, വാഴ എന്നിവ കൃഷി ചെയ്യുന്നതിന് ഹെക്ടറൊന്നിന് 40,000 രൂപയും ടിഷ്യുക്കള്‍ച്ചര്‍ വാഴകൃഷിക്ക് ഹെക്ടര്‍ന് 31200 രൂപയും കൂണ്‍കൃഷിക്കായി വര്‍ഷത്തില്‍ 450 കിലോഗ്രാം കൂണ് ഉല്പാദിപ്പിക്കുന്നതിന് യൂണിറ്റൊന്നിന് 11,250 രൂപയും ധനസഹായം നല്കുന്നു.
പദ്ധതികളില്‍ ഗുണഭാക്താക്കളാകാന് താല്പര്യമുള്ള കര്‍ഷകര്‍, കര്‍ഷക കൂട്ടായ്മകള്‍, സന്നദ്ധസംഘടനകള്‍, സ്വയം സഹായസംഘങ്ങള്‍, സഹകരണസംഘങ്ങള്‍ എന്നിവ ജനുവരി 23-നകം വെള്ളക്കടലാസില്‍ അപേക്ഷിക്കണം. കരം തീര്‍ത്ത രസീതിന്റെ പകര്‍പ്പ് സഹിതം അപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ്, കൃഷി ഭവനുകള്‍ എന്നിവിടങ്ങളില്‍ നല്‍കേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. അപേക്ഷകന്റെ പിന്‍കോഡ് സഹിതമുള്ള മേല്‍വിലാസവും, ഫോണ്‍ നമ്പറും അപേക്ഷയോടൊപ്പം നല്‍കേണ്ടതാണ്.

Keywords: Kasaragod, Vegetables, Agriculture, RKY.