city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Fair | പുതുവർഷത്തിൽ മലയോര നാടിന് കൺകുളിർക്കേ കാഴ്ചകൾ ഒരുക്കാൻ തളിർ വേദി ഒരുങ്ങുന്നു

/ സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com) പുതുവർഷത്തിൽ മലയോര നാടിന് കൺകുളിർക്കെ കാഴ്ചകൾ ഒരുക്കുന്ന മലയോര കാർഷിക മേളയായ തളിര് 2023 ന്റെ ഒരുക്കങ്ങൾ മാലോത്ത്‌ പുരോഗമിക്കുന്നു. മാലോം മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റാണ് തളിർ 2023 എന്ന ഉത്തര മലബാർ കാർഷിക മേളക്ക് ആതിഥ്യം വഹിക്കുന്നത്..
     
Fair | പുതുവർഷത്തിൽ മലയോര നാടിന് കൺകുളിർക്കേ കാഴ്ചകൾ ഒരുക്കാൻ തളിർ വേദി ഒരുങ്ങുന്നു

മാലോം മഹാത്മാഗാന്ധി നഗറിൽ 2023 ജനുവരി ഏഴ് മുതൽ 15 നടക്കുന്ന കാർഷിക മേളയിൽ കാർഷിക നടീൽ വസ്തുക്കൾ, പുഷ്പ ഫലങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയുടെ പ്രദർശനങ്ങൾ, അക്വാഷോ, പെറ്റ് ഷോ, ഇൻഫർമേഷൻ സ്റ്റാളുകൾ, വിൽപന സ്റ്റാളുകൾ, ഫുഡ് കോർട്, കൂടാതെ അമ്യൂസ്മെന്റ് ഇനങ്ങളായ മരണക്കിണർ, ജയന്റ് വീൽ, ഡ്രാഗൺ, ബ്രേക് ഡാൻസ്, ചിൽഡ്രൻസ് ട്രെയിൻ, സൂപർ കംബർ, സ്പെയിസ് ഗൺ, മിസ്റ്റിക് സോസർ, നെറ്റ് വാക്, ഡാൻസിംഗ് കാർ, ജംബിംഗ് ഫ്രോഗ് കോൺ വോയ്, ജംപിങ് ഹോഴ്സ്, കാസിൽ ജറ്റ് തുടങ്ങിയവ ഉണ്ടാകും.
            
Fair | പുതുവർഷത്തിൽ മലയോര നാടിന് കൺകുളിർക്കേ കാഴ്ചകൾ ഒരുക്കാൻ തളിർ വേദി ഒരുങ്ങുന്നു

കാഞ്ഞങ്ങാടിന് കിഴക്കുള്ള മലയോര മേഖലയിലെ ജനങ്ങൾക്ക് വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യുന്ന തരത്തിലാണ് തളിർ മാലോം ഫെസ്റ്റ് ഒരുക്കുന്നത്. ബളാൽ ഗ്രാമപഞ്ചായത് പ്രസിഡന്റ് രാജു കട്ടക്കയം ചെയർമാനും ഗ്രാമപഞ്ചായത് ആസൂത്ര സമിതി ഉപാധ്യക്ഷൻ ആൻഡ്രൂസ് വട്ടക്കുന്നേൽ ജെനറൽ കൺവീനറും ജോബി കാര്യാവിൽ ട്രഷറുമായ 201 അംഗ കമിറ്റിയാണ് ഫെസ്റ്റിനായി പ്രവർത്തിച്ചുവരുന്നത്.
               
Fair | പുതുവർഷത്തിൽ മലയോര നാടിന് കൺകുളിർക്കേ കാഴ്ചകൾ ഒരുക്കാൻ തളിർ വേദി ഒരുങ്ങുന്നു

വെള്ളരിക്കുണ്ട് താലൂകിലെ ബളാൽ, വെസ്റ്റ്‌ എളേരി, ഈസ്റ്റ് എളേരി, കള്ളാർ തുടങ്ങിയ പഞ്ചായതുകളിൽ നിന്നും ആയിരക്കണക്കിന് പേരാണ് മുൻ വർഷങ്ങളിൽ തളിര് മാലോം ഫെസ്റ്റിന് എത്തിയിരുന്നത്. കാർഷികമേള യുടെ പന്തലിന്റെ കാൽ നാട്ടുകർമം കിനാന്നൂർ - കരിന്തളം ഗ്രാമപഞ്ചായത് പ്രസിഡന്റ് ടി കെ രവി നിർവഹിച്ചു. രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു.

ആൻഡ്രൂസ് വട്ടകുന്നേൽ, ജോബി കാര്യാവിൽ, ഓർതഡോക്സ്‌ ചർച് വികാരി റവ. ഫാദർ സാം, ഷോബി ജോസഫ്, ഹരീഷ് പി നായർ, അലക്സ് നെടിയകാല, എംപി ജോസഫ്, ടിപി തമ്പാൻ, ദിനേശൻ നാട്ടക്കൽ, ജോയി മൈക്കിൾ, ജോസ് ചെന്നക്കാട്ടുകുന്നേൽ, സ്കറിയ കല്ലേക്കുളം, രമണി കൊന്നക്കാട്, ടോമിച്ചൻ കാഞ്ഞിരമറ്റം, എൻഡി വിൻസെന്റ, ജെസ്സി ടോമി, പിസി രഘുനാഥൻ, മോൻസി ജോയി, ബിൻസി ജെയിൻ, കെഡി മോഹനൻ, ബിനു കുഴിപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു. നാടിന്റെ യും നാട്ടുകാരുടെയും ഐക്യവും സ്നേഹവും ഒക്കെ പ്രകടമാകുന്ന തളിര് മാലോം ഫെസ്റ്റ് ഇത്തവണ വൻ വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് ട്രസ്റ്റ് ഭാരവാഹികൾ.

Keywords: Preparations for agricultural fair progressing, Kerala,Vellarikundu,news,Top-Headlines,Agriculture,Kanhangad,President.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia