കൃഷിമന്ത്രി വിളിപ്പുറത്ത് പരിപാടി ഓഗസ്റ്റ് അഞ്ചിന്
Aug 2, 2020, 19:04 IST
കാസര്‍കോട്: (www.kasargodvartha.com 02.08.2020) കൃഷിമന്ത്രി വിളിപ്പുറത്ത് എന്ന പരിപാടിയുടെ ഭാഗമായി കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് മൂന്ന് മുതല്‍ കര്‍ഷകരുമായി നേരിട്ട് സംസാരിക്കും.
പരിപാടി കാര്‍ഷിക വിവര സങ്കേതത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ലൈവായി സംപ്രേഷണം ചെയ്യും.
കര്‍ഷകര്‍ക്ക് 18004251661 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചോ, 9447051661 എന്ന വാട്സ്ആപ്പ് നമ്പരില്‍ സന്ദേശമയച്ചോ മന്ത്രിയുമായി സംവദിക്കാം.
Keywords: Kasaragod, Kerala, News, Minister, Agriculture, Farmer, Minister of Agriculture will speak directly to the farmers