city-gold-ad-for-blogger

സ്‌കൂള്‍ കോമ്പൗണ്ടിലെ കൃഷി നശിപ്പിച്ചതില്‍ പ്രതിഷേധിച്ചു

കാസര്‍കോട്: (www.kasargodvartha.com 01.04.2014)  തളങ്കര ജി.എം.വി.എച്ച്.എസ് സ്‌കൂള്‍ കോമ്പൗണ്ടിലെ കുട്ടികളുടെ കൃഷിത്തോട്ടം സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ചു. കുലച്ച വാഴ, കരിമ്പ്, തുടങ്ങിയ കാര്‍ഷിക വിളകളാണ് ഇരുട്ടിന്റെ മറവില്‍ സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചത്. ഹീനമായ ഈ പ്രവര്‍ത്തിയില്‍ സ്‌കൂള്‍ പി.ടി.എ യോഗം ശക്തമായി പ്രതിഷേധിച്ചു.

പി.ടി.എ പ്രസിഡന്റ് കെ.എ മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ സുമയ്യ, മദര്‍ പി.ടി.എ പ്രസിഡന്റ് മൈമൂന, ടി.എ ഷാഫി, കുഞ്ഞഹമ്മദ് മാസ്റ്റര്‍, കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ വി.ഡി.ജോസഫ്  സ്വാഗതവും എം.ദേവദാസ്  നന്ദിയും പറഞ്ഞു.
സ്‌കൂള്‍ കോമ്പൗണ്ടിലെ കൃഷി നശിപ്പിച്ചതില്‍ പ്രതിഷേധിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഒത്തുകളിയിലെ സൂത്രധാരന്‍ പാര്‍ലമെന്റിലുണ്ടെന്ന് ധോണിയുടെ മാനേജര്‍

Keywords: G.M.V.H.S.S Thalangara, Agriculture, School Campus, PTA President, Protest against destroying cultivation.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia