city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജൈവ കൃഷിയില്‍ വിളവെടുത്ത് തൃക്കരിപ്പൂര്‍ അഗ്‌നിശമന രക്ഷാനിലയം ജീവനക്കാര്‍

തൃക്കരിപ്പൂര്‍: (www.kasargodvartha.com 14/02/2017) ജൈവ കൃഷി വ്യാപകമാകുന്നതിന് മുമ്പ് പച്ചക്കറി ജൈവ കൃഷി ആരംഭിച്ച തൃക്കരിപ്പൂര്‍ അഗ്‌നിശമന രക്ഷാ നിലയത്തിയിലെ ജീവനക്കാര്‍ വിളവെടുപ്പ് തുടങ്ങി. ഒഴിവ് വേളകളിലെ ഇവരുടെ അധ്വാനത്തിന്റെ വിളവെടുപ്പില്‍ മത്തനും വെണ്ടയും പയറും പടവലങ്ങയും പാവക്കയും നരമ്പനും ക്വിന്റല്‍ കണക്കിനുണ്ട്.

ഇത്തവണ പച്ചക്കറി കൃഷിയില്‍ എല്ലാവര്‍ക്കും വിളവ് കുറവാണ്. ഇവിടെയും അത് ബാധിച്ചു എന്നു മാത്രമല്ല നരമ്പന്‍ മറ്റ് ഇനങ്ങളെക്കാള്‍ കുറവായിരുന്നു. ഇലപ്പുള്ളി രോഗവും മഞ്ഞളിപ്പും വിളവില്‍ കാര്യമായ കുറവ് വരുത്തി. സ്ഥാപനങ്ങളില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയപ്പോള്‍ ആരംഭിച്ചതാണ് തൃക്കരിപ്പൂര്‍ കേന്ദ്രത്തില്‍ പലതരം പച്ചക്കറികളും വാഴയും കപ്പയും കൃഷി ചെയ്യാന്‍.

ജൈവ കൃഷിയില്‍ വിളവെടുത്ത് തൃക്കരിപ്പൂര്‍ അഗ്‌നിശമന രക്ഷാനിലയം ജീവനക്കാര്‍

എല്ലാ വര്‍ഷവും ഇതിന് ഇവിടെ മുടക്കം വന്നിട്ടില്ല. പച്ചക്കറി ഉല്‍പാദനത്തില്‍ ജില്ലയിലെ മികച്ച യൂണിറ്റിനുള്ള സമ്മാനവും ഒരു തവണ സംസ്ഥാന തലത്തിലുള്ള അംഗീകാരവും അഗ്‌നിശമന രക്ഷാനിലയത്തെ തേടിയെത്തിയിരുന്നു. തൃക്കരിപ്പൂര്‍ കൃഷി ഭവന്റെ നിര്‍ദേശങ്ങളോടെയാണ് ജീവനക്കാരുടെ കൃഷി മുന്നേറുന്നത്. കഴിഞ്ഞ തവണ ചേനയുടെ കൃഷി ആനക്കാര്യം തന്നെയായി മാറി.

വിളവെടുത്ത ചേന മുഴുവനായി വിത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് കപ്പ കൃഷിയും വിളവെടുത്തു. പച്ചക്കറി വിളവെടുപ്പില്‍ ഇത്തവണ രണ്ടു തരം പയറുകള്‍ പത്തു കിലോ വീതം ഒരു ദിവസം ലഭിക്കുന്നുണ്ട്. പാവക്കയാവട്ടെ മൂന്ന് ദിവസം ഏതാണ്ട് ഏഴു കിലോയോളം വില്‍പന നടത്തി. മത്തന്‍ ഒരു ക്വിന്റല്‍ ഉണ്ടാകുമെന്നാണ് കണക്ക്. നരമ്പന്‍ മൂന്ന് ദിവസം കൊണ്ട് പത്തു കിലോയാണ് പറിച്ചെടുത്തത്. വെണ്ട രണ്ടിനങ്ങളും കൂടി ഇടവിട്ട ദിസങ്ങളില്‍ 8കിലോ ലഭിക്കുന്നുണ്ട്.

സ്‌റ്റേഷന്‍ ഓഫീസര്‍ എസ് ബി ദീപേഷ്, അസി. സ്‌റ്റേഷന്‍ ഓഫീസര്‍ ടി കെ സന്തോഷ്, റിക്രിയേഷന്‍ ക്ലബ് സെക്രട്ടറി ഇ ടി മുകേഷ്, ട്രഷറര്‍ കെ വിനീഷ് കുമാര്‍ എന്നിവര്‍ പച്ചക്കറി വിളവെടുപ്പിന് നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Trikaripur, Kasaragod, Vegitable, Agriculture, Fire Force, Employees, Harvesting, Production, Prize, Station Officer, Organic farming in Trikaripur fire station.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia