city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കിസാന്‍ മേള സമാപിച്ചു

കാസർകോട്: (www.kasargodvartha.com 15.07.2017) കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, കാസര്‍കോട് ആത്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കൃഷി അനുബന്ധ മേഖലകളിലെ നൂതന സാങ്കേതിക വിജ്ഞാനം കര്‍ഷകരിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടി പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയി  പെടുത്തി പൊയിനാച്ചി രാജ്പാലസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാതല കിസാന്‍ മേള സമാപിച്ചു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.

കാര്‍ഷിക മേഖലയിലെ ശാസ്ത്ര സാങ്കേതിക വിദ്യ നമുക്ക് ഭക്ഷ്യ സുരക്ഷയാക്കുകയും എന്നാല്‍ അമിതമായി രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം കാരണം ഭക്ഷണത്തിന് സുരക്ഷയില്ലാതായി മാറി. ഇത് നമ്മുടെ ആരോഗ്യത്തിന് ദോഷകരമായ അവസ്ഥ ഉണ്ടാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

കിസാന്‍ മേള സമാപിച്ചു

ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദാലി, പളളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര, ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശകുന്തള കൃഷ്ണന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, ജോസഫ് വടകര, അനന്തന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ആത്മ പ്രൊജക്ട് ഡയറക്ടര്‍ ലീലാമ്മ ഉമ്മന്‍ സ്വാഗതവും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എം വി കൃഷ്ണ സ്വാമി നന്ദിയും പറഞ്ഞു. തുടര്‍ന്ന് 11 മണിക്ക് കാര്‍ഷിക സെമിനാറില്‍ വിളകളുടെ ആരോഗ്യ പരിപാലനം എന്ന വിഷയത്തില്‍ പടന്നക്കാട് കാര്‍ഷിക കോളജ് പ്രൊഫ. ഡോ. കെ എം ശ്രീകുമാര്‍, തോട്ടവിളകളിലെ മണ്ണ്-ജല സംരക്ഷണം എന്ന വിഷയത്തില്‍ സി പി സി ആര്‍ ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സി തമ്പാന്‍ എന്നിവര്‍ ക്ലാസ്സെടുത്തു.

Keywords:  Kerala, kasaragod, news, inauguration, Agriculture, Chemnad, Poinachi, Kasargod Dist. Kisan Mela ends 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia