Conference | വളര്‍ച്ചയുടെ വഴികള്‍ തുറന്ന് സിപിസിആര്‍ഐയില്‍ നടന്ന ദേശീയ സസ്യശാസ്ത്ര സമ്മേളനത്തിന് സമാപനം
● സസ്യശാസ്ത്രം രാജ്യത്തിന്റെ ക്ഷേമത്തില്‍ വലിയ പങ്കുവഹിക്കുന്നു.
● ട്യൂലിപ് ഉത്പാദനം അയോധ്യ ക്ഷേത്രത്തിന് മുതല്‍ക്കൂട്ടായി.
● ഇന്ത്യയില്‍ കായത്തിന്റെ വിത്ത് മുളക്കല്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു.
കാസര്‍കോട്: (KasargodVartha) സി.പി.സി.ആര്‍.ഐ-യില്‍ നടന്ന നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ് പ്ലാന്റ് ഫിസിയോളജി 2024 (NCPP-2024) സമാപിച്ചു. സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ. കെ. ബാലചന്ദ്ര ഹെബ്ബാര്‍ അധ്യക്ഷത വഹിച്ച സമാപന ചടങ്ങില്‍ എ.എസ്.ആര്‍.ബി ചെയര്‍മാനും ഐ.എസ്.പി.പി.യുടെ പുതിയ പ്രസിഡന്റുമായ ഡോ. സഞ്ജയ് കുമാര്‍ മുഖ്യാതിഥിയായിരുന്നു.
സസ്യശാസ്ത്രം രാജ്യത്തിന്റെ ക്ഷേമത്തില്‍ വലിയ പങ്കുവഹിക്കുന്നതായി ഡോ. സഞ്ജയ് കുമാര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ കായത്തിന്റെ വിത്ത് മുളക്കല്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെയും, കുങ്കുമം കാശ്മീരില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിലൂടെയും, കാശ്മീരില്‍ വിനോദസഞ്ചാര ഉത്സവങ്ങള്‍ക്കായി ഹൈഡ്രോപോണിക്‌സ്, എയ്‌റോപോണിക്‌സ് വഴി ട്യൂലിപ് (വിവിധ വര്‍ണ പുഷ്പം) ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിലൂടെയും സസ്യശാസ്ത്രം രാജ്യത്തിന്റെ വികസനത്തിന് സംഭാവന ചെയ്യുന്നു. രാജ്യത്ത് വലിയ തോതില്‍ ട്യൂലിപ് ഉത്പാദനം ആരംഭിച്ചതിനാല്‍ അയോധ്യ ക്ഷേത്രത്തില്‍ ട്യൂലിപ് കാഴ്ചവയ്ക്കാന്‍ കഴിഞ്ഞു എന്നത് ഇതിന് ഒരു ഉദാഹരണമാണ്. മുമ്പ് പ്രധാനമായും ഓസ്‌ട്രേലിയയിലായിരുന്നു ട്യൂലിപ് ഉത്പാദിപ്പിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐ.എസ്.പി.പി സെക്രട്ടറിയും ഐ.എ.ആര്‍.ഐയിലെ ജോയിന്റ് ഡയറക്ടര്‍ (ഗവേഷണം) ഡോ. വിശ്വനാഥന്‍ ചിന്നസ്വാമി, ഡോ. മുരളീ ഗോപാല്‍. ഡോ. എസ്.വി. രാമേശ്,
സംസാരിച്ചു. ഐ.എസ്.പി.പി ട്രഷറര്‍ ഡോ. മാധവന്‍ പാല്‍ സിംഗ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡോ. സഞ്ജയ് കുമാര്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു.
അവാര്‍ഡുകള്‍:
* മികച്ച പ്രബന്ധം (ഓറല്‍): ഐ.ഐ.എച്ച്.ആര്‍
* മികച്ച പോസ്റ്റര്‍: ആര്യ സുനില്‍, യു.എ.എസ്
* രണ്ടാം സ്ഥാനം (പോസ്റ്റര്‍): മാലിനി ഭട്ടാചാര്യ, കെ.എ.യു.
#plantphysiology #agriculture #India #Kerala #conference #CPCRI #hydroponics #aeroponics #research