കാസര്‍കോട്കുള്ളന്‍ ഫാം ഉദ്ഘാടനത്തിനൊരുങ്ങി
Jul 21, 2015, 13:30 IST
കാസര്‍കോട്: (www.kasargodvartha.com 21/07/2015) കാസര്‍കോടന്‍ നാടന്‍ കന്നുകാലികളുടെ ജനുസ്സിനെ പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണത്തിനും മൃഗസംരക്ഷണവകുപ്പ് ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ ബേള കുമാരമംഗലത്ത് നിര്‍മ്മിച്ച ഫാം രണ്ടാം ഘട്ടം ഉദ്ഘാടനത്തിനൊരുങ്ങി.
30 പശുക്കളെ വാങ്ങി ഫാം പ്രവര്‍ത്തന സജ്ജമാക്കാനും അടുത്ത മാസത്തോടെ ഉദ്ഘാടനം ചെയ്യാനുമാണ് അധികൃതരുടെ തീരുമാനം. നിലവില്‍ 108 കാസര്‍കോടന്‍ നാടന്‍ പശുക്കളെ പരിപാലിക്കാനുളള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ബാക്കിയുളള പശുക്കളെ ഘട്ടം ഘട്ടമായി വാങ്ങും. ഫാമിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്തിടെയാണ് പൂര്‍ത്തിയായത്. 40 ലക്ഷം രൂപ ചെലവിലാണ് രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.
ഒന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിച്ചത് 97.9 ലക്ഷം രൂപയുമാണ്. 5.32 ഏക്കര്‍ സ്ഥലത്താണ് ഫാം നിര്‍മ്മിച്ചിരിക്കുന്നത്. 2013 ല്‍ ഫാമിന്റെ ആദ്യഘട്ട ഉദ്ഘാടനം കൃഷി- മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.പി മോഹനന്‍ നിര്‍വ്വഹിച്ചു. 2012 ലാണ് ഫാമിന്റെ ശിലാസ്ഥാപനം നടത്തിയത്. ഫാമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ജില്ലാ നിര്‍മ്മിതി കേന്ദ്രമാണ്.
ജില്ലയില്‍ നിന്ന് അന്യംനിന്ന് പോകുന്ന കാസര്‍കോടന്‍ നാടന്‍ പശുക്കളുടെ സംരക്ഷണത്തിനുവേണ്ടിയാണ് ഈ ഫാം രൂപകല്‍പ്പന ചെയ്തത്. ഉയര്‍ന്ന രോഗപ്രതിരോധശേഷിയുളള ഇത്തരം തനത് കന്നുകാലികള്‍ ജില്ലയില്‍ നന്നെ കുറവാണ് കുറഞ്ഞ തീറ്റചെലവും ഉയര്‍ന്ന രോഗ പ്രതിരോധശേഷിയും പോഷകമൂല്യമുളള പാലുല്‍പാദനവുമാണ് കാസര്‍കോടന്‍ കുള്ളന്‍ കന്നുകാലികളുടെ പ്രത്യേകതകള്‍. ചുരുങ്ങിയ സ്ഥലത്ത് വീട് വെച്ച് താമസിക്കുന്നവര്‍ക്കും ഇതിനെവളര്‍ത്താന്‍ സാധിക്കും. ഇത് ഇവയുടെ ആവശ്യകത സമീപകാലങ്ങളില്‍ ഉയര്‍ത്തി. അന്യംനിന്ന് പോയികൊണ്ടിരിക്കുന്ന കാസര്‍കോടന്‍ നാടന്‍ കന്നുകാലികളുടെ പുനരുജ്ജീവനത്തിന് ഈ ഫാം സഹായകമാകും.
Keywords : Kasaragod, Kerala, Inauguration, Agriculture, Cow Farm.
Advertisement: