മാംഗോ ഫെസ്റ്റ്: പഴങ്ങളുടെ പ്രദര്‍ശനം നടത്തും
May 8, 2012, 12:05 IST
കാഞ്ഞങ്ങാട്: പന്നക്കാട്കാര്‍ഷിക കോളേജില്‍ മെയ് 18 മുതല്‍ 24 വരെ സംഘടിപ്പിക്കുന്ന മാംഗോ ഫെസ്റിന്റെ ഭാഗമായി കാര്‍ഷിക പ്രദര്‍ശനം ഒരുക്കുന്നു. പ്രദര്‍ശനത്തില്‍ വീട്ടുവളപ്പിലുള്ള നല്ലയിനം മാമ്പഴങ്ങള്‍, വിത്തില്ലാത്ത ചക്ക, പശയില്ലാത്ത ചക്ക, മുള്ളന്‍ ചക്ക, മുട്ടപ്പഴം, സുറിയന്‍ ബബ്ളിലോസ്, പുനര്‍പുളി, മുതലായ അപൂര്‍വ്വമായതും വിശേഷപ്പെട്ടതുമായ മറ്റു പഴവര്‍ഗ്ഗങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ 15 -ാം തീയ്യതിക്കകം 04672-280616, 9447382844 എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിച്ച് വിവരങ്ങള്‍ അറിയിക്കേണ്ടതാണ്.
മാംഗോഫെസ്റിന്റെ ഭാഗമായി ഏറ്റവും നല്ല മാമ്പഴത്തിനുള്ള മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ഇതിലേക്കായി നല്ല പാകമായി പഴുത്ത ഒരേയിനത്തിന്റെ മൂന്ന് മാമ്പഴമെങ്കിലും മെയ് 19 ന് കാര്‍ഷിക കോളേജില്‍ എത്തിക്കേണ്ടതാണ്. പ്രദര്‍ശന നഗരിയില്‍ കര്‍ഷകര്‍ക്ക് അവരുടെ മാമ്പഴങ്ങല്‍ വില്പനക്കുള്ള സൌകര്യങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. താല്‍പ്പര്യമുള്ളവര്‍ മെയ് 15 നകം ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് ഫോണ്‍ 04672-280616.
Keywords: Mango Fest, Agriculture, College, Padnakkad, Kanhangad, Kasaragod