കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണം: എന്‍.എ.നെല്ലിക്കുന്ന്
Oct 23, 2012, 00:35 IST
കാസര്‍കോട്: ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിലും കാറ്റിലും നഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
പാവപ്പെട്ട നിരവധി കുടുംബങ്ങളുടെ ഓടിട്ടതും പുല്ലുമേഞ്ഞതുമായ വീടുകള്‍ ഭാഗീകമായോ പൂര്‍ണ്ണമായോ തകര്‍ന്നതോടെ തലചായ്ക്കാനിടമില്ലാതെ ദുരിതത്തിലായി. കവുങ്ങ്, തെങ്ങ്, വാഴ, റബ്ബര്‍ ഉള്‍പ്പെടെ കാര്‍ഷിക ചെടികളും മരങ്ങളും കടപുഴകിയും ഒടിഞ്ഞുവീണും വ്യാപകമായ നഷ്ടങ്ങളുണ്ടായി.

കൊയ്യാറായ നെല്പാടങ്ങളില് വെള്ളം കയറിയതോടെ കര്‍ഷകര്‍ ദുരിതത്തിലായി. മരം വീണും പോസ്റ്റുകള്‍ തകര്‍ന്നും വൈദ്യുതി ബന്ധം താറുമാറായി. ഇക്കാര്യങ്ങള്‍ പരിഗണിച്ച് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്കണമെന്നാവശ്യപ്പെട്ടും മുഖ്യമന്ത്രി, കൃഷിമന്ത്രി, വൈദ്യുതി മന്ത്രി എന്നിവര്‍ക്ക് എം.എല്‍.എ നിവേദനം നല്കി.
Keywords: N.A.Nellikunnu, Compensation, House-Collapse, Agriculture, Farmer, Kasaragod, Kerala