city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

PM Kisan | കര്‍ഷകര്‍ക്ക് സന്തോഷവാര്‍ത്ത: പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധി തുക വിതരണം ഇനി പോസ്റ്റ് ഓഫീസുകള്‍ വഴിയും

കാസര്‍കോട്: (www.kasargodvartha.com) കര്‍ഷകര്‍ക്ക് ഏറെ സഹായകരമായി പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധി (PM-Kisan Samman Nidhi) തുക വിതരണം ഇനി പോസ്റ്റ് ഓഫീസ് അകൗണ്ടിലൂടെയും ലഭ്യമാകും. കൃഷി യോഗ്യമായ രണ്ട് ഹെക്ടര്‍ വരെയുള്ള ചെറുകിട കര്‍ഷകരുടെ അക്കൗണ്ടിലേക്കു വര്‍ഷം 6000 രൂപ നല്‍കുന്ന പദ്ധതിയാണിത്. ആധാര്‍ ബാങ്ക് അകൗണ്ടുമായി ബന്ധിപ്പിക്കാത്തതിനാല്‍ തുക ലഭിക്കാത്തവര്‍ക്കാണ് ഈ സേവനം ഉപയോഗപ്പെടുത്താനാകുക.
          
PM Kisan | കര്‍ഷകര്‍ക്ക് സന്തോഷവാര്‍ത്ത: പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധി തുക വിതരണം ഇനി പോസ്റ്റ് ഓഫീസുകള്‍ വഴിയും

ജില്ലയില്‍ 10500 ഓളം പേര്‍ ഇങ്ങനെ തുക ലഭിക്കാത്തവര്‍ ഉണ്ടെന്നാണ് കണക്ക്. തപാല്‍ വകുപ്പിന്റെ ഇന്‍ഡ്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് വഴി ആധാര്‍ ബന്ധിപ്പിച്ച് ഗുണഭോക്താക്കള്‍ക്ക് അകൗണ്ട് തുടങ്ങാം. കിസാന്‍ സമ്മാന്‍ നിധിയുടെ പതിമൂന്നാം ഗഡു ഈ മാസം 10ന് വിതരണം തുടങ്ങുമെന്നാണ് റിപോര്‍ട്. ഇതിനു മുന്‍പ് അടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തി അകൗണ്ട് തുടങ്ങണം. ആധാര്‍ നമ്പര്‍ മൊബൈല്‍ ഫോണ്‍ എന്നിവ സഹിതമാണ് കര്‍ഷകര്‍ എത്തേണ്ടതെന്ന് കാസര്‍കോട് ഡിവിഷന്‍ പോസ്റ്റ് ഓഫീസ് സൂപ്രണ്ടന്റ് വി ശാരദ അറിയിച്ചു.

കൃഷിക്കാരുടെ സൗകര്യാര്‍ര്‍ഥം ഫെബ്രുവരി എട്ടിന് എന്‍മകജെ, ഒമ്പത്, 10ന് പള്ളിക്കര എന്നീ കൃഷി ഭവനുകളില്‍ പോസ്റ്റ് ഓഫീസ് അകൗണ്ട് തുറക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിഎം കിസാന്‍ സേവിങ്‌സ് അകൗണ്ട് എന്ന പേരില്‍ മറ്റു ചാര്‍ജുകള്‍ ഒന്നും ഇല്ലാതെ പണം പിന്‍വലിക്കാവുന്ന അകൗണ്ട് ആണ് ഏര്‍പെടുത്തുന്നത്. ഇന്‍ഡ്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് വഴി ആധാര്‍ ബന്ധിപ്പിച്ച് സേവിങ്‌സ് അകൗണ്ട് തുറക്കാന്‍ കേന്ദ്ര കൃഷി വകുപ്പ് ഉത്തരവിറക്കിയിരുന്നു. അകൗണ്ട് തുറക്കുമ്പോള്‍ തന്നെ ബയോമെട്രിക് ഉപയോഗിച്ച് ആധാര്‍ ബന്ധിപ്പിക്കുന്നതിനാല്‍ കര്‍ഷകര്‍ക്ക് ഇത് ഉപയോഗപ്രദമാകുമെന്ന് പോസ്റ്റ് ഓഫീസ് സൂപ്രണ്ടന്റ് പറഞ്ഞു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Agriculture, Farming, Government-of-India, Post Office, PM-KISAN amount from Post Office.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia