Lift irrigation | കാറഡുക്കയിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി വരുന്നു; 1.75 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി എൻഎ നെല്ലിക്കുന്ന് എംഎൽഎ
Mar 17, 2023, 11:04 IST
കാസർകോട്: (www.kasargodvartha.com) കാറഡുക്ക പഞ്ചായതിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി വരുന്നു. അതീത്തമൂല ഉയിത്തടുക്കയിൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് ഇറിഗേഷൻ ചീഫ് എൻജിനീയർ 1.75 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി എൻഎ നെല്ലിക്കുന്ന് എംഎൽഎ അറിയിച്ചു. 44 ഹെക്ടർ സ്ഥലത്ത് ജലസേചനത്തിനുപകരിക്കുന്നതാണ് ഈ പദ്ധതി.
പയസ്വിനി പുഴയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് സൂക്ഷിക്കുന്നതിന് രണ്ട് ലക്ഷം കപാസിറ്റിയുള്ള ഓവർ ഹെഡ് ടാങ്ക് പണിയും. ഈ ടാങ്കിൽ നിന്ന് എല്ലാ കൃഷിയിടങ്ങളിലേക്കും പൈപ് വഴി ജലമെത്തിക്കും. വിവിധ ഇനം കൃഷിയിൽ ഏർപ്പെട്ടിട്ടുള്ള ധാരാളം കർഷകർക്ക് ഏറെ ആശ്വാസകരമായ പദ്ധതിയുടെ പ്രവൃത്തി മഴക്കാലം കഴിഞ്ഞാൽ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.