മുന്തിരിക്ക് പിന്നാലെ തായ്‌ലന്റ് പ്ലാവും കായ്ച്ചു, മുസ്തഫ മാഷിന്റെ കൃഷിയിടത്തില്‍ വിളയാത്തതായൊന്നുമില്ല
Jun 23, 2015, 20:00 IST
കോളിയടുക്കം: (www.kasargodvartha.com 23/06/2015) കൃഷിയിലൂടെ ശ്രദ്ധേയനാവുകയാണ് കോളിയടുക്കം ഗവ. യു.പി സ്‌കൂളിലെ അധ്യാപകനായ മുസ്തഫ മാഷ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കായ്പിച്ച മുന്തിരിക്ക് പുറമെ രണ്ട് വര്‍ഷം പ്രായമായ തായ്‌ലന്റ് പ്ലാവില്‍ ചക്കയും വിളയിച്ചിരിക്കുയാണ് ഇദ്ദേഹം.
ചെറുപ്പ കാലത്ത് ഉപ്പയോടൊപ്പം കൃഷിയില്‍ സഹായിച്ചിരുന്ന മുസ്തഫ മാഷ് പില്‍ക്കാലത്തും കൃഷിയെ നെഞ്ചോട് ചേര്‍ത്ത് ജീവിതത്തിന്റെ ഒരു ഭാഗമാക്കിയിരിക്കുകയാണ്. അതിന് പ്രോത്സാഹനം നല്‍കിയത് സ്‌കൂളിലെ മുന്‍ പ്രധാനധ്യാപകനായിരുന്ന ജ്യേഷ്ഠന്റെ ഭാര്യ പള്ളിക്കര കൃഷി ഓഫീസിലെ അസി. കൃഷി ഓഫീസറായ നഫീസത്ത് ബീവിയാണ്. 46 സെന്റ് സ്ഥലത്ത് കിണറിന് ചുറ്റുമായി 200 ല്‍ പരം ഔഷധച്ചെടികള്‍, 150ല്‍ പരം വിവിധ തരം മാവുകള്‍, പ്ലാവുകള്‍, നെല്ലിക്ക, മുരിങ്ങ, ഞാവല്‍ ലിച്ചി, പൂനാര്‍ പുളി, ആപ്പിള്‍, സപ്പോട്ട, വാട്ടുപുളി തുടങ്ങി ഒട്ടുമിക്ക ഫലവൃക്ഷങ്ങളോടൊപ്പം അലങ്കാര പുഷ്പചെടികള്‍കൊണ്ടും സമൃദ്ധമാണ്.
കൃഷിയില്‍ താല്‍പര്യമുള്ളവര്‍ മാഷിന്റെ കൃഷിയിടം സന്ദര്‍ശിക്കാറുണ്ട്. ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്നതാണ് മാഷിന്റെ കുടുംബം. ഭാര്യ ബെണ്ടിച്ചാല്‍ ഗവ. യുപി സ്‌കൂളിലെ അധ്യാപികയാണ്. മകന്‍ ബംഗളൂരുവില്‍ ജോലി ചെയ്യുന്നു. ബി.എസ്.സി ബയോടെക്‌നോളജി കഴിഞ്ഞ മകള്‍ക്ക് പ്ലാന്റ് സയന്‍സിന് ചേരാനാണ് താല്‍പര്യം. ഇളയ മകള്‍ ഇബ്‌നു ഖല്‍ദൂന്‍ കോളിയടക്കം സ്‌കൂളില്‍ രണ്ടാം തരത്തില്‍ പഠിക്കുന്നു.