അഞ്ചേക്കർ ഭൂമിയിലെ കറുത്ത മണ്ണിൽ കറുത്ത പൊന്നിന് പ്രാധാന്യം നൽകി ലൂയിസ് ചേട്ടൻ; കുരുമുളക് കൃഷിയിൽ പരീക്ഷണം നടത്തുന്നത് തന്റെ എൺപതാം വയസ്സിൽ
Oct 28, 2020, 17:53 IST
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (www.kasargodvartha.com 28.10.2020) 80ാം വയസിലും കുരുമുളക് കൃഷിയിൽ പുത്തൻ പരീക്ഷണം നടത്തിവരികയാണ് വെള്ളരിക്കുണ്ടിലെ ഒഴുകയിൽ ലൂയിസ് ചേട്ടൻ. വെള്ളരിക്കുണ്ട് പ്രകാശ് എസ്റ്റേറ്റിൽ തന്റെ പേരിൽ ഉള്ള അഞ്ചേക്കർ കൃഷിയിടത്തിൽ ലൂയിസ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നതും കുരുമുളക് കൃഷിക്ക് തന്നെ.
കരിമുണ്ട, പന്നിയൂർ, വയനാടൻ, തനി നാടൻ എന്നുവേണ്ട പലതരത്തിലുള്ള കുരുമുളക് കൃഷിയാണ് ലൂയിസ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കാഴാന്ത എന്ന മരം നട്ടുപിടിപ്പിച്ച് അതിലാണ് കുരുമുളക് കൃഷി ഒരുക്കിയിരിക്കുന്നത്. ഒരേ പോലെ വണ്ണത്തിലും നീളത്തിലും വളരുന്ന കാഴാന്ത മരം കുരുമുളക് കൃഷിക്ക് വളരെ യോജിച്ചതാണെന്നും ഇതിൽ വിളവ് കൂടുതൽ ഉണ്ടാകുമെന്നും ഇദ്ദേഹം പറയുന്നു. കുരുമുളക് വള്ളിക്ക് ആവശ്യമായ തണുപ്പ് ഈ മരം നൽകും.

ഇത്തരത്തിലുള്ള 300 കാഴാന്ത മരങ്ങളാണ് ഇവിടെ നട്ടു പിടിപ്പിച്ചിരിക്കുന്നത്. നാലു വർഷം പ്രായമുള്ള കാഴാന്ത മരത്തിൽ മൂന്ന് വർഷം പ്രായമുള്ള കുരുമുളക് വള്ളി തഴച്ചു വളരുന്നു. ചിലതിൽ വിളവും ഉണ്ടായിട്ടുണ്ട്. പയ്യാനിയിൽ നിന്നുമാണ് കുരുമുളക് കൃഷിക്കായുള്ള കാഴാന്ത മരം വെള്ളരിക്കുണ്ടിൽ എത്തിച്ചത്.
വളരെ മനോഹമായി ലൈൻ അടിച്ചു ക്രമത്തിൽ വച്ചു പിടിപ്പിച്ചിരിക്കുന്ന ലൂയിസ് ചേട്ടന്റെ കുരുമുളക് കൃഷി ആരിലും ആശ്ചര്യം ഉളവാക്കും. ഇത് കൂടാതെ ഇരുമ്പ് പൈപ്പ് കൊണ്ടുള്ള പന്തൽ ഉണ്ടാക്കി ഇതിലും കുരുമുളക് കൃഷി ചെയ്യുന്നു. അഞ്ചേക്കർ ഭൂമിയിലെ മറ്റൊരു വിസ്മയമായ അറയും പുരയും വീടിലേക്ക് വരുന്ന റോഡിന്റെ ഇരു ഭാഗങ്ങളിലും പി വി സി പൈപ്പിൽ മണ്ണിട്ട് നിറച്ചു കുറ്റി കുരുമുളകും നട്ടു പിടിപ്പിച്ചിരിക്കുന്നു. ഒറ്റനോട്ടത്തിൽ കണ്ടാൽ ചെടികൾ ആണെന്ന് തോന്നുന്ന കുറ്റി കുരുമുളക് നല്ല വിളവും നൽകുന്നുണ്ട്.
കുരുമുളക് കൃഷിക്കൊപ്പം മത്സ്യ കൃഷിയും ഈ 80 വയസുകാരൻ ചെയ്യുന്നുണ്ട്. വിവിധ തരം മാവിൻമരങ്ങളും, റംബൂട്ടാൻ, സപ്പോട്ട, ചേന, ചേമ്പ്, പടവലം, ചീര, കോവൽ എന്നീ കൃഷിക്ക് പുറമെ തന്റെ കൃഷിയിടങ്ങൾക്ക് ശോഭ പകരാൻ ഭൂമിയുടെ ഒത്ത നടുവിൽ ആമ്പൽ കുളവും ഒരുക്കിയിട്ടുണ്ട്.
ഭാര്യ നേരത്തെ മരിച്ച ലൂയിസ് ചേട്ടൻ ഇപ്പോൾ താൻ പൂഞ്ഞാറിൽ നിന്നും കൊണ്ടു വന്ന അറയും പുരയും വീട്ടിൽ തനിച്ചാണ് താമസം. തൊട്ടടുത്തെ വീടുകളിൽ ലൂയിസ് ചേട്ടന്റെ മക്കൾ താമസിക്കുന്നു. പ്രായത്തിന്റെ അവശത കാണിക്കാതെ സദാനേരവും കൃഷിയിടത്തിൽ സജീവമാകുന്ന ലൂയിസ് ചേട്ടന് സഹായികളായി പേരക്കുട്ടികൾ ഉണ്ടാകും.
1996-ലാണ് കോട്ടയം ജില്ലയിലെ കടപ്ലാ മറ്റം പഞ്ചായത്തിലെ വയലയിൽ നിന്നും ഒഴുകയിൽ ലൂയിസ് ചേട്ടൻ വെള്ളരിക്കുണ്ട് പ്രകാശ് എസ്റ്റേറ്റിൽ സ്ഥലം വാങ്ങി കുടിയേറിയത്. ഭാര്യ ലിസമ്മ ലൂയിസ് പത്തു വർഷം മുമ്പ് മരിച്ചു. തികഞ്ഞ ഗാന്ധിയൻ കൂടിയായ ഇദ്ദേഹം ജീവിതം കൃഷിക്ക് വേണ്ടി മാത്രം മാറ്റിവെച്ചിരിക്കുമ്പോൾ അതിനു പിന്നിലും ഒരുകഥയുണ്ട്. ജീവിതത്തിൽ ഒരു കാർഷിക ഗവേഷകൻ ആകാൻ ആയിരുന്നു താൻ ആഗ്രഹിച്ചതെന്ന് ലൂയിസ് ചേട്ടൻ കാസർകോട് വാർത്തയോട് പറഞ്ഞു. നല്ല ഉണങ്ങിയ ക്വിന്റൽ കണക്കിന് കുരുമുളക് ലൂയിസ് ചേട്ടന്റെ വീട്ടിലെ സംഭരണ മുറിയിൽ ഉണ്ട്. വില നിലവാരം ഉയർന്നാൽ മാത്രമേ ഇവ വിൽപന നടത്തുകയുള്ളു.
Keywords: Kasaragod, Vellarikundu, Kerala, News, Land, Agriculture, Louis Uncle started experimenting with pepper cultivation in his eighties