റബര്‍ കര്‍ഷകരെ കണ്ണീരുകുടിപ്പിക്കുന്ന പട്ടമരവിപ്പ് രോഗത്തിന് പ്രതിവിധി വികസിപ്പിച്ചെടുത്ത് പാണത്തൂരിലെ കർഷകൻ
Jun 27, 2021, 17:27 IST
പാണത്തൂർ: (www.kasargodvartha.com 27.06.2021) റബര്‍ കര്‍ഷകരെ കാലങ്ങളായി കണ്ണീരുകുടിപ്പിക്കുന്ന പട്ടമരവിപ്പ് രോഗത്തിന് പ്രതിവിധി കണ്ടെത്തി പാണത്തൂരിനടുത്ത ചാമുണ്ടിക്കുന്ന് ശിവപുരത്തെ കര്‍ഷകനും കര്‍ഷകതൊഴിലാളിയുമായ ഒ വി രാജു. ഇദ്ദേഹം വികസിപ്പിച്ചെടുത്ത ലായനി റബറിന്‍റെ തടിയില്‍ ആഴ്ചയില്‍ ഒരു തവണ എന്ന നിലയില്‍ നാലാഴ്ച തേച്ചുകഴിഞ്ഞാല്‍ വര്‍ഷങ്ങളായി പൂര്‍ണമായി പട്ടമരച്ചുകിടന്നിരുന്ന മരങ്ങളിലെല്ലാം പാല്‍ വരുന്നുവെന്നാണ് കർഷകർ പറയുന്നത്.
< !- START disable copy paste -->
രാജു ചാമുണ്ടിക്കുന്നിലും പരിസരത്തുമുള്ള നിരവധി കൃഷിക്കാരുടെ തോട്ടങ്ങളില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഈ ലായനി പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ പരീക്ഷണങ്ങളിലും നൂറുശതമാനം
വിജയമാണ് കണ്ടിരിക്കുന്നതെന്ന് രാജു പറഞ്ഞു.
എന്‍എസ്‌എസ് താലൂക് സെക്രടറിയായ മോഹന്‍കുമാറിന്‍റെ തോട്ടത്തിലെ എല്ലാവര്‍ഷവും ചെത്തിനോക്കി പാലില്ലെന്ന് ഉറപ്പുവരുത്തി ഒഴിവാക്കിയിട്ടിരുന്ന എട്ടു മരങ്ങളില്‍ ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത് മരുന്നു
തേക്കുകയും 3-4 ആഴ്ച കൊണ്ട് മരത്തില്‍ നിന്ന് പൂര്‍ണമായി പാല്‍ ലഭിക്കുകയും ചെയ്യു.
2021 മാര്‍ച് 13 ന് ചാമുണ്ടിക്കുന്നില്‍ വച്ച് ഇത്തരം പരീക്ഷണങ്ങള്‍ നടത്തിയ 42 കൃഷിക്കാരെ വിളിച്ചു യോഗം ചേര്‍ന്നിരുന്നു. പടന്നക്കാട് കാര്‍ഷിക കോളജില്‍ നിന്നും പ്രൊഫസര്‍ ഡോ. കെ എം ശ്രീകുമാറും റബര്‍ഗവേഷണ കേന്ദ്രം മുന്‍ശാസ്ത്രജ്ഞനും ഇപ്പോള്‍ കാര്‍ഷിക കോളജില്‍ അസിസ്റ്റന്‍റ് പ്രൊഫസറുമായ
ഡോ. സുമേഷ് കെ വിയും യോഗത്തില്‍ പങ്കെടുത്തു കൃഷിക്കാരുടെ വിലയിരുത്തല്‍ കേട്ടു. അതിനുശേഷം പരീക്ഷണം നടക്കുന്ന നാല് തോട്ടങ്ങള്‍ സന്ദര്‍ശിച്ചു ഫലം ഉറപ്പുവരുത്തി. പരീക്ഷണം റബര്‍ബോര്‍ഡ് ഫീല്‍ഡ് ഓഫീസരുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്
ഓട്ടമല, വാവല്‍മാടി, പാടി, കൊട്ടോടി, കിനാനൂര്‍-കരിന്തളം, ചെറുപനത്തടി, ബളാന്തോട്, തുമ്പോടി, മാണിമൂല, മാനടുക്കം, വെള്ളക്കല്ല് തുടങ്ങിയ പ്രദേശങ്ങളിലെ 56 തോട്ടങ്ങളിലാണ് ഈ പരീക്ഷണം നടത്തിയത്. പരീക്ഷണങ്ങളില്‍ ഈ മരുന്ന് ഫലം കാണുകയും ചെയ്തു. നാലുതവണ തേച്ചുകഴിഞ്ഞാല്‍ ഒരു ടാപ്പിങ്ങ് സീസണ്‍ മുഴുവന്‍ ഫലം കിട്ടുമെന്നാണ് കൃഷിക്കാര്‍ പറയുന്നത്. ചെറിയ തോതില്‍ പട്ടമരപ്പു പിടിച്ച മരങ്ങളിലാണെങ്കില്‍ ഒന്നോ രണ്ടോ തവണ തേച്ചാൽ മതിയെന്നും കർഷകർ പറയുന്നു.
അതേസമയം ഈ വിവരങ്ങള്‍ കോട്ടയത്തുള്ള റബര്‍ഗവേഷണ കേന്ദ്രത്തില്‍ അറിയിച്ചപ്പോള്‍ കോവിഡ് നിയന്ത്രണങ്ങള്‍ മാറിയാലുടന്‍തന്നെ രാജുവിനെ കണ്ട് പ്രാഥമിക പരീക്ഷണങ്ങള്‍ പരിശോധിക്കുമെന്നും പിന്നീട് വിശദമായ വിലയിരുത്തല്‍ നടത്തുമെന്നും ഡയറക്ടർ ഡോ. ജയിംസ് ജേകബ് പറഞ്ഞെന്ന്
കെ എം ശ്രീകുമാര്‍ പറഞ്ഞു.
താല്‍പര്യമുള്ള കൃഷിക്കാരുടെ തോട്ടങ്ങളില്‍ മരുന്ന് പരീക്ഷണം നടത്താന്‍ രാജു തയ്യാറാണ്. ഒരു മരത്തിന് ഒരുതവണ തേക്കാന്‍ അരലിറ്റര്‍ മരുന്നുലായനി വേണ്ടിവരും.
പരീക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താന്‍ താല്‍പര്യമുള്ള കൃഷിക്കാര്‍ ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ .9495664164

Keywords: Kerala, Kasaragod, Panathur, News, farmer, Agriculture, Panathur farmer develops cure for rubber blight.