city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പിലിക്കോട്ട് കേരള കാര്‍ഷിക സര്‍വകലാശാല എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന് ഒരുക്കള്‍ പൂര്‍ത്തിയായി

പിലിക്കോട്:  (www.kasargodvartha.com 09.01.2017) കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്റെ സംസ്ഥാന സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായാതായി സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പിലിക്കോട് ഉത്തര മേഖലാ പ്രാദേശീക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന സമ്മേളനം രണ്ടു ദിവസങ്ങളിലായാണ് നടക്കുക.

10ന് രാവിലെ ഒന്‍പതിന് സമ്മേളനത്തിന് തുടക്കം കുറിച്ച് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ ഗിരീന്ദ്രബാബു പതാക ഉയര്‍ത്തും. തുടര്‍ന്ന് സംസ്ഥാന കൗണ്‍സില്‍ യോഗം നടക്കും. ഉച്ച കഴിഞ്ഞു രണ്ടിന് മണ്ണ്-ജല സംരക്ഷണത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ നടക്കുന്ന കാര്‍ഷിക സെമിനാര്‍ മുന്‍ മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. പിലിക്കോട് കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ.പി.ആര്‍.സുരേഷ് വിഷയാവതരണം നടത്തും.

പിലിക്കോട്ട് കേരള കാര്‍ഷിക സര്‍വകലാശാല എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന് ഒരുക്കള്‍ പൂര്‍ത്തിയായി


വൈകുന്നേരം അഞ്ചിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം പ്രശസ്ത നോവലിസ്റ്റ് സി.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഡി.സി.സി.വൈസ് പ്രസിഡന്റ് അഡ്വ.കെ.കെ.രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും. രാത്രി ഏഴിന് കണ്ണൂര്‍ താവം കലാവേദി അവതരിപ്പിക്കുന്ന നാട്ടറിവ് പാട്ടുകള്‍ അരങ്ങേറും. 11ന് രാവിലെ 10 ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാനും കെ.പി.സിസി.ജനറല്‍ സെക്രട്ടറിയുമായ കെ.പി.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിക്കും. ഡി.സി.സി.പ്രസിഡന്റ് ഹക്കീം കുന്നില്‍ മുഖ്യപ്രഭാഷണം നടത്തും. കാര്‍ഷിക രംഗത്തെക്കുറിച്ചുള്ള മികച്ച ലേഖനത്തിനുള്ള അവാര്‍ഡ് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ വിതരണം ചെയ്യും. കെ.പി.സി.സി.സെക്രട്ടറി കെ.നീലകണ്ഠന്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ പ്രസംഗിക്കും.

ഉച്ചക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം മുന്‍ മന്ത്രി കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.ഗിരീന്ദ്രബാബു അധ്യക്ഷത വഹിക്കും. കണ്ണൂര്‍ ഡി.സി.സി.പ്രസിഡന്റ് സതീശന്‍ പാച്ചേനി മുഖ്യപ്രഭാഷണം നടത്തും. പാലക്കാട് ഡി.സി.സി.പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രസംഗിക്കും.

വൈകുന്നേരം പുതിയ സംസ്ഥാന കൗണ്‍സില്‍ യോഗം നടക്കും. കാല്‍ നൂറ്റാണ്ടിന് ശേഷം കാസര്‍കോട് ജില്ലയില്‍ നടക്കുന്ന സമ്മേളനത്തില്‍ സര്‍വകലാശാലയിലെ ജീവനക്കാരുടെ ജോലിഭാരവും അധ്യാപകരുടെ നിയമനമില്ലാത്തത് മൂലം പല മേഖലയും നേരിടുന്ന പ്രതിസന്ധിയും ഗൗരവകരമായി ചര്‍ച്ച ചെയ്യപ്പെടുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ കെ.പി.കുഞ്ഞിക്കണ്ണന്‍, കണ്‍വീനര്‍ എം.വി.പ്രേമരാജന്‍, യൂണിയന്‍ സംസ്ഥാന സെക്രട്ടറി പി.കെ.ദീപേഷ്, എ.വി.ചന്ദ്രന്‍, പി.ബാലകൃഷ്ണന്‍, കെ.രാജീവന്‍, സുകുമാരന്‍ കൊടക്കാട്, സി.പി.സുജിന്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords:  Kerala, kasaragod, Pilicode, Agriculture, State-conference, Employees, inauguration, Programme, Council, Meeting, Kerala agricultural university employees union state conference to start on 10

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia