city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെറു തേനീച്ച വളര്‍ത്തലില്‍ മലയോര കര്‍ഷകന്‍ എം.ജെ.കുര്യന്റെ വിജയഗാഥ

കാഞ്ഞങ്ങാട്: (kasargodvartha.com 22.03.2014)60 ചെറു തേനീച്ച കോളനികളെ പരിപാലിച്ച് കൊണ്ട് മലയോര കര്‍ഷകന്റെ ജൈത്രയാത്ര. കൊട്ടോടിക്കടുത്ത് അയറോട്ട് മുപ്പാത്തിയില്‍ എം.ജെ. കുര്യനാണ് ചെറു തേനീച്ച വളര്‍ത്തലില്‍ സ്വന്തമായി നേട്ടങ്ങള്‍ ഉറപ്പിച്ച് ജീവിതത്തിന് തേന്‍ മധുരം പകര്‍ന്നത്.
കേരള ശാസ്ത്ര സാഹിത്യപരിഷത്ത് കൊട്ടോടി യൂണിറ്റ് നടത്തി വരുന്ന പ്രാദേശിക കാര്‍ഷിക ഇടപെടലുകളുടെ ഭാഗമായി സംഘടിപ്പിച്ച ചെറു തേനീച്ച വളര്‍ത്തല്‍ പരിശീലനത്തില്‍ പങ്കെടുത്ത ശേഷമാണ് കുര്യന്‍ ചെറു തേനീച്ച വളര്‍ത്തലില്‍ പ്രത്യേക താല്‍പര്യമെടുത്ത് തേനീച്ചപ്പെട്ടികളുടെ എണ്ണം 60 ആക്കി വികസിപ്പിച്ചത്.

മുളങ്കുറ്റി, മരപ്പലക കൊണ്ടുള്ള പെട്ടി, മണ്‍ചട്ടി എന്നിവയിലൊക്കെ ചെറുതേന്‍ വളര്‍ത്താമെങ്കിലും മണ്‍ചട്ടിയിലാണ് തേന്‍ അധികമായി കാണുന്നത്. കാലാവസ്ഥ അനുകൂലമായതിനാല്‍ ഈ വര്‍ഷം ചെറുതേന്‍ ഉല്‍പാദനം കൂടുതലുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ഒരു കൂട്ടില്‍ നിന്നും ഒരു ലിറ്ററോളം തേന്‍വരെ ലഭിച്ചിട്ടുണ്ട്.

ചെറു തേനീച്ച വളര്‍ത്തലില്‍ മലയോര കര്‍ഷകന്‍ എം.ജെ.കുര്യന്റെ വിജയഗാഥ

ചെറുതേനീച്ചകള്‍ തുമ്പ, തുളസി, തൊട്ടാവാടി മുതലായ ഔഷധ സസ്യങ്ങളുടെ തേന്‍ ശേഖരിക്കുന്നതിനാല്‍ ചെറു തേനിന് ഔഷധ ഗുണമേറും. കാന്‍സര്‍ ഉള്‍പെടെയുള്ള മാരക രോഗങ്ങള്‍ക്ക് മരുന്നായ ചെറുതേന്‍ പശ്ചിമഘട്ട മലനിരകളുടെ വിലയേറിയ സമ്പത്താണെന്ന് കുര്യന്‍ പറയുന്നു. പശ്ചിമഘട്ടത്തിന്റെയും സസ്യസമ്പത്തിന്റെയും നാശം ഭാവിയില്‍ ചെറു തേനീച്ച വളര്‍ത്തലിന് ഭീഷണിയാകും. നാട്ടുകാര്‍ കുഞ്ഞേട്ടന്‍ എന്ന് വിളിക്കുന്ന കുര്യന്‍ അയല്‍പക്കങ്ങളിലും ബന്ധുവീടുകളിലും നിരവധി തേനീച്ചപ്പെട്ടികള്‍ സ്ഥാപിച്ച് കൊടുത്തിട്ടുണ്ട്. ഭാര്യ അന്നക്കുട്ടിയും തേനീച്ച വളര്‍ത്തലില്‍ ഇദ്ദേഹത്തെ സഹായിക്കാനുണ്ട്.

ചെറു തേനീച്ചക്കൂട്ടില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് ശാസ്ത്രീയമായി പഠിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട് ഈ ഗ്രാമീണ കാര്‍ഷിക ഗവേഷകന്‍. ആരോഗ്യ ചികിത്സാരംഗത്ത് വലിയ പ്രാധാന്യമുള്ള ചെറുതേന്‍ ഉല്‍പാദനത്തിന് കൃഷി വകുപ്പ് അര്‍ഹിക്കുന്ന പ്രോത്സാഹനവും സഹായവും നല്‍കുന്നില്ലെന്ന് കുര്യന്‍ പരാതിപ്പെടുന്നു.

ചെറു തേനീച്ച വളര്‍ത്തലിനായി പ്രത്യേക പദ്ധതികള്‍ ഉണ്ടാക്കി കൂടുതല്‍ ആളുകളെ ആകര്‍ഷിച്ച് ചെറുതേനും പൂമ്പൊടിയും മെഴുകും ഉള്‍പെടുന്ന പ്രകൃതിയുടെ തനിമയാര്‍ന്ന സമ്പത്ത് പാഴായി പോകുന്നത് തടയണമെന്നും ഇദ്ദേഹം അധികാരികളോട് ആവശ്യപ്പെടുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Farmer, Agriculture, Kerala, Kanhangad, Honey bee, M.J Kuryan, Natives, Help, Win. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia