സ്‌കൂളിലെ ജൈവ പച്ചക്കറി കൃഷിക്ക് സഹായവുമായി എന്‍ എസ് എസ് വളണ്ടിയര്‍മാര്‍
Sep 21, 2015, 11:42 IST
മുന്നാട്: (www.kasargodvartha.com 21/09/2015) കുറ്റിക്കോല്‍ എയ്ഡഡ് യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ജൈവ പച്ചക്കറി കൃഷിക്ക് സഹായവുമായി മുന്നാട് പീപ്പിള്‍സ് കോളേജിലെ എന്‍ എസ് എസ് വളണ്ടിയര്‍മാരെത്തി. കോളേജിലെ എന്‍ എസ് എസ് യൂണിറ്റിലെ മുപ്പതോളം വളണ്ടിയര്‍മാരാണ് പ്രോഗ്രാം ഓഫീസര്‍ ജി. പുഷ്പാകരന്‍ ബെണ്ടിച്ചാലിന്റെ നേതൃത്വത്തില്‍ വിദ്യാലയത്തിലെത്തി കാടുവെട്ടിത്തെളിച്ച് കിളച്ച് കൃഷിക്ക് അനുയോജ്യമായ രീതിയില്‍ നിലമൊരുക്കിയത്.
നിലവില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കൃഷി ചെയ്ത ചേമ്പ്, ചേന എന്നിവയുടെ പരിചരണവും നടത്തിയാണ് വളണ്ടിയര്‍മാര്‍ മടങ്ങിയത്. അര ഏക്കറോളം സ്ഥലമാണ് കൃഷിക്കായി ഇവര്‍ പാകപ്പെടുത്തി ഒരുക്കിയത്.
സ്‌കൂളില്‍ കഴിഞ്ഞ കുറച്ച് വര്‍ഷളായി ഇവിടെ ജൈവ കൃഷി ചെയ്ത് പച്ചക്കറി ഉല്‍പ്പാദിപ്പിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുകയും ചെയ്യാറുള്ളതാണ്. ഇനിയുള്ള കാര്‍ഷിക പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണ സഹകരണം എന്‍ എസ് എസ് യൂണിറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, സി.സുധ, രാമചന്ദ്രന്‍, കെ.ആര്‍ സാനു, ഒ.കെ.കുഞ്ഞിരാമന്‍ വളണ്ടിയര്‍ ഗ്രൂപ്പ് ലീഡര്‍മാരായ എം.റോഷിത്, എം. പ്രിയേഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.