റെയില്‍വേ ഗേറ്റ് തുറക്കാനായില്ല; പരീക്ഷാര്‍ത്ഥികള്‍ കുടുങ്ങി
Feb 25, 2012, 16:17 IST
കാഞ്ഞങ്ങാട്: തീവണ്ടികള്‍ക്ക് കടന്നുപോകാനായി അടച്ചിട്ട റെയില്‍വെ ഗേറ്റ് മണിക്കൂറുകളോളം തുറക്കാനായില്ല. ഇതേ തുടര്‍ന്ന് പിഎസ്സി പരീക്ഷയെഴുതാന്‍ പോവുകയായിരുന്ന ഉദ്യോഗാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ കുടുങ്ങി. ശനിയാഴ്ച രാവിലെ 10.30 മണിയോടെ തീവണ്ടികള്‍ക്ക് കടന്നുപോകാന്‍ ഗേറ്റ്മാന് പടന്നക്കാട് റെയില്‍വെ ഗേറ്റ് അടയ്ക്കുകയായിരുന്നു. തീവണ്ടികള്‍ പോയിട്ടും ഗേറ്റ് തുറക്കാന്‍ സാധിച്ചില്ല. ഏറെ നേരത്തെ പരിശ്രമം നടത്തിയിട്ടും ഗേറ്റ് തുറക്കാന്‍ സാധിക്കാതിരുന്നതോടെ ബസുകളിലും മറ്റ് വാഹനങ്ങളിലുമുള്ള യാത്രക്കാര്‍ വലയുകയായിരുന്നു. പടന്നക്കാട് റെയില്‍വെ ഗേറ്റ് വഴി പോകേണ്ട ബസുകള്‍ ഈ സാഹചര്യത്തില്‍ മറ്റൊരു റൂട്ടിലൂടെ പോവുകയായിരുന്നു.
ഒഴിഞ്ഞ വളപ്പിലൂടെയും കുശാല്‍ നഗറിലൂടെയും മറ്റുമാണ് ബസുകള്‍ കാഞ്ഞങ്ങാട്ടെത്തിയത്. ഉച്ചയ്ക്ക് ഒരു മണിവരെയും റെയില്‍വെ ഗേറ്റ് തുറക്കാന്‍ കഴിഞ്ഞിട്ടില്ല. റെയില്‍വെ ഗേറ്റിന്റെ പൂട്ട് തുറക്കാനാവാത്ത വിധം അടഞ്ഞുപോവുകയായിരുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കായി വിവിധ ഭാഗങ്ങളിലേക്ക് പോവുകയായിരുന്ന വാഹനയാത്രക്കാര്‍ റെയില്‍വെ ഗേറ്റ് അടഞ്ഞ് കിടന്നതിനാല്‍ കടുത്ത യാത്രാ ദുരിതം തന്നെ അനുഭവിക്കുകയായിരുന്നു. ഗേറ്റ് അടഞ്ഞതിനു ശേഷം ഇരു ഭാഗങ്ങളിലുമായി വാഹനങ്ങളുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടത്. ഇത് ഗതാഗത കുരുക്കിനും കാരണമായി.
Keywords: Railway-gate, padnekad, Kanhangad, Kasaragod