Quality Seeds | കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള വിത്തിനങ്ങള്‍ ലഭ്യമാക്കുന്നതിനായി നഴ്‌സറി നിയമ നിര്‍മാണം നടത്തും: മന്ത്രി പി പ്രസാദ്
പത്തനംതിട്ട: (www.kasargodvartha.com) തിരിച്ചടികള്‍ നേരിടുന്ന കാര്‍ഷിക മേഖലയ്ക്കും പ്രതിസന്ധികള്‍ക്ക് നടുവിലായ കര്‍ഷകര്‍ക്കും ആശ്വാസം നല്‍കുന്ന തീരുമാനവുമായി കൃഷി മന്ത്രി പി പ്രസാദ്. കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള വിത്തിനങ്ങള്‍ ലഭ്യമാക്കുന്നതിനായി നഴ്‌സറി നിയമ നിര്‍മാണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
പന്തളം കരിമ്പ് വിത്ത് ഉത്പാദനകേന്ദ്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നഴ്സറികളെ നിയന്ത്രിക്കാനുള്ള കര്‍ശന വ്യവസ്ഥകളുണ്ടാക്കുമെന്നും ലൈസന്‍സിംഗ് സംവിധാനം ഏര്‍പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കൃഷിദര്‍ശന്‍ എന്ന പേരില്‍ കര്‍ഷകരുടെ പരാതികള്‍ പരിഹരിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കും.
ഫാമുകളെ ആധുനിക രീതിയിലേക്ക് മാറ്റുന്നതിന് നബാര്‍ഡ് മുഖേന 137 കോടി രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി. പത്തനംതിട്ട പന്തളം കരിമ്പ് ഉത്പാദന കേന്ദ്രത്തിലെ 165 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Keywords: Pathanamthitta, news, Kerala, Top-Headlines, Agriculture, Minister, Minister says that nursery law will be made to provide quality seeds.