city-gold-ad-for-blogger

മുണ്ട് മടക്കിക്കുത്തി യന്ത്രമോടിച്ചു കൊണ്ട് ഞാറ് നട്ട് പഞ്ചായത്ത് പ്രസിഡന്റ്

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 01.07.2021) മിഥുന മാസത്തിൽ കോരി ചൊരിയാൻ മടിക്കുന്ന മഴ. ഞാറ്റോടി പറിച്ചു വയലിൽ നടാൻ ആളെ കിട്ടാത്ത അവസ്ഥ. ഇതെല്ലാം അതിജീവിച്ചു കൊണ്ട് ബളാൽ ദേവസ്വം പാടത്ത്‌ നെൽകൃഷിക്ക് ഇറങ്ങിയവർക്ക് ഒപ്പം യന്ത്രം ഉപയോഗിച്ച് ഞാറ് നടാൻ പഞ്ചായത്ത്‌ പ്രസിഡന്റ് വയലിൽ ഇറങ്ങി.

യന്ത്രത്തിൽ കയറി ഒരു വയൽ മുഴുവൻ കർഷകനെ പോലെ ഞാറ് നട്ട പ്രസിഡന്റ് നാട്ടുകാരുടെയും മറ്റു ജനപ്രതിനിധികളുടെയും കയ്യടി നേടി.

ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയമാണ് സമ്പൂർണ യന്ത്രവത്കൃത നെൽകൃഷിക്കായി നാലു ഹെക്ടർ നെൽപ്പാടത്ത്‌ യന്ത്രം ഉപയോഗിച്ച് ഞാറ് നടലിനു തുടക്കം കുറിച്ചിരിക്കുന്നത്. ഒരു മാസം മുമ്പ് വയലിൽ തന്നെ പ്രത്യേകം തയ്യാറാക്കിയ നഴ്സറിയിൽ വിതറിയ നെൽവിത്ത്‌ മുളച്ചു ഞാറ്റടി പാകമായി വന്നിരുന്നു.

മുണ്ട് മടക്കിക്കുത്തി യന്ത്രമോടിച്ചു കൊണ്ട് ഞാറ് നട്ട് പഞ്ചായത്ത് പ്രസിഡന്റ്

എന്നാൽ പതിവിന് വിപരീതമായ കാലാവസ്ഥയും അവശ്യത്തിന് ജോലിക്കാരെ ലഭിക്കാതെ വരികയും ചെയ്തതോടെയാണ് ബളാൽ പാടശേഖര സമിതി യന്ത്രവത്കൃത നെൽകൃഷിയിലേക്ക് തിരിഞ്ഞത്. പാരമ്പര്യ നെൽകൃഷിക്ക് പതിറ്റാണ്ടുകളോളം പഴക്കവും പേരും പെരുമയും ഉള്ള സ്ഥലമാണ് ബളാൽ. മാലോം പട്ടേലർ ദാനമായി നൽകിയ ഭൂമിയാണ് ബളാൽ പാടശേഖരം. അന്യം നിന്നുപോകുന്ന നെൽകൃഷിക്ക് കാലത്തിന്റെ കുത്തൊഴുക്കിൽ ഇപ്പോഴും പിടി കൊടുക്കാതിരിക്കുന്ന ബളാൽ ദേവസ്വം ഇത്തവണ തരിശായി കിടന്ന ഒന്നര ഏകെറിൽ കൂടി നെൽകൃഷി വ്യാപിപ്പിച്ചു എന്നതും ശ്രദ്ധേയമാണ്. ശ്രേയസ് എന്ന നെൽവിത്താണ് ഇക്കുറി കൃഷിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.

പെരിയ ആഗ്രോ സെർവീസ് സെന്ററിന്റെ നടീൽ യന്ത്രം ഉപയോഗിച്ച് നടന്ന ഞാറ് നടീൽ ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ് രാജു കട്ടക്കയം ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം രാധാമണി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഡോ. അനിൽ സെബാസ്റ്റ്യൻ, അസി. കൃഷി ഓഫീസർ എസ് രമേഷ് കുമാർ,

പഞ്ചായത്ത് അംഗങ്ങളായ സന്ധ്യ ശിവൻ, എം അജിത, ദേവസ്യ തറപ്പേൽ, ജോസഫ് വർക്കി, ടി അബ്ദുൽ ഖാദർ, പി പത്മാവധി, നെൽകൃഷി ചെയ്യുന്ന പാടശേകര പ്രതിനിധികളായ ബാലകൃഷ്ണൻ പറമ്പത്ത്, സേതുരാജ് മാവില, തമ്പാൻ കുരുക്കൾ, കൃഷ്ണൻ നായർ പൊളിയപ്രം, ശശിധരൻ വാവോലിൽ പ്രസംഗിച്ചു.

Keywords:  Kerala, News, Kasaragod, Top-Headlines, Balal, Vellarikundu, President, Panchayath, Farming, Agriculture, Raju Kattakkayam, Panchayath president plants paddy supporting farmers.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia