ആറാമത്തെ വര്‍ഷവും പാടത്തു പൊന്നുവിളയിച്ച് എന്‍ എസ് എസ് വളണ്ടിയര്‍മാര്‍
Oct 28, 2016, 13:37 IST
ഇരിയണ്ണി: (www.kasargodvartha.com 28/10/2016) തുടര്‍ച്ചയായ ആറാമത്തെ തവണയും പാടത്തു പൊന്നുവിളയിച്ച് ജി.വി.എച്ച്.എസ്.എസ് ഇരിയണ്ണി എന്‍ എസ് എസ് വളണ്ടിയര്‍മാര്‍. നഷ്ടപ്പെട്ടു പോയ കാര്‍ഷിക സംസ്‌കൃതിയെ പുനരുജ്ജീവിപ്പിക്കുകയെന്ന ലക്ഷ്യവുമായിട്ടാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് പരിപാടി ആസൂത്രണം ചെയ്തത്. തുടര്‍ന്ന് എല്ലാ വര്‍ഷവും ഇത് പ്രധാന പ്രവര്‍ത്തനമായി വളണ്ടിയര്‍മാര്‍ തുടര്‍ന്ന് വരികയാണ്.
വിദ്യാര്‍ത്ഥികള്‍ തന്നെ ഞാറു നട്ട് പരിപാലിച്ച് ജൈവ മാതൃകയിലായിരുന്നു കൃഷി നടത്തിയത്. വളണ്ടിയര്‍മാരോടൊപ്പം പയത്തിലെ ചെറുകാട് വായനശാല പ്രവര്‍ത്തകരും നാട്ടുകാരും കൃഷിവളപ്പിലെ ഉദ്യോഗസ്ഥരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമന രാമചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് പ്രിന്‍സിപ്പള്‍ ഓഫീസര്‍ പ്രദീപ് കുമാര്‍ മുഖ്യാതിഥിയായിരുന്നു.
സജീവന്‍ മഠപ്പറമ്പത്ത് പ്രൊജക്ട് അവതരിപ്പിച്ചു. മുളിയാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ചന്ദ്രന്‍ മുരിക്കോളി സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ രാജന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. കെ. പ്രഭാകരന്‍, കുഞ്ഞമ്പു മാസ്റ്റര്‍, വളണ്ടിയര്‍ ലീഡര്‍മാരായ അനുരാഗ്, അശ്വതി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Keywords: Kasaragod, Kerala, NSS, Agriculture, Iriyanni, NSS Volunteers, NSS volunteers farming in Iriyanni.