ഡിസംബറോടെ കാസര്‍കോട് സമ്പൂര്‍ണ ജൈവകാര്‍ഷിക ജില്ലയാകും: മന്ത്രി കെ.പി മോഹനന്‍
May 26, 2014, 17:09 IST
കാസര്‍കോട്: (www.kasargodvartha.com 26.05.2014) കാസര്‍കോടിനെ 2014 ഡിസംബറോടെ സമ്പൂര്‍ണ ജൈവകാര്‍ഷിക ജില്ലയായി പ്രഖ്യാപിക്കുമെന്നും, മൂന്ന് വര്‍ഷത്തിനകം കേരളത്തെ സമ്പൂര്‍ണ ജൈവകാര്‍ഷിക സംസ്ഥാനമാക്കുകയാണ് ലക്ഷ്യമെന്നും കൃഷി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.പി മോഹനന്‍ പറഞ്ഞു. കാസര്‍കോട് ഗവ. ഹൈസ്‌കൂള്‍ അങ്കണത്തില്‍ കൃഷി വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല കാര്‍ഷിക സെമിനാറും, കാര്‍ഷിക പ്രദര്‍ശനവും, ജൈവ ഓര്‍ഗാനിക് ഫാം പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജൈവകാര്‍ഷിക സംസ്ഥാനമാക്കുന്നതിനുളള നടപടി ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കും. പരമ്പരാഗത കാര്‍ഷിക സംസ്‌ക്കാരത്തെ തിരിച്ചു കൊണ്ടുവരികയും ആരോഗ്യപൂര്‍ണ്ണമായ സമൂഹത്തെ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.
രാസകീട നാശിനി പ്രയോഗം കൊണ്ട് കാര്‍ഷികോല്പന്നത്തിന്റെ ഭാരം കൂടുമെങ്കിലും ഉല്പാദനക്ഷമതയോ, ഗുണമേന്‍മയോ വര്‍ദ്ധിക്കില്ല. ജൈവ കീടനാശിനികളും, പരമ്പരാഗത കൃഷി രീതികളും പ്രയോജനപ്പെടുത്തി കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തണം. ആരോഗ്യമുളള ജനതയെ സൃഷ്ടിക്കാന്‍ സമൂഹത്തിന്റെ മന:സ്ഥിതി മാറണം. രാസകീടനാശിനി പ്രയോഗത്തിന്റെ ദുരന്തമനുഭവിക്കുന്ന ജില്ലയില്‍ ജൈവ കൃഷിയെക്കുറിച്ച് പഞ്ചായത്ത് തലം മുതല്‍ കര്‍ഷകരില്‍ അവബോധമുണ്ടാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
സമഗ്രപച്ചക്കറി വികസനപദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളില്‍ പുരസ്‌ക്കാരം നേടിയവര്‍ക്ക് മന്ത്രി അവാര്‍ഡുകള്‍ സമ്മാനിച്ചു. നഗര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ഗ്രോ ബാഗുകള്‍ നല്‍കിയും കര്‍ഷകര്‍ക്ക് പുതിയ വിത്തിനങ്ങളുടെ വിതരണം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എ മാരായ പി.ബി അബ്ദുള്‍ റസാഖ്, കെ. കുഞ്ഞിരാമന്‍(ഉദുമ) ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ശ്യാമളാദേവി, കൃഷി വകുപ്പ് ഡയറക്ടര്‍ ആര്‍. അജിത്കുമാര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് ഷുക്കൂര്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബി.,എം പ്രദീപ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി. രാഘവന്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ. രൂപറാണി എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.തിരുമലേശ്വരഭട്ട് സ്വാഗതവും ആത്മ പ്രൊജക്ട് ഡയറക്ടര്‍ കെ.വി ഉഷ നന്ദിയും പറഞ്ഞു. കൃഷി വകുപ്പ് ഡയറക്ടര്‍ ആര്‍.അജിത്കുമാര്‍, ജൈവകൃഷി പദ്ധതി വിശദീകരിച്ചു. , കൃഷി അഡീഷണല്‍ ഡയറക്ടര്‍ വി.പി പുഷ്പാംഗദന്‍ ഭാവി പദ്ധതികള്‍ അവതരിപ്പിച്ചു. സെമിനാറില്‍ വി.എഫ്.പി.സി.കെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ്. ശിവപ്രസാദ് മോഡറേറ്ററായിരുന്നു. പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റ് ഡോ. സുബ്രഹ്മണ്യം, എബി.കെ. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
മെയ്27ന് പച്ചക്കറി കൃഷി- ജൈവകീടരോഗനിയന്ത്രണം , മൃഗസംരക്ഷണം എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. സി.പി.സി.ആര്‍.ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സി. തമ്പാന്‍, പടന്നക്കാട് കാര്‍ഷിക കോളേജ്, അസോസിയേറ്റ് പ്രൊഫസര്‍ കെ.എം. ശ്രീകുമാര്‍ ഡോ. പി. മോഹനന്‍, സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. പി. വിനോദ്, ഡോ.പി.വി കരുണാകരന്‍ എന്നിവര്‍ സംബന്ധിക്കും. സെമിനാര്‍ മെയ് 28ന് സമാപിക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
മോഡി ക്യാബിനറ്റിലെ മന്ത്രിമാര്‍
Keywords: Kasaragod, Minister, K.P Mohan, Kerala, Agriculture, Bio, Kasargod becomes complete bio agricultural district.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067






