കാസർകോട്ട് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു; വ്യാവസായിക, കാർഷിക, ക്വാറി അടക്കമുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി
Jul 1, 2021, 17:37 IST
കാസർകോട്: (www.kasargodvartha.com 01.07.2021) കോവിഡ് നിയന്ത്രണങ്ങളിൽ ജൂലൈ ഒന്ന് മുതൽ ഏഴ് വരെ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. വ്യാവസായിക, കാർഷിക പ്രവർത്തനങ്ങളും ക്വാറി അടക്കമുള്ള നിർമാണ പ്രവർത്തനങ്ങളും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികൾക്ക് ഗതാഗതം അനുവദിക്കും. ഇവിടേക്കുള്ള പാകേജിങ് ഉൾപെടെ അസംസ്‌കൃത വസ്തുക്കൾ വിൽപന നടത്തുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ പ്രവർത്തിക്കാം.
ഭക്ഷ്യോൽപന്നങ്ങൾ, പാൽ-പാൽ ഉൽപന്നങ്ങൾ, മീൻ, ഇറച്ചി, പഴം-പച്ചക്കറി എന്നിവ വിൽക്കുന്ന കടകൾ, റേഷൻ കടകൾ, പലചരക്കു കടകൾ, ബേകറികൾ, പക്ഷിമൃഗാദികൾക്കുള്ള തീറ്റകൾ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് എല്ലാ പ്രദേശങ്ങളിലും രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ തുറന്നു പ്രവർത്തിക്കാം.
കേന്ദ്ര-സംസ്ഥാന സർകാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർകാർ കമ്പനികൾ, കമീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണസ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവ എ, ബി കാറ്റഗറിയിലുള്ള പ്രദേശങ്ങളിൽ 50% ജീവനക്കാരെയും സി കാറ്റഗറി പ്രദേശങ്ങളിൽ 25% ജീവനക്കാരെയും ഉപയോഗിച്ച് പ്രവർത്തിക്കേണ്ടതാണ്.
ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പൂർണമായ പ്രവർത്തനം നിലവിലുള്ളത് പോലെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമായിരിക്കും. എന്നാൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഇടപാടുകാരെ അനുവദിക്കാതെ ഓഫീസ് പ്രവർത്തനങ്ങൾക്കായി മാത്രം തുറക്കാവുന്നതാണ്.
കെ എസ് ആർ ടി സി, സ്വകാര്യം ഉൾപെടെ പൊതുഗതാഗതം കോവിഡ് പ്രോടോകോൾ പാലിച്ച് ആവശ്യത്തിനനുസരിച്ച് അനുവദിക്കും. കാറ്റഗറി സി, ഡി പ്രദേശങ്ങളിൽ സ്റ്റോപുകൾ അനുവദിക്കില്ല.
ശനി, ഞായർ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കർശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂർണ ലോക് ഡൗൺ ആയിരിക്കും. ഈ ദിവസങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കും മറ്റ് അവശ്യ സെർവീസുകൾക്കും മാത്രമാണ് പ്രവർത്തനാനുമതി. ശനി, ഞായർ ദിവസങ്ങളിലടക്കം പരീക്ഷകൾ നടത്തുന്നതിന് അനുവദിക്കുന്നതാണ്. എ, ബി കാറ്റഗറിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ആരാധനാലയങ്ങളിൽ കോവിഡ് പ്രോടോകോൾ പാലിച്ചു കൊണ്ട് ഒരു സമയം പരമാവധി 15 പേർക്ക് മാത്രം പരിമിതമായ സമയത്തേക്ക് പ്രവേശനം അനുവദിക്കും.
അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർ 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സെർടിഫികറ്റ് നിർബന്ധമായും കരുതേണ്ടതാണ്. റെയിൽവേ സ്റ്റേഷനുകളിലും സംസ്ഥാന അതിർത്തികളിലും ഇത് കർശനമായി പരിശോധിക്കുന്നതാണ്.
ഈ സേവനങ്ങൾ ജില്ലയിലെ എല്ലാ പ്രദേശത്തും അനുവദിക്കുന്നതാണ്: ഡിസ്‌പെൻസറികൾ, മെഡികൽ സ്റ്റോറുകൾ, മെഡികൽ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, ക്ലിനികുകൾ, നഴ്‌സിങ് ഹോമുകൾ, ലബോറടറികൾ, ആംബുലൻസുകൾ, ആശുപത്രികളുമായി ബന്ധപ്പെടുന്ന മറ്റു സ്ഥാപനങ്ങൾ
പെട്രോൾ പമ്പുകൾ, എൽ പി ജി ഗ്യാസ് സംഭരണവും വിതരണവും, കോൾഡ് സ്റ്റോറേജുകൾ, വെയർ ഹൗസുകൾ, സ്വകാര്യ സെക്യൂരിറ്റി സെർവീസ്, കേബിൾ, ഡി ടി എച് സെർവീസ്, ടെലികമ്യൂണികേഷൻസ്, ഇന്റർനെറ്റ് ബ്രോഡ്കാസ്റ്റിങ് കേബിൾ സെർവീസുകൾ, ഐടി, ഐടി ഇനേബിൾഡ് സെർവീസുകൾ, പ്രിന്റ്, ഇലക്ട്രോണിക്‌സ്, സോഷ്യൽമീഡിയ സ്ഥാപനങ്ങൾ, സഹകരണ ക്രെഡിറ്റ് സൊസൈറ്റികൾ, ഇ-കോമേഴ്‌സ്, അവയുടെ വാഹനങ്ങൾ.
വാഹനങ്ങളുടെ അടിയന്തിര അറ്റകുറ്റപ്പണികൾ, സെർവീസുകൾ, ഉൾനാടൻ മത്സ്യബന്ധനം, അക്വാകൾചർ ഉൾപെടെ മീൻപിടുത്ത ബന്ധന മേഖല പാലിയേറ്റീവ് കെയർ സെർവീസുകൾ, കള്ളു ഷാപുകളിൽ പാഴ്‌സൽ മാത്രം, പ്രകൃതിദത്ത റബറുകളുടെ വ്യാപാരം, കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, ഹസാഡസ് വേസ്റ്റ് മാനേജ്‌മെന്റ്, ടാക്‌സികൾ, ഓടോറിക്ഷകൾ എന്നിവ വിമാനത്താവളം, തുറമുഖം, റെയിൽവേസ്റ്റേഷൻ എന്നിവിടങ്ങളിലേക്കും വാക്‌സിനേഷന് പോകാനും അവശ്യ സാമഗ്രികൾ വാങ്ങാനും ആശുപത്രി ആവശ്യത്തിനും മാത്രം. ടാക്‌സിയിൽ ഡ്രൈവറും മൂന്ന് പേരും ഓടോറിക്ഷയിൽ ഡ്രൈവറും രണ്ട് പേരും മാത്രം അനുവദിക്കും. കുടുംബാംഗങ്ങളുടെ യാത്രയ്ക്ക് ഇത് ബാധകമല്ല.
ശുചീകരണ സാമഗ്രികളുടെ വിൽപന, വിതരണം. മാസ്‌ക്, സാനിറ്റൈസർ ഉൾപെടെ കോവിഡ് പ്രതിരോധ സാമഗ്രികളുടെ നിർമാണം, വിതരണം, ഇലക്ട്രികൽ, പ്ലംബിങ്, എസി, ലിഫ്റ്റ് മെകാനികുകളുടെ ഹോം സെർവീസ്, മഴക്കാലപൂർവ ശുചീകരണം, കിടപ്പു രോഗികളുടെ ശുശ്രൂഷ, കോവിഡ് പ്രോടോകോൾ പാലിച്ച് തൊഴിലുറപ്പ് പ്രവൃത്തികൾ, അഭിഭാഷക ഓഫീസ്/ക്ലർകുമാർ (ട്രിപിൾ ലോക്ഡൗൺ പ്രദേശങ്ങളിൽ ഒഴികെ)
ദേശീയ സമ്പാദ്യ പദ്ധതിയിലെ ആർഡി കളക്ഷൻ ഏജന്റുമാർ, നിർമാണ മേഖലയിലേക്കുള്ള ചെങ്കല്ലുകളുടെ വാഹനങ്ങൾ അനുവദിക്കും.
വിവാഹങ്ങൾക്കും, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 20 പേരെ മാത്രമേ അനുവദിക്കൂ. ആൾക്കൂട്ടങ്ങളോ, പൊതുപരിപാടികളോ അനുവദിക്കില്ല. എല്ലാ അഖിലേന്ത്യ സംസ്ഥാനതല പൊതുപരീക്ഷകളും സ്‌പോർട്‌സ് സെലക്ഷൻ ട്രയൽസ് ഉൾപെടെ അനുവദിക്കും. റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമുണ്ടാകില്ല. ഹോം ഡെലിവറി, ടേക് എവേ സംവിധാനം തുടരും.
ബെവ്‌കോ ഔട് ലെറ്റുകളും ബാറുകളും രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തിക്കും.
വിനോദസഞ്ചാരം, വിനോദപരിപാടികൾ, ആളുകൾ കൂടുന്ന ഇൻഡോർ പ്രവർത്തനങ്ങൾ (മാളുകൾ ഉൾപെടെ) തുടങ്ങിയവ അനുവദിക്കില്ല. ടെലിവിഷൻ സീരിയലുകളുടെ ഇൻഡോർ ഷൂടിംഗ് കോവിഡ് പ്രോടോകോൾ കർശനമായി പാലിച്ചു കൊണ്ട് പരിമിതമായ ആൾക്കാരെ ഉപയോഗിച്ച് നടത്താവുന്നതാണ്.
ഇളവുകൾ ഇങ്ങനെ:
കാറ്റഗറി എ (ടിപിആർ ആറ് ശതമാനത്തിൽ താഴെ): എല്ലാ കേന്ദ്ര-സംസ്ഥാന സർകാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ 50 ശതമാനം ജീവനക്കാരെ ഉൾപെടുത്തി പ്രവർത്തിക്കാവുന്നതാണ്. ശേഷിച്ചവർ വർക് ഫ്രം ഹോം ഡ്യൂടി അടിസ്ഥാനത്തിൽ ജോലി ചെയ്യേണ്ടതാണ്.
എല്ലാ കടകളും (അക്ഷയ ജനസേവന കേന്ദ്രങ്ങളുൾപെടെ) 50 ശതമാനം വരെ ജീവനക്കാരെ ഉൾപെടുത്തി രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തനം അനുവദിക്കും.
ഓടോറിക്ഷ, ടാക്‌സി പ്രവർത്തിക്കാം. ഡ്രൈവർക്ക് പുറമെ ടാക്‌സികളിൽ മൂന്ന് യാത്രക്കാരെയും ഓടോറിക്ഷകളിൽ രണ്ട് യാത്രക്കാരെയും അനുവദിക്കും. കുടുംബാംഗങ്ങൾ ആണെങ്കിൽ ഈ നിയന്ത്രണം ബാധകമല്ല. ബീവറേജസ് ഔട്ലെറ്റുകൾ, ബാറുകൾ എന്നിവയുടെ ടേക് എവേ കൗണ്ടറുകൾ മാത്രം. പരസ്പര സമ്പർക്കമില്ലാത്ത ഔട്ഡോർ സ്‌പോർട്‌സ് പ്രവർത്തനങ്ങൾ അനുവദിക്കും. ഹോടെലുകളും റസ്റ്റോറന്റുകളും രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ പാഴ്‌സൽ/ ഹോം ഡെലിവറി എന്നിവ മാത്രം.
ഹോം ഡെലിവറി രാത്രി 9.30 വരെ. വീടുകളിൽ ജോലിക്ക് പോവുന്നവരുടെ യാത്ര അനുവദിക്കും. ആരാധനാലയങ്ങളിൽ കൊവിഡ് പ്രോടോകോൾ പാലിച്ചു കൊണ്ട് ഒരു സമയം പരമാവധി 15 പേർക്ക് പരിമിതമായ സമയത്തേക്ക് പ്രവേശനം അനുവദിക്കും
കാറ്റഗറി ബി (ടിപിആർ 6% മുതൽ 12% വരെ): കേന്ദ്ര-സംസ്ഥാന സർകാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ 50 ശതമാനം ജീവനക്കാരെ ഉൾപെടുത്തി പ്രവർത്തിക്കാം. ശേഷിച്ചവർ വർക്ക് ഫ്രം ഹോം ഡ്യൂടി ചെയ്യേണ്ടതാണ്. അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തനം അനുവദിക്കും. മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തനം അനുവദിക്കും.
ഓടോറിക്ഷകൾ പ്രവർത്തിക്കാം. ഡ്രൈവർക്ക് പുറമെ ഓടോറിക്ഷകളിൽ രണ്ട് യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. ബീവറേജസ്ഔട്ലെറ്റുകൾ, ബാറുകൾ എന്നിവയുടെ ടേക് എവേ കൗണ്ടുകൾ മാത്രം.
എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും തിങ്കൾ, ബുധൻ, വെള്ളി പകുതി ജീവനക്കാരുമായി പ്രവർത്തിക്കാം.
അക്ഷയ/ജനസേവന കേന്ദ്രങ്ങളും രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ പ്രവർത്തിക്കാം. പരസ്പര സമ്പർക്കമില്ലാത്ത ഔട്ഡോർ സ്‌പോർട്‌സ് പ്രവർത്തനങ്ങൾ അനുവദിക്കും.
രാവിലെയും വൈകുന്നേരവുമുള്ള വ്യായാമങ്ങൾ സാമൂഹിക അകലം പാലിച്ച് അനുവദിക്കും. ഹോടെലുകളിലും റസ്റ്റോറന്റുകളിലും പാഴ്‌സൽ/ ഹോം ഡെലിവറി എന്നിവ മാത്രം. വീടുകളിൽ ജോലിക്ക് പോവുന്നവരുടെ യാത്ര അനുവദിക്കും. ആരാധനാലയങ്ങളിൽ കോവിഡ് പ്രോടോകോൾ പാലിച്ചു കൊണ്ട് ഒരു സമയം പരമാവധി 15 പേർക്ക് പരിമിതമായ സമയത്തേക്ക് പ്രവേശനം അനുവദിക്കും.
കാറ്റഗറി സി (ടിപിആർ 12% മുതൽ 18% വരെ): അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ അനുവദിക്കും. മറ്റു കടകൾ (വിവാഹാവശ്യത്തിന് ടെക്‌സ്‌റ്റൈൽസ്, ജ്വലറി ഫൂട് വെയർ, വിദ്യാർഥികൾക്ക് ബുക്‌സ് ഷോപ്, റിപയർ സെർവീസുകൾ) വെള്ളിയാഴ്ച മാത്രം രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പകുതി ജീവനക്കാരുമായി പ്രവർത്തിക്കാം. ഹോടെലുകളിലും റസ്റ്റോറന്റുകളിലും പാഴ്‌സൽ ഹോം ഡെലിവറി എന്നിവ മാത്രം. കേന്ദ്ര-സംസ്ഥാന സർകാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ കമ്പനികൾ. കമീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ 25 ശതമാനം ജീവനക്കാരെ ഉൾപെടുത്തി പ്രവർത്തിക്കാം. ശേഷിച്ചവർ വർക് ഫ്രം ഹോം ഡ്യൂടി ചെയ്യേണ്ടതാണ്.
കാറ്റഗറി ഡി (ടിപിആർ 18% ന് മുകളിൽ): ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 ശതമാനത്തിൽ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിൽ ശനി, ഞായർ ദിവസങ്ങളിൽ നടപ്പിലാക്കുന്ന തരം സമ്പൂർണ ലോക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതാണെന്നും അറിയിച്ചു.
< !- START disable copy paste -->

Keywords: Kerala, Kasaragod, News, COVID-19, Agriculture, Permission, More concessions in Kasargod ; Permission for construction activities including industrial, agricultural and quarrying.