city-gold-ad-for-blogger

കടലിറങ്ങിയ ചവിട്ടുവലക്കാർക്ക് വേളൂരി മീൻ ചാകര, പക്ഷേ കഷ്ടപ്പാടിന് വിലയില്ല

Traditional fishermen in Mogral using 'Chavittuvaala' nets for fishing.
Photo: Special Arrangement

● മത്സ്യലഭ്യത കുറഞ്ഞതും കാലാവസ്ഥാ മാറ്റങ്ങളും ഒരു കാരണമാണ്.
● ഇപ്പോൾ മൊഗ്രാലിൽ മൂന്ന് ചവിട്ടുവല സംഘങ്ങൾ മാത്രമാണുള്ളത്.
● ചെമ്മീൻ ചാകര ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.
● ബോട്ടുകൾക്ക് ആഴക്കടലിൽ ആവശ്യത്തിന് മത്സ്യം ലഭിക്കുന്നുണ്ട്.

മൊഗ്രാൽ: (KasargodVartha) കടൽക്ഷോഭത്തിന് നേരിയ ശമനമുണ്ടായതോടെ മൊഗ്രാലിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വലയെറിഞ്ഞു. ആദ്യദിവസം തന്നെ വല നിറയെ മീൻ ലഭിച്ചുവെങ്കിലും വിലയില്ലാത്തത് തൊഴിലാളികളെ നിരാശരാക്കി.

മൊഗ്രാലിലെ പരമ്പരാഗത മത്സ്യബന്ധന രീതിയാണ് ചവിട്ടുവല. ഒരുകാലത്ത് മൊഗ്രാലിന്റെ സാമ്പത്തിക സ്രോതസ്സായിരുന്ന ഈ തൊഴിൽ മേഖലയ്ക്ക് നൂറുവർഷത്തിലേറെ പഴക്കമുണ്ട്. ആയിരക്കണക്കിനാളുകൾ ജോലി ചെയ്തിരുന്ന ഈ രംഗത്ത് ഇന്ന് നൂറിൽ താഴെ തൊഴിലാളികളാണുള്ളത്.

'റംമ്പണി' എന്ന് വിശേഷിപ്പിക്കുന്ന ചവിട്ടുവല മത്സ്യബന്ധനത്തിൽ രണ്ടു പതിറ്റാണ്ട് മുൻപ് വരെ ആറ് ഗ്രൂപ്പുകളിലായി ആയിരക്കണക്കിനാളുകൾ തൊഴിലെടുത്തിരുന്നു. പിന്നീട് തൊഴിലാളികൾ ഗൾഫിലേക്ക് ചേക്കേറിയതോടെ ഈ തൊഴിലിന് ആളെ കിട്ടാതായി.

ഒപ്പം മത്സ്യലഭ്യതയിലെ കുറവും കാലാവസ്ഥാ വ്യതിയാനവും കാരണം തൊഴിലാളികൾ ഈ മേഖല വിട്ട് മറ്റ് ജോലികളിൽ ഏർപ്പെട്ടു. ഇത് മൂലം പല റംമ്പണി സംഘങ്ങളും തോണിയും വലയും ഉപേക്ഷിച്ചു. ഇപ്പോൾ മൊഗ്രാലിൽ മൂന്ന് ചവിട്ടുവല സംഘങ്ങൾ മാത്രമാണുള്ളത്. 

 Traditional fishermen in Mogral using 'Chavittuvaala' nets for fishing.

ഏകദേശം നൂറോളം പേർ മാത്രമാണ് ഇപ്പോൾ ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നത്. 100 മുതൽ 300 മീറ്റർ ദൂരത്തിൽ തോണിയിൽ കടലിൽ വലയിട്ട് കരയിൽ നിന്ന് വലിച്ചെടുക്കുന്നതാണ് ചവിട്ടുവല മത്സ്യബന്ധനം. മൊഗ്രാലിന് പുറമെ പള്ളിക്കരയിലും ഈ രീതി നിലവിലുണ്ട്.

ഞായറാഴ്ച പ്രതീക്ഷയോടെ കടലിലിറങ്ങിയ ചവിട്ടുവലയിൽ നിറയെ 'വേളൂരി' മത്സ്യമാണ് ലഭിച്ചത്. എന്നാൽ വില തുച്ഛമായിരുന്നു. വരും ദിവസങ്ങളിൽ ചെമ്മീൻ ചാകരയും മറ്റ് മത്സ്യങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. 

അതേസമയം ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുടമകൾക്ക് ആവശ്യത്തിന് ചെമ്മീൻ അടക്കമുള്ള മത്സ്യങ്ങൾ ലഭിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി കാസർകോട് മത്സ്യവിപണി സജീവമാണ്. ആവശ്യത്തിന് ഫ്രഷ് മത്സ്യം ലഭിച്ചു തുടങ്ങിയത് മത്സ്യപ്രേമികൾക്കും സന്തോഷമായി.


മൊഗ്രാലിലെ ചവിട്ടുവല മത്സ്യത്തൊഴിലാളികളുടെ ഈ അവസ്ഥയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Article Summary: Mogral fishermen get a good catch, but face low prices.

#Mogral #Fishermen #Fishing #Kasaragod #Kerala #TraditionalFishing

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia