Tobacco Farming | ഒരുകാലത്ത് കാസര്‍കോടിന്റെ വിജയഗാഥയായിരുന്ന പുകയില കൃഷി തിരിച്ചെത്തുമോ?
Mar 20, 2023, 18:03 IST
കാസര്‍കോട്: (www.kasargodvartha.com) ഒരുകാലത്ത് കാസര്‍കോടിന്റെ വിജയഗാഥയായിരുന്ന പുകയില കൃഷി തിരികെ എത്തുമോയെന്ന ചോദ്യം ഉയരുന്നു. പുകയിലയ്ക്ക് ഇപ്പോഴും വലിയ ഡിമാന്‍ഡാണുള്ളത്. കേരളത്തിന്റെ പുകയില പാടം എന്നറിയപ്പെടുന്നത് തന്നെ കാസര്‍കോട് ജില്ലയാണ്. പി എസ് സി പരീക്ഷയുടെ ചോദ്യങ്ങളില്‍ പോലും സ്ഥാനം പിടിച്ചിട്ടുണ്ട് ഇക്കാര്യത്തില്‍ കാസര്‍കോട് ജില്ല. പുകവലിച്ച് ശ്വാസകോശം സ്‌പോഞ്ച് പോലെ ആയാലും പാരമ്പര്യമായി തുടരുന്ന പുകയില കൃഷി ഒഴിവാക്കാന്‍ കാസര്‍കോട്ടെ കര്‍ഷകര്‍ക്ക് ഇപ്പോഴും മനസ് വരുന്നില്ല.
കേരളത്തില്‍ പുകയില കൃഷി ചെയ്യുന്നത് തന്നെ കാസര്‍കോട് ജില്ലയിലെ രണ്ട് പഞ്ചായതുകളിലെ ഗ്രാമങ്ങളിലാണ്. പള്ളിക്കര, പുല്ലൂര്‍ പെരിയ പഞ്ചായത്തുകളിലായിരുന്നു ഒരുകാലത്ത് പുകയില കൃഷിയുടെ പ്രധാന കേന്ദ്രം. 1995 കളില്‍ ബേക്കല്‍ പദ്ധതിയുടെ വരവോടുകൂടിയാണ് പുകയില പാടങ്ങള്‍ക്ക് ഭീഷണിയായത്. ബേക്കല്‍ ബീചിന്റെ ആവശ്യത്തിനായി സ്ഥലം ഏറ്റെടുത്തപ്പോള്‍ ഈ ഭാഗത്തുള്ള ഭൂരിഭാഗം പുകയില പാടങ്ങളും ഇല്ലാതായി. എന്നാല്‍ ഇപ്പോഴും ഈ കൃഷിയോടുള്ള താത്പര്യം കാരണം പുല്ലൂര്‍ പെരിയ പഞ്ചായതിലെ ഏതാനും കര്‍ഷകര്‍ മാത്രമാണ് ഇപ്പോള്‍ രംഗത്തുള്ളത്.
പുകയില കൃഷിയുടെ വിളവെടുപ്പ് കാലമാണ് ഇപ്പോള്‍. ഡിസംബറില്‍ നട്ടാല്‍ മാര്‍ച് അവസാനത്തോടെ അതിന്റെ വിളവെടുപ്പ് നടത്തുന്നതാണ് പതിവ് രീതിയെന്ന് കര്‍ഷകര്‍ പറയുന്നു. മനുഷ്യരെ ഇഞ്ചിഞ്ചായി കൊല്ലാന്‍ കഴിയുന്ന പുകയിലയുടെ വിളവെടുപ്പും കൃഷിയും എല്ലാം ഏറെ ബുദ്ധിമുട്ട് ഉള്ളതാണ്. മഴ തട്ടിയാല്‍ കൃഷി നശിച്ച് വലിയ നഷ്ടം നേരിടും. ഏറെ ശ്രദ്ധയോടെ പരിചരണം നടത്തേണ്ടുന്ന കൃഷിയാണിത്. മറ്റെല്ലാ ജോലികളും ഒഴിവാക്കി ഇതിന്റെ മാത്രം പരിചരണത്തിനായി തൊഴിലാളികളെ നിയമിക്കുന്നതും പുകയിലയുടെ മാത്രം പ്രത്യേകതയാണ്. 500 തൈ പരിചരിക്കുന്നതിന് ഒരു തൊഴിലാളിയുടെ പൂര്‍ണ അധ്വാനം ആവശ്യമാണ്.
മുന്‍കാലങ്ങളില്‍ തണ്ടും, വേരും, ഇലയും എല്ലാം വിളവെടുപ്പിന് തയ്യാറാകുമ്പോള്‍ കര്‍ണാടകയില്‍ നിന്നും വന്‍കിട വ്യാപാരികള്‍ എത്തി സ്ഥലത്ത് തങ്ങി വിലപേശി കൊണ്ടുപോകാറാണ് പതിവ്. എന്നാല്‍ ഇപ്പോള്‍ കൃഷി കുറഞ്ഞതോടെ കര്‍ഷകര്‍ മൊത്തവിതരണക്കാരെ അന്വേഷിച്ച് പോകേണ്ട ഗതികേടിലാണെന്ന് കുണിയയിലെ പുകയില കര്‍ഷകനായ അബ്ദുല്‍ ഖാദര്‍ പറയുന്നു. പുകയിലയുടെ തണ്ട് മൂക്കുപൊടിയായി ഉപയോഗിക്കുന്നതിനും തളിരില പച്ചക്കറികള്‍ക്ക് വളമായി ഉപയോഗിക്കാനും പണം നല്‍കി മൊത്തമായി എടുക്കാനും ആളുകള്‍ വന്നിരുന്ന കാലം ഉണ്ടായതായി കര്‍ഷകര്‍ വ്യക്തമാക്കുന്നു.
കാസര്‍കോടന്‍ പുകയിലയ്ക്ക് മറ്റു പുകയിലകളെ അപേക്ഷിച്ച് മാര്‍കറ്റില്‍ വന്‍ ഡിമാന്‍ഡ് ആണ്. സാധാരണ പുകയില 300 രൂപയ്ക്ക് ലഭിക്കുമ്പോള്‍ കാസര്‍കോടന്‍ പുകയിലയ്ക്ക് 1300 മുതല്‍ 2000 രൂപ വരെയാണ് വില.
കൂടുതലും മുറുക്കാനും മൂക്കുപൊടി പോലുള്ള ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിനും വേണ്ടിയാണ് കാസര്‍കോടന്‍ പുകയില ഉപയോഗിക്കുന്നത്.
ജില്ലയില്‍ ഉത്പാദിപ്പിക്കുന്ന പുകയിലയ്ക്ക് മാര്‍കറ്റില്‍ ഡിമാന്‍ഡ് ഉണ്ടെങ്കിലും കൃഷിക്ക് ചിലവ് വര്‍ധിച്ചതിനാല്‍ കൃഷിയില്‍ നിന്നും വലിയ ആദായം ലഭിക്കുന്നില്ല. അമിതമായ കീടശല്യവും ആവശ്യത്തിന് പരിചരിക്കാന്‍ അറിയുന്ന തൊഴിലാളികളുടെ കുറവും പുകയില ഉത്പന്നങ്ങള്‍ പല പഞ്ചായതുകളും നിരോധിച്ചതും സര്‍കാര്‍ തലത്തില്‍ കൃഷിക്ക് ഒരു വിധ പ്രോത്സാഹനവും ലഭിക്കാത്തതും കൊണ്ടാണ് കര്‍ഷകര്‍ പുകയില കൃഷിയില്‍ നിന്നും പിന്മാറാന്‍ പ്രധാന കാരണം. മൂത്ത ഇനം പുകയിലയില്‍ നിന്നും എടുത്ത് വെക്കുന്ന വിത്താണ് അടുത്ത കൃഷിക്ക് ഉപയോഗിക്കുന്നത്. ഇതിനും പ്രത്യേകം ശ്രദ്ധ ആവശ്യമാണ്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Farming, Video, Agriculture, Tobacco, Tobacco Farming, Kasaragod: Will tobacco farming return?.
< !- START disable copy paste -->