city-gold-ad-for-blogger

തേങ്ങ വിലയിൽ കർഷകർക്ക് വീണ്ടും പ്രതീക്ഷ; കിലോയ്ക്ക് 73 രൂപ കടന്നു

Farmers looking hopefully at a pile of coconuts at a marketplace in Kerala
Photo: Special Arrangement

● ഉണങ്ങിയ തേങ്ങയ്ക്ക് 66 മുതൽ 70 രൂപ വരെയും, പച്ച തേങ്ങയ്ക്ക് 66 മുതൽ 73 രൂപ വരെയുമാണ് നിലവിൽ വില.
● ഓഗസ്റ്റ് പകുതിയോടെ കിലോയ്ക്ക് 57 രൂപയായി കുറഞ്ഞ വിലയാണ് പിന്നീട് വർധിച്ചത്.
● വിപണിയിൽ തേങ്ങയുടെ ലഭ്യത കുറഞ്ഞതാണ് വില ഉയരാൻ പ്രധാന കാരണം.
● തേങ്ങ വില വർധിക്കുന്നതോടെ കൊപ്ര, വെളിച്ചെണ്ണ വിലകളിലും വർധനവുണ്ടായി.

മുള്ളേരിയ: (KasargodVartha) വലിയൊരു കയറ്റത്തിന് ശേഷം അല്പം ഇടിഞ്ഞ തേങ്ങ വില ഒരാഴ്ചയായി വീണ്ടും ഉയരത്തിലേക്ക് കുതിക്കുകയാണ്. കിലോയ്ക്ക് 73 രൂപ കടന്നതോടെ കർഷകർക്ക് വാനോളം പ്രതീക്ഷയാണ് ഇത് നൽകുന്നത്. ഉണങ്ങിയ തേങ്ങയ്ക്ക് 66 രൂപ മുതൽ 70 രൂപ വരെയാണ് നിലവിൽ വിലയെങ്കിൽ, പച്ച തേങ്ങയ്ക്ക് കഴിഞ്ഞ ദിവസം 66 രൂപ മുതൽ 73 രൂപ വരെയാണ് ചില്ലറ വില്പന വില രേഖപ്പെടുത്തിയത്.

വിപണിയിൽ തേങ്ങയുടെ വരവ് കുറഞ്ഞതാണ് ഈ വിലവർധനവിന് പ്രധാന കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. തേങ്ങ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും കിലോയ്ക്ക് 100 രൂപ കടക്കുമെന്നുമാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ. ഇത് കർഷകർക്ക് വലിയ ആശ്വാസവും പ്രതീക്ഷയുമാണ് നൽകുന്നത്. തേങ്ങ വില വർധിക്കുന്നതിനാൽ കൊപ്ര, വെളിച്ചെണ്ണ എന്നിവയുടെ വിലയിലും വർധനവുണ്ട്.

ജൂൺ അവസാനവാരം കിലോയ്ക്ക് 80 രൂപ വരെ എത്തിയ തേങ്ങ വില പിന്നീട് കൂടിയും കുറഞ്ഞും ഓഗസ്റ്റ് പകുതിയോടെ 57 രൂപയിലെത്തിയിരുന്നു. പിന്നീട് ഓണക്കാലം എത്തിയപ്പോഴേക്കും വില 69 രൂപയായി വർധിച്ചു. ഇതാണ് ഇപ്പോൾ 73 മുതൽ 75 രൂപ വരെയായി ഉയർന്നിരിക്കുന്നത്.

കഴിഞ്ഞ മഴക്കാലത്ത് തേങ്ങയുടെ ഉൽപാദനത്തിൽ വലിയ കുറവുണ്ടായിട്ടുണ്ടെന്ന് കർഷകർ പറയുന്നു. ശക്തമായ മഴയിൽ മച്ചിങ്ങ മുതൽ കരിക്ക് വരെ കൊഴിഞ്ഞു വീഴുകയായിരുന്നു. ഇത് അണുബാധ മൂലമായിരുന്നോ, അതല്ല ഏതെങ്കിലും രോഗങ്ങൾ കാരണമായിരുന്നോ എന്ന് വ്യക്തത വരുത്തേണ്ടത് കൃഷി വകുപ്പാണെന്നും കർഷകർ അഭിപ്രായപ്പെടുന്നുണ്ട്.

തേങ്ങ വില ഇനിയും ഉയരുമോ? നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുക.

 

Article Summary: The price of coconut is rising in Kerala, bringing hope to farmers as the price crosses Rs. 73/kg after a recent dip.

#CoconutPrice #FarmersHope #KeralaAgriculture #Coconut #PriceHike #Mulleria

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia