Agricultural Festival | മഴയുടെയും മണ്ണിന്റെയും കാഴ്ചകളുമായി അരവത്ത് നാട്ടി കാർഷിക മഹോത്സവം ഞായറാഴ്ച; യുവതലമുറയെ നെൽകൃഷിയോടടുപ്പിക്കുക ലക്ഷ്യം
Jun 24, 2022, 16:52 IST
കാസർകോട്: (www.kasargodvartha.com) രണ്ട് വർഷത്തെ കോവിഡ് ഇടവേളക്കുശേഷം ഈ വർഷത്തെ നാട്ടി കാർഷിക മഹോത്സവം ജൂൺ 26ന് ഞായറാഴ്ച അരവത്ത് വയലിൽ നടക്കുമെന്ന് പുലരി അരവത്ത് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അരവത്ത് പാട ശേഖരത്തിൽ ഏഴ് വർഷങ്ങൾക്ക് മുമ്പ് പുലരി അവതരിപ്പിച്ച ആശയമാണ് നാട്ടി കാർഷിക പാഠശാല. പള്ളിക്കര ഗ്രാമപഞ്ചായതും കൃഷിഭവനും കുടുംബശ്രീയും യുവജനക്ഷേമ ബോർഡും ഇത്തവണ നാട്ടിയിൽ പങ്കാളികളാകും. യുവതലമുറയെ നെൽകൃഷിയോടടുപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിനുപിന്നിൽ.
തനത് കാർഷിക ജൈവ വൈവിധ്യം സംരക്ഷിക്കുന്ന കർഷകർക്ക് ഈ വർഷം മുതൽ പുലരി വിത്താൾ പുരസ്‌കാരം ഏർപെടുത്തിയിട്ടുണ്ട്. 10000 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. വിത്താൾ ജന്തു ജനുസ് പുരസ്കാരം അമ്പലത്തറയിൽ കപില ഗോശാല നടത്തുന്ന പി കെ ലാലിനും സസ്യജനുസ് പുരസ്കാരം നെട്ടണിഗെ സ്വദേശിയും നെൽവിത്ത് സംരക്ഷകനായ സത്യനാരായണ ബലേരിക്കും നൽകും.
നാട്ടിയോടനുബന്ധിച്ച് കുടുംബശ്രീ ചക്ക മഹോത്സവം സംഘടിപ്പിക്കുന്നുണ്ട്. ദേശീയ ഔഷധ സസ്യ ബോർഡിന്റെ നേതൃത്വത്തിൽ പുലരി ചെയ്യുന്ന ഔഷധ സസ്യ പ്രൊജക്ടിന്റെ ഉദ്ഘാടനവും നടക്കും. രാവിലെ 10 മണിക്ക് കാർഷിക കമ്പളം ബേക്കൽ ഡിവൈഎസ്പി സുനിൽ കുമാർ ഫ്‌ലാഗ് ഓഫ് ചെയ്യും. തുടർന്ന് ചളിക്കണ്ടത്തിൽ വടംവലി, വോളിബോൾ, ഷടിൽ റിലേ തുടങ്ങിയ വിവിധ കായിക മത്സരങ്ങൾ നടക്കും. 12 മണിക്ക് നാട്ടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവഹിക്കും. ചെയർമാൻ പള്ളിക്കര ഗ്രാമപഞ്ചായത് പ്രസിഡന്റ് എം കുമാരൻ അധ്യക്ഷത വഹിക്കും.

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി ആയിരത്തിലധികം കുട്ടികൾ നാട്ടിയിൽ പങ്കാളികളാവും. തുടർന്ന് എല്ലാവരും ചേർന്ന് വിവിധ കണ്ടങ്ങളിൽ ഞാറുനടും. ഉച്ചയ്ക്ക് നാടൻ കുത്തരി കഞ്ഞിയും 111 തരം പരമ്പരാഗത ചമ്മന്തിയും അടങ്ങുന്ന ഉച്ചഭക്ഷണം വിളമ്പും. വാർത്താസമ്മേളനത്തിൽ പള്ളിക്കര ഗ്രാമപഞ്ചായത് പ്രസിഡൻ്റ് എം കുമാരൻ, എ കെ ജയപ്രകാശ്, എൻ ബി ജയകൃഷ്ണൻ, കെ വേണുഗോപാൽ എന്നിവർ പങ്കെടുത്തു.
Keywords: Kasaragod, Kerala, News, Top-Headlines, Video, Press meet, Agriculture, Farmer, Farming, Panchayath, Natti Agricultural Festival on Sunday.
< !- START disable copy paste -->