city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രം ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി

പിലിക്കോട്: (www.kasargodvartha.com 08.09.2016) കാര്‍ഷിക ഗവേഷണമേഖലയില്‍ നൂറു വര്‍ഷത്തെ സേവനം നല്‍കി മുന്നേറുന്ന പിലിക്കോട് ഉത്തരമേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരംഭം കുറിച്ചു. രാവിലെ സെക്രട്ടേറിയറ്റ് വളപ്പില്‍ സങ്കരയിനം തെങ്ങിന്‍ തൈ നട്ടുകൊണ്ടാണ് അദ്ദേഹം ചടങ്ങ് നിര്‍വഹിച്ചത്. കൃഷിമന്ത്രി വി എസ് സുനില്‍കുമാറും, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും തെങ്ങിന്‍തൈകള്‍ നട്ടു. പ്രതീകാത്മകമായി എല്ലാ ജില്ലാ ആസ്ഥാനത്തും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തെങ്ങിന്‍ തൈ നടീല്‍ ചടങ്ങ് സംഘടിപ്പിച്ചു. തൃക്കരിപ്പൂര്‍ എം എല്‍ എ രാജഗോപാലന്‍ എം ചടങ്ങില്‍ പങ്കെടുത്തു.

കേരളത്തിലെ പ്രധാന വിളകളായ തെങ്ങ്, കുരുമുളക്, കശുവണ്ടി എന്നിവയുടെ ഉല്‍പാദനത്തില്‍ മുഖ്യ പങ്കുവഹിക്കുന്ന കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകള്‍ ഉള്‍പെടുന്ന ഉത്തരമേഖലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് കര്‍ഷകര്‍ക്ക് പ്രയോജനകരമായ ഗവേഷണഫലങ്ങള്‍ പുറത്തുകൊണ്ടുവരുക എന്ന ഭാരിച്ച ചുമതല പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം നിര്‍വഹിച്ചുവരികയാണ്. ലോകത്ത് ആദ്യമായി തെങ്ങ് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ആദ്യത്തെ സങ്കരയിനം തെങ്ങിന്‍തൈ ഉത്പാദിപ്പിക്കുന്നതില്‍ വിജയിക്കുകയും ചെയ്ത സ്ഥാപനം എന്ന നിലയ്ക്ക് ഈ ഗവേഷണകേന്ദ്രം കാര്‍ഷിക ഗവേഷണ രംഗത്ത് സ്തുത്യര്‍ഹമായ സ്ഥാനം അലങ്കരിക്കുന്നു.

നവംബര്‍ വരെ നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിവിധ സെമിനാറുകള്‍, പരിശീലന പരിപാടികള്‍, ശില്‍പശാല കൃഷി അനുബന്ധ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും. ആഘോഷ പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് ഫാം ഷോ എന്ന പേരില്‍ നൂതന കൃഷിയിട പ്രദര്‍ശനം നടക്കും.

സെക്രട്ടറിയേറ്റ് വളപ്പില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ ഡോ. പി രാജേന്ദ്രന്‍, ഗവേഷണ വിജ്ഞാനവ്യാപന വിഭാഗം മേധാവികള്‍, അധ്യാപകന്‍, വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.


പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രം ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി

Keywords: Kasaragod, Agriculture, Celebration, Start, Pilikkod, Chief minister, Pinarayi Vijayan, Coconut trees, Minister, District, Pilicode Regional Agricultural Research Station Centenary celebration started. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia