പി എം കിസാൻ പദ്ധതിയിൽനിന്ന് കർഷകരെ ഒഴിവാക്കുന്നു: വ്യാപക പ്രതിഷേധം
● പി എം കിസാൻ രജിസ്ട്രേഷൻ കാലാവധി നീട്ടണമെന്ന് ആവശ്യം.
● മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് യോഗം പ്രതിഷേധം രേഖപ്പെടുത്തി.
● ടി.കെ. അൻവർ മൊഗ്രാൽ ദേശീയവേദി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു.
● പ്രമുഖരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
മൊഗ്രാൽ: (KasargodVartha) കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ അഗ്രികൾച്ചർ മിഷന് കീഴിൽ നടപ്പാക്കുന്ന കർഷക രജിസ്ട്രിയിൽ പേര് ചേർക്കുന്നതിന് കാലതാമസമെടുത്തതിന്റെ പേരിൽ വിവിധ കൃഷിഭവനുകൾക്ക് കീഴിലുള്ള കർഷകരെ പി.എം. കിസാൻ പദ്ധതിയിൽനിന്ന് വ്യാപകമായി ഒഴിവാക്കുന്നതായി പരാതി.
പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്യാനും പുതുക്കാനും 2025 ജൂലൈ 31 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. എന്നാൽ, രജിസ്റ്റർ ചെയ്യാനുള്ള മാനദണ്ഡങ്ങളിലെ അവ്യക്തതയെത്തുടർന്ന് പല കർഷകർക്കും നിശ്ചിത സമയപരിധിക്കുള്ളിൽ പേര് ചേർക്കാൻ കഴിഞ്ഞില്ല. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ, പി.എം. കിസാൻ ഗുണഭോക്താക്കളായ കർഷകർ ഇപ്പോൾ ആശങ്കയിലാണ്.
പദ്ധതിയുടെ വെബ്സൈറ്റിലെ സാങ്കേതിക തകരാറുകളും കർഷകർക്ക് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന് കാലതാമസമുണ്ടാക്കിയതായി പറയുന്നു. രജിസ്ട്രേഷൻ നടപടികൾക്ക് കൂടുതൽ സമയം നൽകണമെന്ന് മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിന് കീഴിൽ സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടറായി 45 ദിവസത്തെ സേവനത്തിനുശേഷം തിരിച്ചെത്തിയ ടി.കെ. അൻവർ എക്സിക്യൂട്ടീവ് യോഗത്തിൽവെച്ച് ദേശീയ വേദിയുടെ പ്രസിഡന്റ് സ്ഥാനം വീണ്ടും ഏറ്റെടുത്തു. വൈസ് പ്രസിഡന്റ് എം.ജി.എ. റഹ്‌മാൻ അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, മുൻ എം.എൽ.എയും സാഹിത്യകാരനുമായ എം.കെ. സാനു, മുൻ എം.എൽ.എ. എം. നാരായണൻ, സിനിമാ താരങ്ങളായ കലാഭവൻ നവാസ്, ഷാനവാസ് എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
പ്രസിഡന്റ് ടി.കെ. അൻവർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എ. മൂസ സ്വാഗതം പറഞ്ഞു. പി.എം. മുഹമ്മദ് കുഞ്ഞി ടൈൽസ്, അഷ്റഫ് പെർവാഡ്, എ.എം. സിദ്ദീഖ് റഹ്മാൻ, വിജയകുമാർ, എച്ച്.എം. കരീം, മുഹമ്മദ് സ്മാർട്ട്, റിയാസ് കരീം, കെ. മുഹമ്മദ് കുഞ്ഞി നാങ്കി, അബ്ദുല്ല കുഞ്ഞി നട്പ്പളം, ടി.കെ. ജാഫർ, ടി.എ. ജലാൽ, വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ഖാദർ മൊഗ്രാൽ നന്ദി പറഞ്ഞു.
പി എം കിസാൻ പദ്ധതിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: PM-KISAN farmers protest exclusion; demand deadline extension.
#PMKisan, #FarmersProtest, #Kerala, #Mogral, #Agriculture, #GovernmentScheme






