കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമം ജനാധിപത്യത്തിന്റെ മരണമണിയെന്ന് എന്‍ യു അബ്ദുസ്സലാം
കാസര്‍കോട്: (www.kasargodvartha.com 25.12.2020) കേന്ദ്രത്തിലെ പുതിയ കാര്‍ഷിക നിയമം ജനാധിപത്യത്തിന്റെ മരണമണിയെന്ന് എന്‍ യു അബ്ദുസ്സലാം. സംസ്ഥാന സര്‍ക്കാറുകളെ നോക്കുകുത്തികളാക്കി ഫെഡറല്‍ സംവിധാനങ്ങളെ അട്ടിമറിച്ചു കൊണ്ടാണ് കാര്‍ഷിക നിയമമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരെ അടിമകളാക്കുകയും അവരെ ചൂഷണം ചെയ്തുമുള്ള ഈ നിയമം കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് വേണ്ടിയാണ്. മോദി സര്‍ക്കാരിന്റെ കൂറ് കോര്‍പ്പറേറ്റുകളോടാണെന്നും പൗരന്മാരോടല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ജില്ലാകമ്മിറ്റി സിവില്‍സ്റ്റേഷന്‍ ജംഗ്ഷനില്‍ നടത്തിയ ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അബ്ദുസ്സലാം. ജില്ലാ ട്രഷറര്‍ സിദ്ദിഖ് പെര്‍ള, ജനറല്‍ സെക്രടറി ഖാദര്‍ അറഫ, ഗഫൂര്‍ നായന്മാര്‍മൂല, മൂസ മുബാറക്, മൂസ ഈച്ചിലങ്കില്‍, എസ് ഡി റ്റി യു ജില്ലാ പ്രസിഡണ്ട് അശ്‌റഫ് കോളിയടുക്ക എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Top-Headlines, Government, Farmer, Agriculture, State, Death, NU Abdul Salam says the Centre's new agricultural law is the death knell of democracy.