city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Agriculture | കേന്ദ്ര സര്‍കാര്‍ സഹകരണത്തോടെ സര്‍ടിഫൈഡ് ഫാം അഡൈ്വസര്‍ കോഴ്സ് പൂര്‍ത്തിയാക്കി മധൂര്‍ കൃഷി ഓഫീസര്‍ നഫീസത് ഹംശീന; കര്‍ഷകരെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കാനാകുമെന്ന് പ്രതീക്ഷ

മധൂര്‍: (www.kasargodvartha.com) കേന്ദ്ര സര്‍കാരിന് കീഴില്‍ സര്‍ടിഫൈഡ് ഫാം അഡൈ്വസര്‍ (CFA) കോഴ്സ് പൂര്‍ത്തിയാക്കി മധൂര്‍ കൃഷി ഓഫീസര്‍ ബി എച് നഫീസത് ഹംശീന. പുതിയ സാങ്കേതിക വിദ്യകളും അറിവുകളും മനസിലാക്കി അത് കര്‍ഷകര്‍ക്ക് പകര്‍ന്ന് നല്‍കുന്നതിനായുള്ള ഒരു വര്‍ഷത്തെ കോഴ്‌സിന് കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ട് കൃഷി ഓഫീസര്‍മാരില്‍ ഒരാളാണ് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിനിയായ ഹംശീന. കഴിഞ്ഞ ദിവസം വാരണാസിയില്‍ നടന്ന ചടങ്ങില്‍ സര്‍ടിഫികറ്റ് ഇവര്‍ ഏറ്റുവാങ്ങി.
      
Agriculture | കേന്ദ്ര സര്‍കാര്‍ സഹകരണത്തോടെ സര്‍ടിഫൈഡ് ഫാം അഡൈ്വസര്‍ കോഴ്സ് പൂര്‍ത്തിയാക്കി മധൂര്‍ കൃഷി ഓഫീസര്‍ നഫീസത് ഹംശീന; കര്‍ഷകരെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കാനാകുമെന്ന് പ്രതീക്ഷ

ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് അഗ്രികള്‍ചറല്‍ എക്സ്റ്റന്‍ഷന്‍ മാനജ്മെന്റ് (MANAGE) സ്‌പോണ്‍സര്‍ ചെയ്ത കോഴ്‌സില്‍ അവസാന 15 ദിവസത്തെ പരിശീലന പരിപാടി വാരണാസിയിലെ ഐസിഎആര്‍ (ICAR) സ്ഥാപനമായ ഐഐവിആറില്‍ (IIVR) ആണ് നടന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ കൃഷി ഓഫീസര്‍മാരുമൊത്തുള്ള പരിശീലന പരിപാടി ഹൃദ്യമായ അനുഭവമായിരുന്നുവെന്ന് ഹംശീന കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പച്ചക്കറിയാണ് ഹംശീന കോഴ്സില്‍ തെരഞ്ഞെടുത്ത മേഖല. വിവിധ നൂതന ഉല്‍പാദന സാങ്കേതികവിദ്യകളും പ്രായോഗികവുമായ വശങ്ങളുമൊക്കെ പരിശീലന പരിപാടിയില്‍ വിദഗ്ധര്‍ വിശദീകരിച്ചു.
        
Agriculture | കേന്ദ്ര സര്‍കാര്‍ സഹകരണത്തോടെ സര്‍ടിഫൈഡ് ഫാം അഡൈ്വസര്‍ കോഴ്സ് പൂര്‍ത്തിയാക്കി മധൂര്‍ കൃഷി ഓഫീസര്‍ നഫീസത് ഹംശീന; കര്‍ഷകരെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കാനാകുമെന്ന് പ്രതീക്ഷ

നേരത്തെ പുത്തിഗെയില്‍ കൃഷി ഓഫീസര്‍ ആയിരുന്ന സമയത്ത് ഹംശീനയുടെ ആശയത്തില്‍ രൂപംകൊണ്ട വെള്ളരി സോപ് ഏറെ ശ്രദ്ധയും അഭിനന്ദനവും നേടിയിരുന്നു. പഞ്ചായതിലെ വെള്ളരി കര്‍ഷകരില്‍ നിന്ന് ശേഖരിച്ച് ശുദ്ധമായ വെളിച്ചെണ്ണയില്‍ നിര്‍മിച്ച വെള്ളരി സോപിന് 'കുകുമിസ്' എന്നാണ് പേര് നല്‍കിയത്. അഞ്ച് ഹെക്ടറോളം വെള്ളരി കൃഷിയുള്ള പുത്തിഗെ പഞ്ചായതില്‍ പ്രതിസന്ധിയിലായ വെള്ളരി കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമായിരുന്നു വെള്ളരിയില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാനുള്ള ആശയം.
      
Agriculture | കേന്ദ്ര സര്‍കാര്‍ സഹകരണത്തോടെ സര്‍ടിഫൈഡ് ഫാം അഡൈ്വസര്‍ കോഴ്സ് പൂര്‍ത്തിയാക്കി മധൂര്‍ കൃഷി ഓഫീസര്‍ നഫീസത് ഹംശീന; കര്‍ഷകരെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കാനാകുമെന്ന് പ്രതീക്ഷ

കുമ്പള ലിറ്റില്‍ ലില്ലി സ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സിയും വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ നിന്ന് പ്ലസ് ടുവും പൂര്‍ത്തിയാക്കിയ ഹംശീന പടന്നക്കാട് കാര്‍ഷിക കോളജില്‍ നിന്നാണ് തുടര്‍ വിദ്യാഭ്യാസം നേടിയത്. ബളാലിലായിരുന്നു കൃഷി ഓഫീസറായി ആദ്യ നിയമനം. നാല് മാസത്തിന് ശേഷം പിന്നീട് പുത്തിഗെയിലെത്തി. നാല് വര്‍ഷത്തെ സേവനത്തിന് ശേഷം നാല് മാസം മുമ്പാണ് മധൂരില്‍ നിയമിതയായത്. പുത്തിഗെ ബാഡൂരിലെ ഹമീദ് - ഹഫ്സ ദമ്പതികളുടെ മകളാണ്. മൊഗ്രാല്‍ പുത്തൂരിലെ അഫ്താഹ് ആണ് ഭര്‍ത്താവ്. നിജ് വാദ്, വഹീജ എന്നിവര്‍ മക്കളാണ്. കര്‍ഷകര്‍ക്ക് പുതിയ അറിവുകള്‍ നല്‍കി അവരെ കൂടുതല്‍ മുന്നേറ്റത്തിലേക്ക് നയിക്കാന്‍ കോഴ്‌സില്‍ പരിശീലനം നേടിയതിലൂടെ സാധിക്കുമെന്നാണ് ഹംശീന പ്രതീക്ഷിക്കുന്നത്.
            
Agriculture | കേന്ദ്ര സര്‍കാര്‍ സഹകരണത്തോടെ സര്‍ടിഫൈഡ് ഫാം അഡൈ്വസര്‍ കോഴ്സ് പൂര്‍ത്തിയാക്കി മധൂര്‍ കൃഷി ഓഫീസര്‍ നഫീസത് ഹംശീന; കര്‍ഷകരെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കാനാകുമെന്ന് പ്രതീക്ഷ

Keywords:  Latest-News, Kerala, Kasaragod, Madhur, Top-Headlines, Agriculture, Farmer, Certificates, Government-of-India, BH Nafeesath Hamsheena, Madhur Agriculture Officer BH Nafeesath Hamsheena completed Certified farm advisor course.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia