തൃക്കരിപ്പൂര്‍ മുച്ചിലോട്ട് പെരുങ്കളിയാട്ടം; അന്നദാനത്തിന് ജൈവ പച്ചക്കറി
Jan 14, 2016, 10:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 14/01/2016) പെരുങ്കളിയാട്ടത്തിന്റെ ദിനങ്ങളില്‍ തിരുസന്നിധിയില്‍ എത്തുന്നവര്‍ക്ക് അന്നമൂട്ടാന്‍ ജൈവ കൃഷിയിലൂടെ വിളയിച്ചെടുത്ത പച്ചക്കറികള്‍ എത്തിത്തുടങ്ങി. 22 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന തൃക്കരിപ്പൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിനെത്തുന്നവര്‍ക്ക് അന്നദാനത്തിനായി വിവിധ കരകളിലുള്ളവരുടെ കൂട്ടായ്മയില്‍ ജൈവ പച്ചക്കറികള്‍ ഇനങ്ങള്‍ കൃഷി ചെയ്തു വിളവെടുപ്പിന് തയ്യാറായി.
കളിയാട്ട ദിനങ്ങളിലെ അന്നദാനത്തിനായി കൊയോങ്കര കമ്മിറ്റിക്ക് കീഴിലെ വനിതകളുടെ കൂട്ടായ്മയില്‍ വിളയിച്ച ജൈവ വെള്ളരി വിളവെടുത്തു. കൊയോങ്കരയിലെ 40ല്‍പരം സ്ത്രീകളുടെ കൂട്ടായ്മയില്‍ രണ്ട് മാസം മുമ്പാണ് വെള്ളരികൃഷി ഇറക്കിയത്. ദിവസവും വെള്ളമൊഴിക്കലും, ജൈവവളം നല്‍കേണ്ട സമയത്ത് അതും യുവതികളും ഉള്‍പ്പെടുന്ന കൂട്ടായ്മ തന്നെയാണ് ചെയ്തത്.