city-gold-ad-for-blogger

ലോക്ഡൗണ്‍ ബോറടി മാറ്റാന്‍ തൂമ്പയുമെടുത്ത് ഇറങ്ങി; ജലീലിന്റെ വീട്ടുമുറ്റം ഇന്ന് പച്ചക്കറി കൃഷികളാല്‍ സമൃദ്ധം

മേല്‍പറമ്പ്: (www.kasargodvartha.com 30.05.2020) കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യമുണ്ടായതോടെ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ഒരു പണിയുമില്ലാതെ വീട്ടിലിരിപ്പായതോടെ മൊബൈലില്‍ കളിച്ചു കളിച്ചു മടുത്തപ്പോഴാണ് കീഴൂര്‍ സ്വദേശിയായ ജലീലിന്റെ മനസില്‍ കൃഷിയോടുള്ള താത്പര്യം ഉണര്‍ന്നത്. വലിയ കൃഷിത്തോട്ടമൊന്നുമില്ലെങ്കിലും വീട്ടുമുറ്റത്ത് തന്റെ വീട്ടാവശ്യത്തിനായി ഉപയോഗിക്കാന്‍ പച്ചക്കറികള്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചു. ഇതിനായി വിത്തുകളുമായി തൂമ്പയെടുത്ത് ഇറങ്ങി.

ലോക്ഡൗണ്‍ ബോറടി മാറ്റാന്‍ തൂമ്പയുമെടുത്ത് ഇറങ്ങി; ജലീലിന്റെ വീട്ടുമുറ്റം ഇന്ന് പച്ചക്കറി കൃഷികളാല്‍ സമൃദ്ധം

ഓരോ ദിവസവും കൃഷിയെ പരിപാലിച്ച് ലോക്ഡൗണ്‍ മാസങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ന് ജലീലിന്റെ വീട്ടുപരിസരം പച്ചക്കറി കൃഷികള്‍ കൊണ്ട് സമൃദ്ധമാണ്. പടവലം, മുളക്, കൈപക്ക, കക്കിരി, വെള്ളരി, ചീര തുടങ്ങി ഒരു വീട്ടില്‍ ഉപയോഗിക്കുന്ന ഒട്ടുമിക്ക പച്ചക്കറികളും ജലീലിന്റെ വീട്ടുമുറ്റത്ത് വിളവെടുപ്പും കാത്തുനില്‍പുണ്ട്. എറണാകുളത്ത് ഒരു കടയില്‍ ജോലി ചെയ്യുന്ന ജലീല്‍ ലോക്ഡൗണായതോടെ നാട്ടിലെത്തുകയായിരുന്നു. കീഴൂരിലെ മത്സ്യത്തൊഴിലാളി മൊയ്തുട്ടി- ഫൗസിയ ദമ്പതികളുടെ മകനാണ്.

ലോക്ഡൗണ്‍ ബോറടി മാറ്റാന്‍ തൂമ്പയുമെടുത്ത് ഇറങ്ങി; ജലീലിന്റെ വീട്ടുമുറ്റം ഇന്ന് പച്ചക്കറി കൃഷികളാല്‍ സമൃദ്ധം
ലോക്ഡൗണ്‍ ബോറടി മാറ്റാന്‍ തൂമ്പയുമെടുത്ത് ഇറങ്ങി; ജലീലിന്റെ വീട്ടുമുറ്റം ഇന്ന് പച്ചക്കറി കൃഷികളാല്‍ സമൃദ്ധം
ലോക്ഡൗണ്‍ ബോറടി മാറ്റാന്‍ തൂമ്പയുമെടുത്ത് ഇറങ്ങി; ജലീലിന്റെ വീട്ടുമുറ്റം ഇന്ന് പച്ചക്കറി കൃഷികളാല്‍ സമൃദ്ധം
ലോക്ഡൗണ്‍ ബോറടി മാറ്റാന്‍ തൂമ്പയുമെടുത്ത് ഇറങ്ങി; ജലീലിന്റെ വീട്ടുമുറ്റം ഇന്ന് പച്ചക്കറി കൃഷികളാല്‍ സമൃദ്ധം
ലോക്ഡൗണ്‍ ബോറടി മാറ്റാന്‍ തൂമ്പയുമെടുത്ത് ഇറങ്ങി; ജലീലിന്റെ വീട്ടുമുറ്റം ഇന്ന് പച്ചക്കറി കൃഷികളാല്‍ സമൃദ്ധം
ലോക്ഡൗണ്‍ ബോറടി മാറ്റാന്‍ തൂമ്പയുമെടുത്ത് ഇറങ്ങി; ജലീലിന്റെ വീട്ടുമുറ്റം ഇന്ന് പച്ചക്കറി കൃഷികളാല്‍ സമൃദ്ധം


Keywords:  Melparamba, Kerala, News, Kasaragod, COVID-19, Agriculture, Kizhur Jaleel with agriculture
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk - Main
Web Desk - Main

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia