city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാക്കി വേഷമഴിച്ചാലും കര്‍ഷക വേഷം കൈവിടാതെ റിട്ട. എസ്‌ഐ

തൃക്കരിപ്പൂര്‍: (www.kasargodvartha.com 18/12/2016) കാക്കി വേഷം അഴിച്ചുവെച്ചെങ്കിലും വിശ്രമജീവിതത്തിനല്ല കൃഷിയിടത്തില്‍ അധ്വാനത്തിലൂടെ ജൈവ കൃഷിയിലാണ് തെക്കേ മാണിയാട്ടെ പി പി നാരായണന്‍. ജൈവകൃഷിയും ഹരിതകേരളം പദ്ധതിയും വാക്കിലും പ്രസംഗത്തിലും മാത്രമല്ലെന്നു തെളിയിക്കുകയാണ് റിട്ട. എസ്‌ഐ. നാനൂറ് നേന്ത്രവാഴകള്‍ വിളയിച്ചെടുക്കാനുള്ള കഠിനാദ്ധ്വാനത്തിലാണ് ഇദ്ദേഹം. തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിന്നും ലീസിന് വാങ്ങിയ ഗവ. പോളിടെക്‌നിക്ക് കോളേജിന് സമീപത്തെ രണ്ടേക്കര്‍ സ്ഥലത്തായി ഇദ്ദേഹം നേന്ത്രവാഴയും കര നെല്ലും പരീക്ഷിക്കാന്‍ തുടങ്ങിയിട്ട് നാലുവര്‍ഷമായി.

സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം റോഡരികില്‍ കൃഷിത്തോട്ടം ഒരുക്കി 2012 ല്‍ അണിഞ്ഞതാണ് കര്‍ഷകന്റെ വേഷം. ഇന്നും മുടങ്ങാതെ അത് പാലിച്ചുവരുന്നു. മുന്‍വര്‍ഷങ്ങളില്‍ നല്ല വിളവ് കിട്ടിയിരുന്നു. വാഴക്കൃഷി ചെയ്യാന്‍ തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്ത് നിന്നാണ് മുന്തിയ ഇനം നേന്ത്രവാഴ കന്നുകള്‍ നാരായണന്‍ കൊണ്ടുവന്നത്. ഒന്നരമാസം വളര്‍ച്ചയെത്തിയ വാഴത്തൈകള്‍ക്ക് ചാണകവും കോഴിവളവുമാണ് ഇടുന്നത്. എന്നും രാവിലെയും വൈകുന്നേരവും വെള്ളം നനയ്ക്കും. പുലര്‍ച്ചെ അഞ്ചരമണിക്ക് കൃഷിയിടത്തില്‍ എത്തുന്ന നാരായണന്‍ വെള്ളം നനച്ചു കഴിഞ്ഞു തിരിച്ചു കയറുമ്പോള്‍ ഒമ്പത് മണിയാകും. അതിനിടയില്‍ ചായയുമായി എത്തുന്ന അധ്യാപികയായ ഭാര്യയും കൃഷിയിടത്തില്‍ ഭര്‍ത്താവിനെ സഹായിക്കും.

ഇതോടൊപ്പം വീട്ടില്‍ ആടുകളെയും താറാവുകളെയും വളര്‍ത്തുന്നുണ്ട്. മുടങ്ങാതെ അവയെയും പരിപാലിക്കണം. രാഷ്ട്രീയ പൊതുപ്രവര്‍ത്തനങ്ങളുടെ ഇടവേളകള്‍ നാരായണന്‍ ചിലവഴിക്കുന്നത് കൃഷിയിടങ്ങളിലാണ്. സിപിഐ പിലിക്കോട് ലോക്കല്‍ സെക്രട്ടറിയാണ് ഇദ്ദേഹം. പൊതുസ്ഥലങ്ങളിലെ കൃഷിരീതികള്‍ നാട്ടുകാര്‍ക്കും മാതൃകയാണെന്ന പക്ഷക്കാരനാണ് ഇദ്ദേഹം. റോഡരികില്‍ കൃഷി വ്യാപകമാക്കിയാല്‍ ഇത്തരം സ്ഥലങ്ങളിലെ മാലിന്യനിക്ഷേപങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാന്‍ കഴിയും.

കാക്കി വേഷമഴിച്ചാലും കര്‍ഷക വേഷം കൈവിടാതെ റിട്ട. എസ്‌ഐ

Keywords: Kasaragod, Trikaripur, Retired, SI, Farming, Agriculture, PP Narayanan, Retired SI active in farming.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia