city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോടന്‍ നീരയ്ക്ക് തലസ്ഥാനത്തും ആവശ്യക്കാരേറെ

കാസര്‍കോട്: (www.kasargodvartha.com 20/06/2015) പടന്നക്കാട് കാര്‍ഷിക കോളജില്‍ ഉദ്പാദിപ്പിക്കുന്ന നീരയ്ക്ക് തലസ്ഥാന നഗരിയില്‍ വന്‍ ഡിമാന്റ് . സെക്രട്ടറിയേറ്റില്‍ സ്ഥാപിച്ചിരിക്കുന്ന വെന്‍ഡിംഗ് മെഷീന്‍ വഴിയാണ് നീര തലസ്ഥാന നിവാസികള്‍ക്ക് ലഭ്യമാക്കുന്നത്. കാര്‍ഷിക കോളേജില്‍ നിന്നും വില്‍പനക്കെത്തുന്ന നീര ഉടന്‍തന്നെ വിറ്റ് പോകുന്നതായി അധികൃതര്‍ പറയുന്നു. സംസ്ഥാന നാളികേര വികസന കോര്‍പറേഷനാണ് നീര വിപണിയിലെത്തിക്കാനുള്ള ചുമതല. കോര്‍പറേഷന്‍ ഇടപ്പളളിയും എലത്തൂരുമുള്ള വിപണന കേന്ദ്രങ്ങള്‍ വഴിയും നീര വിറ്റഴിക്കുന്നു.

നീര ഉദ്പാദിപ്പിക്കുന്നതിന് വേണ്ടി പരീക്ഷണാടിസ്ഥാനത്തില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല ആരംഭിച്ച ആദ്യത്തെ കേന്ദ്രമാണ് പടന്നക്കാട് കാര്‍ഷിക കോളേജിലേത്. കഴിഞ്ഞ നവംബറിലാണ് കാര്‍ഷിക കോളേജിലെ നീര ഉദ്പാദന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. കോളേജിന്റെ ഉടമസ്ഥതയിലുള്ള  കരുവാച്ചേരി തോട്ടത്തിലെ തെങ്ങുകളില്‍ നിന്നാണ് നീര ഉദ്പാദിപ്പിക്കുന്നത്. തെങ്ങില്‍ നിന്ന്  വിരിയുന്നതിന് മുമ്പ് പൂങ്കുല ചെത്തി , അസംസ്‌കൃത വസ്തു മണ്‍കലത്തില്‍ ശേഖരിക്കുന്നു. പിന്നീട് ഇവ കോളേജിലെ നീര ഉദ്പാദന കേന്ദ്രത്തില്‍ എത്തിച്ച്  നീരയായി രൂപപ്പെടുത്തിയെടുക്കുന്നു. ഇങ്ങനെ ദിവസം  75 ലിററര്‍ മുതല്‍ 100 ലിററര്‍ വരെ നീര ഇവിടെ ഉല്‍പാദിപ്പിക്കുന്നു. ഒരു തെങ്ങില്‍ നിന്ന് ശരാശരി ആറ്മാസമാണ് നീര ഉല്‍പ്പാദിപ്പിക്കുന്നത്. ശേഷമുള്ള ആറ്മാസം നാളികേരത്തിനായി ഉപയോഗിക്കാം.

30 രൂപ വിലയുള്ള 200 മില്ലി ലിറ്റര്‍ നീര ബോട്ടിലാണ് കോളേജ്  പുറത്തിറക്കുന്നത്. സംസ്ഥാന നാളികേര വികസന കോര്‍പറേഷന് നീര കയറ്റി അയക്കുന്നതോടൊപ്പം , പടന്നക്കാടുള്ള നീര ഉദ്പാദനകേന്ദ്രത്തില്‍ നിന്ന് നേരിട്ടും ഇത് വിപണനം ചെയ്യുന്നുണ്ട്.  നീര ലഹരിമുക്തമായ ധാതു സമ്പുഷ്ടമായ പാനീയമാണ്. പഞ്ചസാര വൈറ്റമിന്‍ സി ഫിനോളുകള്‍ , പൊട്ടാസ്യം, കാത്സ്യം , ഫോസ്ഫറസ്, സോഡിയം , ഇരുമ്പ്, എന്നിവയും നീരയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ പ്രമേഹരോഗികള്‍ക്കും ഇത് ഉപയോഗിക്കാമെന്ന് അധികൃതര്‍ പറയുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കാസര്‍കോടന്‍ നീരയ്ക്ക് തലസ്ഥാനത്തും ആവശ്യക്കാരേറെ

Keywords : Kasaragod, Kerala, Agriculture, Neera, Business, More demand for Kasargod Neera in the capital.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia