വെണ്ടയ്ക്കയില്‍ 'അല്ലാഹ്' തെളിഞ്ഞു; കാണികള്‍ക്ക് കൗതുകം
Dec 7, 2012, 14:17 IST
കാസര്‍കോട്: വളഞ്ഞും പുളഞ്ഞും നേരെയും ഉള്ള വെണ്ടയ്ക്കകള്‍ കണ്ടപ്പോള്‍ കൊച്ചു കുട്ടിക്ക് തോന്നിയ കൗതുകം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കൗതുക കാഴ്ചയൊരുക്കി.
വ്യവസായ പ്രമുഖന്‍ കളനാട്ടെ ഖത്തര്‍ ഇബ്രാഹിം ഹാജിയുടെ പറമ്പില്‍ കായ്ച വെണ്ടയ്ക്കയില്‍ അഞ്ചെണ്ണം കൊണ്ടാണ് അദ്ദേഹത്തിന്റെ പേരക്കുട്ടി ഇസഹാഖ് ഹനീഫ് 'അല്ലാഹ് ' എന്ന് അറബിയില്‍ എഴുതുന്നതിന്റെ രൂപം ഉണ്ടാക്കിയത്.
അറബി അക്ഷരങ്ങളോട് രൂപ സാദൃശ്യമുള്ള വെണ്ടയ്ക്കകള്‍ കണ്ടപ്പോഴാണ് കുട്ടിയിലെ കൗതുകം ഉണര്‍ന്നത്. അവന്‍ വെണ്ടയ്ക്കകളെ ക്രമത്തില്‍ അടുക്കി വെച്ചപ്പോള്‍ 'അല്ലാഹ്' എന്ന് എഴുതിയതിന്റെ ശരിയായ രൂപം തെളിയുകയായിരുന്നു.
ഇത് വീട്ടുകാരിലും പിന്നീട് വിവരമറിഞ്ഞെത്തിയ അയല്‍ക്കാരിലും കൗതുകം ഉണര്‍ത്തുകയായിരുന്നു. ഖത്തര്‍ ഇബ്രാഹിം ഹാജിയുടെ മകന്‍ ഖാദറാണ് വെണ്ടയ്ക്ക കൃഷി ചെയ്തത്.
Keywords: Ladies Finger, Allah, Wonder, Neighbours ,Kasaragod, Child, House, House, Arai, Son, Agriculture, Kerala