city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Onam Flower Cultivation | ഓണപ്പൂക്കളങ്ങളില്‍ വര്‍ണങ്ങള്‍ നിറയ്ക്കും ചെണ്ടുമല്ലികള്‍ മറുനാടന്‍ വേണ്ട; പൂകൃഷി ഒരുക്കി കാസര്‍കോട്ടെ കൂട്ടായ്മകള്‍

കാസര്‍കോട്: (www.kasargodvartha.com) കണ്ണിന് കുളിര്‍മ നല്‍കുന്ന നാട്ടുപൂക്കളുടെ ഇടയില്‍ കുടുംബശ്രീ വക ചെണ്ടുമല്ലിയും കൂടിയായാലോ. ഇത്തവണ മറുനാടന്‍ പൂക്കളിട്ട് ഓണപ്പൂക്കളങ്ങള്‍ നിറക്കേണ്ടി വരില്ല. വ്യത്യസ്ത നിറങ്ങളിലുള്ള ചെണ്ടുമല്ലികള്‍ നമ്മുടെ നാട്ടില്‍ നിന്നും വിപണിയിലേക്കെത്തുകയാണ്. പൂക്കളങ്ങളിലേക്ക് കണ്ണ് വെച്ച് 12 ഏകറിലാണ് ചെണ്ടുമല്ലികള്‍ വിരിഞ്ഞിരിക്കുന്നത്. 18 യൂനിറ്റുകളാണ് ചെണ്ടുമല്ലി കൃഷിയിറക്കി പൂവിറുക്കാന്‍ തയ്യാറെടുക്കുന്നത്.
              
Onam Flower Cultivation | ഓണപ്പൂക്കളങ്ങളില്‍ വര്‍ണങ്ങള്‍ നിറയ്ക്കും ചെണ്ടുമല്ലികള്‍ മറുനാടന്‍ വേണ്ട; പൂകൃഷി ഒരുക്കി കാസര്‍കോട്ടെ കൂട്ടായ്മകള്‍

കാഞ്ഞങ്ങാട് ഒന്ന്, രണ്ട്, പള്ളിക്കര, ചെങ്കള, പുല്ലൂര്‍ പെരിയ, തൃക്കരിപ്പൂര്‍, അജാനൂര്‍, മടിക്കൈ, നീലേശ്വരം, മംഗല്‍പ്പാടി, കരിന്തളം രണ്ട്, പിലിക്കോട്, ചെറുവത്തൂര്‍, കോടോം-ബേളൂര്‍, മുളിയാര്‍ സിഡിഎസുകള്‍ക്ക് കീഴിലാണ് വിവിധ ഇടങ്ങളിലായി ചെണ്ടുമല്ലി കൃഷിയുള്ളത്. 50 സെന്റ് മുതല്‍ രണ്ട് ഏകര്‍ സ്ഥലത്തുവരെ കൃഷി ചെയ്യുന്ന യൂനിറ്റുകള്‍ ഉണ്ട്.

മഞ്ഞ, ഓറന്‍ജ് നിറങ്ങളിലുള്ള ചെണ്ടുമല്ലി പൂക്കളാണ് ഇത്തവണ കൃഷി ചെയ്തത്. സെപ്റ്റംബര്‍ രണ്ട് മുതല്‍ കുടുംബശ്രീയുടെ ഓണ ചന്തകള്‍ വഴി പൂക്കള്‍ വിപണിയിലെത്തിക്കും. സാധാരണ ഓണനാളുകളില്‍ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി ഓണത്തിന് പൂക്കള്‍ എത്തിക്കുന്നത്. എന്നാല്‍ ഇത്തവണ കുടുംബശ്രീയുടെ നാടന്‍ പൂക്കളും ഓണ വിപണിയില്‍ താരങ്ങളാകും. രണ്ട് മാസം മുമ്പാണ് പൂക്കള്‍ കൃഷി ചെയ്ത് തുടങ്ങിയത്. പൂകൃഷിയില്‍ ശ്രദ്ധ കേന്ദ്രീരിച്ചിരിക്കുന്ന കുടുംബശ്രീ സംഘകൃഷി ഗ്രൂപുകള്‍ മികച്ച വരുമാനം സ്വന്തമാക്കാനുള്ള അവസരമായാണ് ഓണക്കാലത്തെ കണക്കാക്കുന്നത്. മഴക്കാല കൃഷി ആയതിനാല്‍ തന്നെ കൂടുതല്‍ ശ്രദ്ധയോടെയാണ് പൂക്കളെ പരിചരിച്ചത്. പ്രതികൂല കാലാവസ്ഥയിലും ചെണ്ടുമല്ലി കൃഷിയിലൂടെ മികച്ച വിളവ് നേടാന്‍ കുടുംബശ്രീക്ക് കഴിഞ്ഞു.

നമ്പ്യാറടുക്കത്ത് ചെണ്ടുമല്ലി വസന്തം, പുവിറുക്കാന്‍ പോന്നോളൂ:
               
Onam Flower Cultivation | ഓണപ്പൂക്കളങ്ങളില്‍ വര്‍ണങ്ങള്‍ നിറയ്ക്കും ചെണ്ടുമല്ലികള്‍ മറുനാടന്‍ വേണ്ട; പൂകൃഷി ഒരുക്കി കാസര്‍കോട്ടെ കൂട്ടായ്മകള്‍

കാഞ്ഞങ്ങാട്: മഞ്ഞ, ഓറന്‍ന്‍ജ് നിറങ്ങളില്‍ ഒരു പൂപ്പാടം. തിരുവോണപ്പൂക്കളങ്ങളിലേക്കെത്താനുള്ളതാണ് ഈ ചെണ്ടുമല്ലികള്‍. പെരിയ ചാലിങ്കാല്‍ നമ്പ്യാറടുക്കത്തെ 50സെന്റിലാണ് ചെണ്ടുമല്ലികളുടെ വസന്തം നിറഞ്ഞിരിക്കുന്നത്. പുല്ലൂര്‍ -പെരിയ കൃഷിഭവനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാഞ്ഞങ്ങാട് ബ്ലോക് കാര്‍ഷിക സേവനകേന്ദ്രമാണ് ഓണത്തെ വരവേല്‍ക്കാന്‍ മേരിഗോള്‍ഡ് ഇനത്തിലെ ഹ്രൈബ്രിഡ് പൂക്കള്‍ ഒരുക്കിയിരിക്കുന്നത്.

ആഴ്ചതോറുമുള്ള ഓരോ വിളവെടുപ്പിലും 100 കിലോ പൂക്കള്‍ വരെ ലഭിക്കുമെന്നും വരും വര്‍ഷങ്ങളില്‍ കൂടുതലിടങ്ങളിലേക്ക് കൃഷി വ്യാപിക്കാനാണ് തീരുമാനമെന്നും പൂകൃഷിക്ക് നേതൃത്വം കൊടുക്കുന്ന പുല്ലൂര്‍ പെരിയ കൃഷി ഓഫീസര്‍ സി പ്രമോദ് കുമാര്‍ പറഞ്ഞു. ഹരിത കര്‍മ സേന പ്രവര്‍ത്തകര്‍ക്കും ജമന്തി തൈകള്‍ നല്‍കിയിട്ടുണ്ട്. 20 സെന്റില്‍ അവരുടെ പൂകൃഷിയും പുരോഗമിക്കുകയാണ്. നാട്ടിലെ സ്ത്രീകളുടെ കൂട്ടായ്മയ്ക്കും, സ്വയം സഹായ സംഘങ്ങള്‍ക്കും അനുവര്‍ത്തിക്കാവുന്ന ഉത്സവകാല കൃഷിയായി പൂകൃഷി മാറുകയാണ്.

മണ്ണറിഞ്ഞ് പൂകൃഷി:

ഓണവും ഒക്ടോബറിലെ നവരാത്രിയും ലക്ഷ്യം വെച്ചാണ് പൂകൃഷി ആരംഭിച്ചത്. ജൂലൈ ആദ്യവാരമാണ് വിത്തിട്ടത്. ബെംഗളൂരുവില്‍ നിന്നെത്തിച്ച വിത്തുകള്‍ ട്രേകളില്‍ മുളപ്പിച്ച ശേഷം തൈകള്‍ നട്ടുപിടിപ്പിക്കുകയായിരുന്നു. ജൈവവളങ്ങള്‍ ഉപയോഗിച്ചാണ് കൃഷിയെ സമ്പുഷ്ടമാക്കിയത്. അഗ്രോ സര്‍വീസ് സെന്റര്‍ ഉണ്ടാക്കിയ ചകിരിചോറാണ് അടിവളമായും മേല്‍വളമായും ഉപയോഗിച്ചിരിക്കുന്നത്. മഴക്കാലത്ത് വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ നന്നയി മണ്ണ് പരുവപ്പെടുത്തി അടിവളം ചേര്‍ത്ത് വരമ്പുകള്‍ ഉണ്ടാക്കി അതിന് മുകളില്ലായിട്ടാണ് തൈകള്‍ നട്ടുപിടിപ്പിച്ചിട്ടുള്ളത്. നീര്‍വാര്‍ച്ചക്കുള്ള സംവിധാനവും ഒരുക്കിയിരുന്നു.

കീടങ്ങളെ അകറ്റാന്‍ ജൈവപ്രതിരോധം:

ആദ്യഘട്ടങ്ങളില്‍ കീടാക്രമണം ഉണ്ടായിരുന്നെങ്കിലും ജൈവ പ്രതിരോധ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് നിയന്ത്രിക്കുകയായിരുന്നു. 16 തൊഴിലാളികള്‍ മാറിമാറിയാണ് കൃഷിയുടെ പരിപാലനം നടപ്പാക്കിയത്. എല്ലാദിവസവും കൃത്യമായി പരിപാലനം നടത്തിയിരുന്നു.

ഓണവിപണിയിലേക്ക്:

കാര്‍ഷികദിനമായ ചിങ്ങം ഒന്നിനാണ് ആദ്യ വിളവെടുപ്പ് നടത്തിത്. ഈ പൂക്കള്‍ ഉപയോഗിച്ചാണ് കാര്‍ഷികദിനാചരണവേദി അലങ്കാരിച്ചത്. സെപ്റ്റംബര്‍ ആദ്യവാരം പൂര്‍ണ വിളവെടുപ്പു ആരംഭിച്ച് സെപ്റ്റംബര്‍ നാല് മുതല്‍ ഏഴ് വരെ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഓണവിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. തുടര്‍ന്ന് നേരിട്ട് വിപണനം നടത്താനാണ് കാര്‍ഷിക സേവന കേന്ദ്രത്തിന്റെ തീരുമാനം. കിലോക്ക് 100 രൂപയ്ക്കാണ് പൂക്കള്‍ വില്‍പ്പന നടത്തുക. ഇതിനോടകം നിരവധി പേര്‍ മുന്‍കൂട്ടി ആവശ്യം അറിയിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ചെറിയ തോതിലായിരുന്നു പൂക്കൃഷി. 20000 രൂപയില്‍ താഴെ ആണ് കൃഷിക്ക് ചിലവ് വന്നത്. 50000 രൂപയുടെ വിറ്റു വരവുണ്ടാകുമെന്നാണ് പ്രതീക്ഷ.

മറുനാടന്‍ വേണ്ട:

ഓണത്തിന് പൂക്കളമൊരുക്കാന്‍ അതിര്‍ത്തി കടന്നാണ് എല്ലാ വര്‍ഷവും പൂക്കളെത്തുന്നത്. ഇത്തവണ വര്‍ണ്ണപ്പൂക്കളം ഒരുക്കാന്‍ തനിനാടന്‍ പൂക്കള്‍ വിരിയിച്ച സന്തോഷത്തിലാണ് പെരിയ കൃഷിഭവന്റെ കാര്‍ഷിക സേവനകേന്ദ്രത്തിലെ തൊഴിലാളികള്‍.

Keywords: News, Kerala, Kasaragod, Top-Headlines, Onam-Celebration, Onam, Celebration, Festival, Farming, Agriculture, Massive flower harvest for Onam celebration.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia