ജൈവകൃഷി: സംസ്ഥാനത്തെ വിദഗ്ദ്ധ സംഘം സിക്കീം സന്ദര്‍ശിക്കും-മന്ത്രി
Sep 6, 2012, 12:26 IST
വീടിന്റെ ടെറസില്‍ പച്ചക്കറി കൃഷി നടത്തുന്നതിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഇന്ത്യയില്‍ ആദ്യമായി ജൈവകൃഷി സംസ്ഥാനമായി പ്രഖ്യാപിച്ച സിക്കീമിലെ കൃഷി രീതി മനസിലാക്കാനാണ് സംസ്ഥാനത്തെ ഒരു സംഘം കൃഷി ശാസ്ത്രജ്ഞരും വിദഗ്ദ്ധരും ഒക്ടോബറില്‍ സിക്കീം സന്ദര്‍ശിക്കുന്നത്. കേരളത്തെ ജൈവ കൃഷി സംസ്ഥാനമാക്കിമാറ്റാനാണ് ലക്ഷ്യമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ ആദ്യ കൃഷി ജില്ലയായി കാസര്‍കോടിനെ മാറ്റിയെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പഴയ കൃഷി രീതിയിലേക്ക് മാറുക എന്നതാണ് ജൈവകൃഷി രീതികൊണ്ട് ഉദ്ദേശിക്കുന്നത്. കാറ്റില്‍ഫാം തുടങ്ങി പശുവിന്റെ ചാണകവും പച്ചിലകളും കൊണ്ട് ജൈവ വളമുണ്ടാക്കുകയും അത് കൃഷിരീതിക്ക് ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് ഉദ്ദേശിക്കുന്നത്. പഞ്ചായത്ത് അടിസ്ഥാനത്തില്‍ ജൈവ കൃഷി രീതിയെ കുറിച്ചുള്ള പരിശീലന ക്ലാസ് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചയാത്ത് പ്രസിഡണ്ട് അഡ്വ. പി.പി. ശ്യാമളദേവി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കൃഷി ഡയറക്ടര്‍ ആര്. അജിത് കുമാര്‍ സ്വാഗതം പറഞ്ഞു. നഗരസഭ ചെയര്മാന് ടി.ഇ. അബ്ദുല്ല, ഡോ. തമ്പാന്, ഡോ. സുമ എന്നിവര്‍ സംസാരിച്ചു. ലോക നാളികേര ദിനത്തോടനുന്ധിച്ച് കാസര്‍കോട് സി.പി.സി.ആര്.ഐയില്‍ നടക്കുന്ന നാളികേര വികസന ശില്പശാല മന്ത്രി ഉദ്ഘാടനം ചെയ്തു.
Keywords: Kasaragod, Minister K.P Mohan, Vegitable, Agriculture, Class, P.P Shyamala Devi, T.E Abdulla, Sikkim, CPCRI, Organic farm, Organic compost