മാവുങ്കാലും പടന്നക്കാടും റോഡ് അപകട സാധ്യതാ പ്രദേശം: കേന്ദ്ര സര്‍ക്കാര്‍
Mar 26, 2012, 16:02 IST
കാഞ്ഞങ്ങാട് : മാവുങ്കാലും പടന്നക്കാടും ഉള്‍പ്പെടെ സംസ്ഥാനത്തെ 50 സ്ഥലങ്ങള്‍ റോഡ് അപകട സാധ്യത പ്രദേശമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ കണ്ടെത്തല്‍. സംസ്ഥാനത്തെ ആറ് ജില്ലകളില്‍പ്പെടുന്ന അമ്പത് പ്രദേശങ്ങളുടെ പേര് വിവരങ്ങള്‍ കേന്ദ്ര റോഡ് ഗതാഗത സഹ മന്ത്രി തുഷാര്‍ എ ചൌധരി പുറത്ത് വിട്ടു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ റോഡ് അപകട സാധ്യതാ പ്രദേശങ്ങളുള്ളത് കോഴിക്കോട് ജില്ലയിലാണ്.
കോഴിക്കോട് ജില്ലയില്‍ 20 സ്ഥലങ്ങളിലാണ് അപകട സ്ഥലങ്ങള്‍. കണ്ണൂര്‍ ജില്ലയില്‍ 5 ഇടങ്ങള്‍ അപകട സാധ്യത ഉള്ള സ്ഥലങ്ങളാണ്. മുഴുപ്പിലങ്ങാട്, ചിറക്കല്‍, കല്ല്യാശ്ശേരി, ചിന്തളവളവ്, കോത്തായിമുക്ക് എന്നീ പ്രദേശങ്ങളാണ് ഇവ. കാസര്‍കോട് ജില്ലയില്‍ മാവുങ്കാല്‍, പടന്നക്കാട്, ആരിക്കാടി ജംഗ്ഷന്‍, കോട്ടൂര്‍ വളവ്, എന്നീ പ്രദേശങ്ങളിലാണ് അപകട സാധ്യത ഏറെ ഉള്ളതെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്.
Keywords: Mavungal, Padnekad, Road accident zone, Kanhangad, Kasaragod,