നായ കടിച്ചുകൊണ്ടുപോയ വീടിന്റെ താക്കോല്‍ അന്വേഷിച്ചെത്തിയ യുവാവിന് മര്‍ദ്ദനം
Feb 1, 2012, 16:54 IST
രാമകൃഷ്ണന്റെ വളര്‍ത്തുനായ വിനോദ് കുമാറിന്റെ വീട്ടിലെത്തി ചെരിപ്പുകളും കാര്‍പ്പറ്റുകളും കടിച്ചുകൊണ്ട് പോകുന്നത് പതിവാണ്. ഇതേചൊല്ലി വിനോദ് കുമാറും രാമകൃഷ്ണനും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു. കഴിഞ്ഞ ദിവസം രാത്രി വിനോദ്കുമാര്‍ അടുത്തുള്ള ക്ഷേത്രത്തിലേക്ക് ഉത്സവത്തിന് പോകുന്നതിനായി വീട് പൂട്ടി താക്കോല്‍ കാര്‍പ്പറ്റിനിടയില്‍ തിരുകിയിരുന്നു. രാത്രി 11.30 മണിയോടെ വിനോദ് കു മാര്‍ തിരിച്ചെത്തിയപ്പോള്‍ കാര്‍പ്പെറ്റും താക്കോലും അപ്രത്യക്ഷമായതായി കണ്ടെത്തി.
രാമകൃഷ്ണന്റെ നായ താക്കോലും കാര്‍പ്പെറ്റും കടിച്ചുകൊണ്ടുപോയെന്ന് ബോധ്യപ്പെട്ട വിനോദ് കുമാര്‍ നായയെ അന്വേഷിച്ച് രാമകൃഷ്ണന്റെ വീട്ടിലെത്തുകയും നായയുടെ ഉപദ്രവത്തിനെതിരെ പ്രതികരിക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ രാമകൃഷ്ണനും മക്കളും ചേര്‍ന്ന് വിനോദ് കുമാറിനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. താക്കോല്‍ കടിച്ചുകൊണ്ടുപോയ നായയും തുടര്‍ന്ന് വിനോദ് കുമാറിനെ ആക്രമിക്കുകയായിരുന്നു.
Keywords: Attack, Youth, padnekad, Kasaragod