'ട്രീ' ക്യാമ്പയിന് നിമ ബയോടെക്കിന്റെ പിന്തുണ
Jul 11, 2016, 09:06 IST
കാസര്‍കോട്: (www.kasargodvartha.com 11.07.2016) പരിസ്ഥിതി സംരക്ഷണ സന്ദേശമുയര്‍ത്തി ട്രീ കൂട്ടായ്മ ജില്ലയില്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിമ ബയോടെക്കിന്റെ പിന്തുണ. ക്യാമ്പയിനില്‍ അണിചേര്‍ന്ന് കൊണ്ട് കമ്പനി ടിഷ്യു കള്‍ച്ചറിലൂടെ വികസിപ്പിച്ച 500 വാഴതൈകള്‍ ആവശ്യക്കാര്‍ക്ക് നല്‍കാന്‍ സന്നദ്ധത അറിയിച്ചു.
ജെ സി ഐ കാസര്‍കോടിന്റെ അംഗങ്ങള്‍ക്കായി ട്രീ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഹോട്ടല്‍ സിറ്റിടവറില്‍ നടന്ന പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണ സെമിനാറില്‍ നിമ ബയോടെക് ഉടമസ്ഥരായ മുഹമ്മദ് ഫൈസല്‍, സി എ സഹല എന്നിവര്‍ ജെ സി ഐ കാസര്‍കോട് പ്രസിഡണ്ട് മുജീബ് അഹ് മദിന് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.
കെ ശുഹൈബ് അധ്യക്ഷത വഹിച്ചു. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, അബ്ദുല്‍ റഫീഖ്, കെ നാഗേഷ്, എ കെ ശ്യാംപ്രസാദ്, അജ്മല്‍ തളങ്കര, ടി കെ അമീന്‍, അബ്ദുല്ല സുനൈസ്, കെ സി ഇര്‍ഷാദ്, പി എം മുഹമ്മദ് ഹനീഫ്, നഫീസത്ത് ഷിഫാനി, എം എന്‍ പ്രസാദ്, കെ വി അഭിലാഷ്, പി രാജേന്ദ്രന്‍, എന്‍ എ അബ്ദുല്‍ ഖാദര്‍, പി ഭരതന്‍, ബിനീഷ് മാത്യു, സി കെ അജിത് കുമാര്‍, സത്താര്‍ ആരിക്കാടി, ഇബ്രാഹിം മിസ്ഹബ് സി എ, മുഹമ്മദ് ഷൈന്‍ഷാന്‍ സംസാരിച്ചു.
Keywords : Kasaragod, Inauguration, Campaign, Agriculture, Bio Tech, JCI.