city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൃഷിയുടെ ബാലപാഠങ്ങള്‍ പകര്‍ന്ന് പൂത്തക്കാല്‍ ഗവ. യു.പി.സ്‌കൂള്‍

നിലേശ്വരം: മടിക്കൈ പൂത്തക്കാല്‍ ഗവ. യു.പി.സ്‌കൂളിലെ കുട്ടികളുടെ മനസില്‍ കൊയ്ത്തു പാട്ടിന്റെ ഈണങ്ങള്‍ വിത്തു പാകി തുടങ്ങിയിരിക്കുന്നു. കൃഷിയെ പാഠപുസ്തകത്തിലൂടെ അറിയുന്നതിലുപരിയായി അനുഭവത്തിലൂടെ അറിയുകയാണ് ഇവിടുത്തെ കുട്ടികള്‍.

കഴിഞ്ഞ വര്‍ഷത്തെ പച്ചക്കറി കൃഷിയിലെ വിജയത്തിന്റെ ഫലമായി ഈ വര്‍ഷം സ്‌കൂളില്‍ കരനെല്‍ക്കൃഷിയും ആരംഭിച്ചു. അതിന്റെ വിളവെടുപ്പിനായുള്ള കാത്തിരിപ്പിലാണ് സ്‌കൂളിലെ ഓരോ കുട്ടികളും. തൊഴിലുറപ്പുകാരും പി.ടി.എ അംഗങ്ങളും നിലം ഉഴുതു നെല്‍ക്കൃഷിയ്ക്കായി സ്ഥലം പാകപ്പെടുത്തി. കള പറിക്കുവാനും വിത്തിറക്കുവാനും അധ്യാപകരും വിദ്യാര്‍ത്ഥികളും രംഗത്തിറങ്ങി. മടിക്കൈ കൃഷിഭവന്‍ മുഖേന ലഭ്യമായ ജൈവവളങ്ങളും ജൈവ കീടനാശിനിയുമാണ് നെല്‍ക്കൃഷിക്കായി ഉപയോഗിച്ചത്.

കാര്‍ഷിക പാഠങ്ങള്‍ നെഞ്ചിലേറ്റിയ സ്‌കൂളിലെ കുരുന്നുകള്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് വിജയകരമായി കൃഷിയിറക്കുന്നത്. ഒന്നര ക്വിന്റല്‍ പയര്‍, ഒരു ക്വിന്റല്‍ വെണ്ട, 50 കിലോ പടവലം എന്നിവയാണ് കഴിഞ്ഞ വര്‍ഷം വിളവ് ലഭിച്ചത്. ഈ വര്‍ഷം കൂടുതല്‍ പച്ചക്കറികള്‍ സ്‌കൂള്‍ അങ്കണത്തില്‍ നട്ടു പിടിപ്പിച്ചിട്ടുണ്ട്. വെണ്ട, പയര്‍, ചീര, പാവയ്ക്ക, മത്തന്‍, ഞരമ്പന്‍, കോവയ്ക്ക, ചേമ്പ്, വെള്ളരി, പടവലം എന്നിങ്ങനെ ഇവിടുത്തെ കൃഷിയിടത്തിലില്ലാത്ത വിളകളും അപൂര്‍വം.

കൂടാതെ പത്ത് ടിഡി തെങ്ങ്, പപ്പായ എന്നിവയും പുതുതായി വച്ചു പിടിപ്പിച്ചിട്ടുണ്ട്. ജൂണില്‍ വിളവിറക്കിയ പച്ചക്കറികളില്‍ നിന്നും വെണ്ട, ചീര, ഞരമ്പന്‍ എന്നിവ വിളവെടുക്കുവാന്‍ ആരംഭിച്ചു.
കൃഷിയുടെ ബാലപാഠങ്ങള്‍ പകര്‍ന്ന് പൂത്തക്കാല്‍ ഗവ. യു.പി.സ്‌കൂള്‍
പ്രധാനാധ്യാപകനായ പി. കൃഷ്ണന്‍, അധ്യാപകരായ കെ. രാമചന്ദ്രന്‍, എം. ദിനേശന്‍ എന്നിവര്‍ക്കാണ് കൃഷിയുടെ ചുമതല. കൂടാതെ കാഞ്ഞങ്ങാട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സജിനി മോള്‍, മടിക്കൈ കൃഷി ഓഫീസര്‍ എ. സലാവുദ്ദീന്‍, കൃഷി അസിസ്റ്റന്റ് സി. പ്രമോദ് കുമാര്‍ എന്നിവരുടെ മാര്‍ഗനിര്‍ദേശങ്ങളും ലഭിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിന്റെ ഫലമായി ജലസേചനസൗകര്യങ്ങള്‍ക്കായി 20,000 രൂപയുടെ പമ്പ്‌സെറ്റും, 4500 രൂപ സാമ്പത്തികസഹായവും കൃഷിഭവന്‍ മുഖേന ലഭ്യമാക്കി.

സ്‌കൂളിലെ ഉച്ചക്കഞ്ഞിക്കുള്ള ആവശ്യത്തിനായാണ് പച്ചക്കറികള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിലൂടെ കഴിഞ്ഞ വര്‍ഷം 12,000 രൂപയുടെ ലാഭമുണ്ടാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 3000 രൂപയുടെ പച്ചക്കറികള്‍ വില്‍ക്കുകയും ചെയ്തു.
കൃഷിയുടെ ബാലപാഠങ്ങള്‍ പകര്‍ന്ന് പൂത്തക്കാല്‍ ഗവ. യു.പി.സ്‌കൂള്‍
മൂന്നാം ക്ലാസ് മുതലുള്ള എല്ലാ വിദ്യാര്‍ത്ഥികളും ഇന്റര്‍വെല്‍ സമയങ്ങളിലും മൂന്നരയ്ക്ക് ശേഷമുള്ള സമയത്തും പച്ചക്കറികള്‍ പരിപാലിക്കുന്നു. മാതൃകാപരമായ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതിന്റെ ഫലമായി കൃഷി വകുപ്പിന്റെ സമഗ്ര പച്ചക്കറിക്കൃഷി വികസന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ജില്ലയിലെ ഏറ്റവും മികച്ച സ്‌കൂളിനുള്ള ഒന്നാംസ്ഥാനവും സംസ്ഥാന തലത്തില്‍ മൂന്നാംസ്ഥാനവും പൂത്തക്കാല്‍ സ്‌കൂളിനെ തേടിയെത്തി. കൂടാതെ ജില്ലാതലത്തില്‍ ഏറ്റവും കൂടുതല്‍ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന പ്രധാനാധ്യാപകനുള്ള രണ്ടാം സ്ഥാനവും സ്‌കൂള്‍ കരസ്ഥമാക്കി.

Keywords : Kasaragod, Neeleswaram, School, Agriculture, Kerala, Puthakkal, Children, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia