city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഴ കനത്തു; മരം ഒടിഞ്ഞ് വീണ് ബദിയടുക്കയില്‍ വൃദ്ധന്‍ മരിച്ചു, പരക്കെ നാശം

കാസര്‍കോട്: (www.kasargodvartha.com 13.07.2014) ജില്ലയില്‍ മഴ കനത്തു. രണ്ട് ദിവസമായി തകര്‍ത്ത് പെയ്യുന്ന മഴ ഞായറാഴ്ചയും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പുഴകളും തോടുകളും കിണറുകളും ജലസമൃദ്ധമായി.

ബദിയടുക്ക ബാഡൂരില്‍ മരക്കമ്പ് ഒടിഞ്ഞ വീണ് വൃദ്ധന്‍ മരിച്ചു. ബാഡൂരിലെ ഷീന ഷെട്ടി (75) ശനിയാഴ്ച വൈകിട്ട് മരിച്ചത്. വഴിയിലൂടെ നടന്ന് പോകുന്നതിനിടെ കാറ്റില്‍ കശുമാവിന്റെ കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണാണ് മരണം.

കാറ്റില്‍ പലയിടത്തും മരവും വൈദ്യുതി തൂണുകളും കടപുഴകി വീണു. പരക്കെ കൃഷി നാശവുമുണ്ടായി. പാറക്കട്ട എ.ആര്‍ ക്യാമ്പിനടുത്ത് മരം കടപുഴകി റോഡിന് കുറുകെ വീണ് അല്‍പ നേരം ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. വൈകിട്ട് ആറരയോടെ മൊഗ്രാല്‍ പുത്തൂര്‍ ചൗക്കിയില്‍ തെങ്ങ് കടപുഴകി വീണും റോഡ് ഗതാഗതം തടസപ്പെട്ടു.

ചൗക്കിയിലെ വാമനന്‍ നമ്പൂതിരിയുടെ പറമ്പിലെ തെങ്ങാണ് റോഡിലേക്ക് വീണത്. ഉളിയത്തടുക്കയിലും റോഡിലേക്ക് മരം കടപുഴകി വീണു. മൂന്നിടത്തും കാസര്‍കോട് നിന്നെത്തിയ ഫയര്‍ഫോഴ്‌സാണ് മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.

നിരവധി പ്രദേശങ്ങളില്‍ റബര്‍, കവുങ്ങ്, തെങ്ങ് എന്നിവ കാറ്റില്‍ ഒടിഞ്ഞ് വീണ് നാശമുണ്ടായി. ജില്ലയുടെ പലഭാഗത്തും കടല്‍ ഭിത്തിയില്ലാത്ത സ്ഥലങ്ങളില്‍ കടലാക്രമണ ഭീഷണിയും നിലനില്‍ക്കുന്നു. ഓവുചാലില്ലാത്ത സ്ഥലങ്ങളില്‍ റോഡുകളില്‍ വെള്ളം കെട്ടിനിന്ന് ഗതാഗത തടസമുണ്ടായി. വിദ്യാനഗര്‍ ചാലയില്‍ ഏതാനും വൈദ്യുതി പോസ്റ്റുകള്‍ കടപുഴകി വീണ് വൈദ്യുതി ബന്ധം താറുമാറായതായും റിപോര്‍ട്ടുണ്ട്.

മഴ കനത്തു; മരം ഒടിഞ്ഞ് വീണ് ബദിയടുക്കയില്‍ വൃദ്ധന്‍ മരിച്ചു, പരക്കെ നാശം

മഴ കനത്തു; മരം ഒടിഞ്ഞ് വീണ് ബദിയടുക്കയില്‍ വൃദ്ധന്‍ മരിച്ചു, പരക്കെ നാശം

മഴ കനത്തു; മരം ഒടിഞ്ഞ് വീണ് ബദിയടുക്കയില്‍ വൃദ്ധന്‍ മരിച്ചു, പരക്കെ നാശം


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മരണം 125 ആയി; ഗാസയില്‍ കരയുദ്ധത്തിന് ഇസ്രായേല്‍

Keywords: Kasaragod, Rain, Badiyadukka, Died, Water, Road, Agriculture, Electric Post, Vidyanagar, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia