city-gold-ad-for-blogger

വിലകൂടി, വിളവില്ല: റമ്പൂട്ടാൻ വിപണിയിൽ അസാധാരണ പ്രതിസന്ധി; കർഷകർ കടക്കെണിയിൽ

Rambutan fruits fallen on the ground after heavy rain.
Photo: Arranged

● കനത്ത മഴ ഉൽപ്പാദനത്തെ ബാധിച്ചു.
● മെയ് മാസത്തിലെ വേനൽ മഴ ചതിച്ചു.
● ജൂണിലെ മഴയിൽ കായ്കൾ നിലംപൊത്തി.
● റമ്പൂട്ടാൻ വില 400 രൂപ കടന്നു.
● അഡ്വാൻസ് തുക തിരികെ നൽകേണ്ടി വന്നു.
● മൊത്തക്കച്ചവടക്കാർക്കും തിരിച്ചടി.

കാസർകോട്: (KasargodVartha) പഴം വിപണികളിൽ സുലഭമായിരുന്ന റമ്പൂട്ടാൻ ഈ സീസണിൽ ലഭിക്കാൻ സാധ്യതയില്ല. കനത്ത മഴയാണ് ഉൽപ്പാദനത്തെ കാര്യമായി ബാധിച്ചത്. മെയ് അവസാനമുണ്ടായ മഴ കർഷകരെ ചതിച്ചു. ജൂണിലെ കനത്ത മഴയിൽ സംരക്ഷിച്ചു നിർത്തിയ റമ്പൂട്ടാൻ കായ്കൾ നിലംപൊത്തി. ഇത് കർഷകർക്ക് വലിയ നിരാശയുണ്ടാക്കി.

പഴവർഗ്ഗങ്ങളിൽ ഏറ്റവും വിലകൂടിയ ഒന്നാണ് റമ്പൂട്ടാൻ. മുൻകാലങ്ങളിൽ പാതയോരങ്ങളിൽ പോലും വാഹനങ്ങളിൽ റമ്പൂട്ടാൻ വിൽപനയ്ക്ക് വെച്ചിരുന്നു. തമിഴ്‌നാട്ടിൽ നിന്ന് കൊണ്ടുവന്നിരുന്ന റമ്പൂട്ടാന് അന്ന് 300 രൂപയായിരുന്നു വില. ഇന്ന് റമ്പൂട്ടാൻ ലഭ്യമല്ലാത്തതിനാൽ നിലവിലുള്ളതിന് 400 രൂപയിലേറെയാണ് ഈടാക്കുന്നത്.

Rambutan fruits fallen on the ground after heavy rain.

സംസ്ഥാനത്തെ മലയോര മേഖലകളിലാണ് റമ്പൂട്ടാൻ കൂടുതലായി ഉൽപ്പാദിപ്പിക്കപ്പെടുന്നത്. ഫെബ്രുവരി മാസത്തിലാണ് റമ്പൂട്ടാൻ പൂവിടുന്നത്. ജൂൺ അവസാനത്തോടെ വിളവെടുക്കാറാണ് പതിവ്. എന്നാൽ, മെയ് പകുതിയോടെ പെയ്ത കനത്ത വേനൽ മഴ ഉൽപ്പാദനത്തെ സാരമായി ബാധിച്ചു. 

ഉൽപ്പാദന വളർച്ചയ്ക്ക് ആവശ്യമായ മെയ് മാസത്തിലെ കനത്ത വെയിൽ ലഭിക്കാതെ പോയതും മഴ വന്നതുമാണ് കർഷകരെ ചതിച്ചത്. മഴയെത്തിയതോടെ പാകമാകാത്ത റമ്പൂട്ടാൻ കായ്കൾ മരങ്ങളിൽ നിന്ന് അടർന്നു വീഴാൻ തുടങ്ങിയതും മലയോര കർഷകരെ നിരാശയിലാഴ്ത്തി.

സംസ്ഥാനത്ത് കാഞ്ഞിരപ്പള്ളി ഭാഗങ്ങളിലെ മലയോര മേഖലകളിലാണ് റമ്പൂട്ടാൻ കൂടുതലായി ഉൽപ്പാദിപ്പിക്കപ്പെടുന്നത്. ഇവിടെ നിന്ന് തമിഴ്‌നാട്ടിലെ മൊത്തക്കച്ചവടക്കാർ തോട്ടം മുഴുവനായി വാങ്ങി റമ്പൂട്ടാൻ ശേഖരിക്കാറുണ്ട്. ഇതിനായി മൊത്തക്കച്ചവടക്കാർ കർഷകർക്ക് അഡ്വാൻസും നൽകാറുണ്ട്. 

കർഷകരിൽ നിന്ന് 150 രൂപ നിരക്കിൽ വാങ്ങുന്ന റമ്പൂട്ടാൻ ഇവർ പിന്നീട് വിവിധ സ്ഥലങ്ങളിൽ 300 രൂപയ്ക്ക് വിൽക്കും. ഇതുവഴി മൊത്തക്കച്ചവടക്കാർക്ക് ഇരട്ടി ലാഭമാണ് ലഭിക്കുന്നത്. ഇത്തവണ റമ്പൂട്ടാൻ കൊഴിഞ്ഞതിനെ തുടർന്ന് അഡ്വാൻസ് വാങ്ങിയ തുക തിരികെ നൽകേണ്ട ഗതികേടിലാണ് മലയോര കർഷകർ.

ഈ റമ്പൂട്ടാൻ പ്രതിസന്ധി കർഷകരെ എങ്ങനെ ബാധിക്കുന്നുവെന്ന് നിങ്ങൾ കരുതുന്നു? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.

 

Article Summary (English): Rambutan market in Kerala faces crisis due to heavy rains, leading to low yield and high prices.

#RambutanCrisis, #KeralaAgriculture, #MonsoonImpact, #FarmerDebt, #FruitMarket, #WeatherEffect

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia